twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈദ് സീസണില്‍ വിജയം കൊയ്ത ചിത്രങ്ങള്‍, 2011 മുതല്‍

    By Sanviya
    |

    ഈദ് സീസണുകളില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് ഏതാണെന്ന് നോക്കാം. 2011 മുതല്‍ 2015 വരെയുള്ള മാത്രം കളക്ഷന്‍. ഈദ് സീസണില്‍ പുറത്തിറങ്ങുന്ന സിനിമ മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടാറുണ്ടത്രേ. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഈദ് സിനിമകളുടെ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാണ്.

    ഇത്തവണത്തെ ഈദിന് നാല് ചിത്രങ്ങളാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ഷാജഹാനും പരീക്കുട്ടിയും, കരിങ്കുന്നം സിക്‌സസ്, കസബ, അനുരാഗ കരിക്കിന്‍ വെള്ളം. 2011മുതല്‍ 2015വരെ ഈദ് ദിനത്തില്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങള്‍

    2015

    ഈദ് സീസണില്‍ വിജയം കൊയ്ത ചിത്രങ്ങള്‍, 2011 മുതല്‍

    2015ല ഈദ് ദിനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് മധുരനാരങ്ങ. കുഞ്ചാക്കോ ബോബനും പാര്‍വതി രതീഷും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയിരുന്നു.

     2014

    ഈദ് സീസണില്‍ വിജയം കൊയ്ത ചിത്രങ്ങള്‍, 2011 മുതല്‍

    2014ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യനാണ് ബോക്‌സ് ഓഫീസില്‍ വിജയം നേടിയത്. മംഗ്ലീഷ്, ഐ ആം ടോണി എന്നീ ചിത്രങ്ങളെ പിന്നാലാക്കിയാണ് വിക്രമാദിത്യന്‍ ബോക്‌സ് ഓഫീസില്‍ വിജയിച്ചത്.

     2013

    ഈദ് സീസണില്‍ വിജയം കൊയ്ത ചിത്രങ്ങള്‍, 2011 മുതല്‍

    പുള്ളിപുലികളും ആട്ടിന്‍ കുട്ടിയും, നീലാകാശം പച്ച കടല്‍ ചുവന്ന ഭൂമി,മെമ്മറീസ് തുടങ്ങി മൂന്ന് ചിത്രങ്ങളാണ് 2013 ഈദിന് തിയേറ്ററുകളില്‍ എത്തിയത്. മൂന്ന് ചിത്രങ്ങളും മികച്ച വിജയം നേടി.

    2012

    ഈദ് സീസണില്‍ വിജയം കൊയ്ത ചിത്രങ്ങള്‍, 2011 മുതല്‍

    മോഹന്‍ലാല്‍ ചിത്രമായ റണ്‍ബേബി റണ്‍, മമ്മൂട്ടിയുടെ താപ്പാന എന്നീ രണ്ട് ചിത്രങ്ങള്‍ 2012നാണ് തിയേറ്ററുകളില്‍ എത്തിയത്. ചിത്രം രണ്ടും ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടി.

    2011

    ഈദ് സീസണില്‍ വിജയം കൊയ്ത ചിത്രങ്ങള്‍, 2011 മുതല്‍

    2011ല്‍ മോഹന്‍ലാല്‍ ചിത്രമായ പ്രണയമാണ് മികച്ച വിജയം നേടിയത്.

    English summary
    Eid Box Office Winners Of The Past 5 Years!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X