കല്യാണത്തിന് മുൻപ് തന്നെ വിക്കിയുടെ വീട്ടിൽ എത്തി, വിവാഹത്തിന് മുൻപ് മരുമകൾ ആയതിനെ കുറിച്ച് നിത്യ ദാസ്
ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിത്യദാസ്. സിനിമ പുറത്ത് ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ബാസന്തി എന്ന കഥാപാത്രം ചർച്ചാ വിഷയമാണ്. പറക്കും തളികയ്ക്ക് ഇന്നും മിനിസ്ക്രീനിൽ മികച്ച കാഴ്ചക്കാരുണ്ട് . ആദ്യചിത്രത്തിൽ തന്നെ സിനിമയിൽ തന്റേതായ പേര് സൃഷ്ടിക്കുക എന്നത് വളരെ ബുദ്ധിമുട്ട് ഏറിയ കാര്യമാണ്. എല്ലാവരെ കൊണ്ടും ഇത് നടക്കില്ല . എന്നാൽ ബാസന്തി എന്ന കഥാപാത്രത്തിലൂടെ നിത്യദാസ് ഇത് നേടിയെടുക്കുകയായിരുന്നു. സിനിമയിൽ നിന്ന് മാറി നിന്നപ്പോഴും ബാസന്തി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു.
വിവാഹത്തിന് ശേഷം സിനിമയിൽ അത്രയധികം സജീവമല്ല താരം. എന്നാൽ സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമാണ് നിത്യദാസും മകളും . മകളേടൊപ്പം ഉഗ്രൻ നൃത്തവുമായി നടി എത്താറുണ്ട്. സന്തൂർ മമ്മി എന്നാണ് പ്രേക്ഷകർ സ്നേഹപൂർവ്വം വിളിക്കാറുള്ളത്. നിലവിൽ തമിഴ് സീരിയലായ 'അന്പേ വാ'യിലാണ് നടി അഭിനയിക്കുന്നത്. നിലവിൽ അഭിനയരംഗത്ത് 20 വർഷം തികച്ചിരിക്കുകയാണ്. ഇപ്പോഴിത തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നിത്യ. മാധ്യമം കുടുംബത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പറക്കും തളികയിലെ ബസന്തിയാണ് തനിക്ക് ഏറെ ഇഷ്ടമെന്നാണ് നടി പറയുന്നത്. . ആ സിനിമ ചെയ്യുന്ന സമയത്ത് സിനിമയെക്കുറിച്ച് കാര്യമായൊന്നും എനിക്കറിയില്ലായിരുന്നുവെന്നും.കണ്മഷിയിലെ അതേ പേരുള്ള കഥാപാത്രവും ഇഷ്ടമാണെന്നും താരം കൂട്ടിച്ചേർത്തു.

ഒരു വനിത മാഗസിന് നടത്തിയ ഫോട്ടോഷൂട്ടാണ് എന്റെ സിനിമാപ്രവേശത്തിന് കാരണമായത്. വിജയികളില്‍ ഒരാളായ എെൻറ ഫോട്ടോ പ്രസിദ്ധീകരിച്ചുവന്നത് കണ്ട ദിലീപേട്ടനാണ് എന്നെ 'ഈ പറക്കും തളിക'യിലേക്ക് നിര്‍ദേശിക്കുന്നത്. അങ്ങനെയാണ് ആ സിനിമയിലെ നായികയാവുന്നത്. കൗമാരക്കാരിയായിരുന്ന ഞാന്‍ അത്ര ഇഷ്ടത്തോടെ ചെയ്ത കഥാപാത്രമായിരുന്നില്ല ബസന്തി. സിനിമയില്‍ സുന്ദരിയായി അഭിനയിക്കാനാണല്ലോ എല്ലാവരും ആഗ്രഹിക്കുക. എനിക്ക് കിട്ടിയതാകട്ടെ നേരെ ഓപ്പോസിറ്റായ വേഷവും. അയ്യോ, എനിക്കുമാത്രമെന്താണാവോ ഇങ്ങനെ ഒരു വേഷം കിട്ടിയത് എന്നൊക്കെ ആലോചിച്ച് ഞാന്‍ വിഷമിച്ചു. പക്ഷേ, പടമിറങ്ങിയപ്പോള്‍ എല്ലാവര്ക്കും ഇഷ്ടമായത് ബസന്തിയെയാണ്.

തനിക്കും പറക്കും തളികയിലെ ബസന്തിയാണ് ഏറെ ഇഷ്ടമുള്ള കഥാപാത്രമെന്നും നിത്യദാസ് പറയുന്നു. ആ സിനിമ ചെയ്യുന്ന സമയത്ത് സിനിമയെക്കുറിച്ച് കാര്യമായൊന്നും എനിക്കറിയില്ലായിരുന്നു. കണ്മഷിയിലെ അതേ പേരുള്ള കഥാപാത്രവും ഇഷ്ടമാണ്.

വിവാഹത്തെ കുറിച്ചും നടി പറയുന്നുണ്ട്.ജമ്മു-കശ്മീര്‍ സ്വദേശിയായ അരവിന്ദ് സിങ്ങാണ് നിത്യയിടെ ഭർത്താവ്. വിക്കിയെ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ചും നടി അഭിമുഖത്തിൽ പറയിന്നു. ഒരു സിനിമയുടെ വര്‍ക്ക് കഴിഞ്ഞ് ചെന്നൈയില്‍നിന്ന് കോഴിക്കോട്ടേക്കു വരുന്ന സമയത്ത് വിമാനത്തില്‍വെച്ചാണ് അരവിന്ദിനെ (വിക്കി) ആദ്യമായി കാണുന്നത്. ഞാനും അച്ഛനും പിറകിലെ സീറ്റില്‍ ഇരിക്കുകയാണ്. വിനുവേട്ടനും (വി.എം. വിനു) രഞ്ജിത്തേട്ടനും ഞങ്ങള്‍ക്കു മുന്നിലെ സീറ്റിലും ഇരിക്കുന്നു. അവരെന്നോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറച്ചകലെ കാബിൻ ക്രൂ ആയ വിക്കി നിൽപുണ്ട്. അതിനിടയിൽ രഞ്ജിയേട്ടൻ വിക്കിയെക്കുറിച്ച് എന്തോ പറഞ്ഞു. അതിന് മറുപടിയായി 'എന്തിനാ അങ്ങനെയൊക്കെ പറയുന്നത്, എന്തൊരു സുന്ദരനാണ് അവിടെ നില്‍ക്കുന്നത്' എന്ന് പറയുകയും ചെയ്തു. ഞാനങ്ങനെ പറഞ്ഞുപോയതാണ്. ഉടൻ തന്നെ രഞ്ജിത്തേട്ടന് വിക്കിയെ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു, ഇവള് പറയുന്നുണ്ട് നിങ്ങളെ കാണാന്‍ സുന്ദരനാണ് എന്ന്.

ഞാന്‍ എന്തുചെയ്യണമെന്നറിയാതെ നിന്നുപോയി. അപ്പോള്‍ അദ്ദേഹം ചോദിച്ചു- സത്യമാണോ? അങ്ങനെ പറഞ്ഞില്ലെന്നു പറഞ്ഞ് ഞാന്‍ ഒഴിഞ്ഞുമാറി. ആ സംഭവം അങ്ങനെ കഴിഞ്ഞു. പക്ഷേ, നിമിത്തം എന്നൊക്കെ പറയാറില്ലേ, അതാണ് പിന്നീട് സംഭവിച്ചത്. പിന്നീടൊരിക്കല്‍ ഞാനും ചേച്ചിയും ചെന്നൈയിലേക്ക് പോകുന്ന സമയത്ത് അദ്ദേഹം തന്നെയാണ് വിമാനത്തില്‍ സ്റ്റുവേഡായി ഉണ്ടായിരുന്നത്. എന്നെ കണ്ടപ്പോള്‍ എവിടെയോ കണ്ട് പരിചയമുണ്ടല്ലോ എന്നുപറഞ്ഞു. ഞാനൊന്നും പറയാതെ സീറ്റില്‍ വന്നിരുന്നു. പിന്നീടും ഇടക്കിടെ വിക്കിയെ വിമാനത്തില്‍ കണ്ടുമുട്ടി. അത് സൗഹൃദമായി, പ്രണയമായി കല്യാണത്തില്‍ എത്തിച്ചേര്‍ന്നു. വളരെ പെട്ടെന്നായിരുന്നു കല്യാണമെന്നും നിത്യ പറയുന്നു. കല്യാണത്തെപ്പറ്റി ചിന്തിക്കാനുള്ള സമയം പോലുമുണ്ടായിരുന്നില്ല വിവാഹം നിശ്ചയിക്കുന്നതിനുമുമ്പേ ലണ്ടനില്‍ ഒരു പ്രോഗ്രാം ഏറ്റിരുന്നു. അതു കാരണം കല്യാണത്തിെൻറ രണ്ടുദിവസം മുമ്പാണ് ഞാന്‍ നാട്ടിലെത്തുന്നതുതന്നെ. ഗുരുവായൂരില്‍വെച്ചായിരുന്നു താലികെട്ട്. കുഞ്ഞുകല്യാണമായിരുന്നു ഞങ്ങളുടേത്. രണ്ട് നാട്ടിലുള്ളവരായത് കൊണ്ട് തന്നെ കല്യാണ രീതിയും വ്യത്യസ്തമായിരുന്നു എന്നും നിത്യ പറയുന്നു.വിവാഹത്തിന് മുൻപ് വിക്കിയുടെ നാടായ ജമ്മുവിൽ പോയിട്ടുണ്ട്.

വിക്കിയുടെ വീട്ടിൽ മരുമകളായി ആദ്യം എത്തിയത് താൻ ആയിരുന്നുവെന്നും നടി പറയുന്നു. അവരുടെ രീതികളും ചടങ്ങുകളും കാണാൻ വേണ്ടി വിക്കിയുടെ സഹോദരന്റെ വിവാഹത്തിന് ഞങ്ങളേയും ക്ഷണിച്ചിരുന്നു. ഞാനും അച്ഛനും അമ്മയും പോയി. 15 ദിവസം അവിടെ ചെലവഴിക്കുകയും ചെയ്തു. അങ്ങനെ ഞാൻ ആ വീട്ടില്‍ മരുമകളായി എത്തും മുമ്പ് തന്നെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പരിചിതയായി. സത്യം പറഞ്ഞാല്‍ സഹോദന്റെ ഭാര്യയെക്കാൾ മുമ്പേ താനായിരുന്നു ആ വീട്ടിലേക്ക് കയറിച്ചെന്നത്; നിത്യ പറയുന്നു

അവരുടെ ഭക്ഷണത്തില്‍ ഇവിടത്തെപ്പോലെ ചോറ് ഇല്ല. അത് കുറച്ച് ബുദ്ധിമുട്ടായിരുന്നു. അച്ഛന് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. കാരണം നമ്മുടെ നാട്ടില്‍ ഉച്ചയാകുമ്പോള്‍ ചോറുണ്ണുക, അതും കുറച്ച് തൈര് കൂട്ടി ചോറുണ്ണുക എന്നൊക്കെ ആണല്ലോ. അവര്‍ പാചകം ചെയ്യാനുപയോഗിക്കുന്ന ഓയിലും വേറെയാണ്. ആ ചുവയൊക്കെ അഡ്ജസ്റ്റ് ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നെ, ഞാന്‍ കുറച്ച് അഡ്ജസ്റ്റ് ചെയ്യുന്ന ആളായതുകൊണ്ട് കുഴപ്പമില്ലാതെ അതങ്ങനെ പോയി. നമ്മുടെയും അവരുടെയും കല്യാണരീതികളിലും വലിയ വ്യത്യാസമുണ്ട്.


Click it and Unblock the Notifications











