»   » നടി മാത്രമല്ല, ഒരു സിനിമ സെറ്റിലെ മുഴുവന്‍ ആളുകളും നഗ്നരായി!!! എന്തിന് വേണ്ടിയെന്നോ???

നടി മാത്രമല്ല, ഒരു സിനിമ സെറ്റിലെ മുഴുവന്‍ ആളുകളും നഗ്നരായി!!! എന്തിന് വേണ്ടിയെന്നോ???

Posted By: Karthi
Subscribe to Filmibeat Malayalam

സിനിമയില്‍ നഗ്ന രംഗങ്ങള്‍ ചിത്രീകരിക്കുന്നത് പലപ്പോഴും വിവാദങ്ങളില്‍ അവസനിക്കാറാണ് പതിവ്. മിക്കപ്പോഴും നഗ്നരാകുന്ന താരങ്ങള്‍ കംഫോര്‍ട്ടബിള്‍ ആകാത്ത സാഹചര്യങ്ങളും സംഭവിക്കാറുണ്ട്. സിനിമയില്‍ നഗ്നയായി അഭിനയിക്കുന്ന നായിക കംഫര്‍ട്ടബിള്‍ ആകാന്‍ വേണ്ടി ഒരു സിനിമയിലെ മുഴുവന്‍ ക്രൂവും നഗ്നരായി എന്ന പ്രത്യേകത ഇനി മലയാള സിനിമയ്ക്ക് സ്വന്തം. 

സഹതാരത്തിന്റെ ശരീരത്തേക്കുറിച്ച് ഇത്ര മോശം ഭാഷയില്‍ കളിയാക്കാമോ??? അതും ഒരു നായിക!!!

മിശ്ര ലിംഗക്കാരുടെ കഥ പറയുന്ന ഏക ചിത്രത്തിന് വേണ്ടിയായിരുന്നു നടിക്കൊപ്പം സെറ്റിലെ മുഴുവന്‍ ക്രൂവും നഗ്നരായത്. ചിത്രത്തിലെ പ്രധാന നായിക രഹന ഫാത്തിമ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

അസ്വസ്ഥത ഉണ്ടായിരുന്നു

18 അംഗങ്ങളുള്ള ക്രൂവിന് മുമ്പിലായിരുന്നു ചിത്രീകരണം. ഒട്ടും എളുപ്പമല്ലാത്ത രംഗങ്ങള്‍. ഇരുപതും ഇരുപത്തഞ്ചും ടേക്കുകളിലൂടെ ടോര്‍ച്ചര്‍ ചെയ്യുന്ന സംവിധായകന്‍. ആദ്യ സിനിമയില്‍ അഭിനയിക്കുന്ന ആള്‍ എന്ന നിലയില്‍ തനിക്ക് അസ്വസ്ഥയുണ്ടായിരുന്നെന്ന് രഹന പറയുന്നു.

എല്ലാവരും നഗ്നരാകണം

നഗ്നതയില്‍ കോണ്‍ഷ്യസ് ഉണ്ടോ എന്ന് സംവിധായകന്‍ ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു രഹനയുടെ മറുപടി. ഉടനെ ക്രൂവില്‍ ഉള്ള എല്ലാവരും വസ്ത്രം മാറാനായിരുന്നു സംവിധായകന്റെ നിര്‍ദ്ദേശം. ആ രംഗങ്ങളുടെ സമയത്ത് സെറ്റില്‍ നില്‍ക്കണമെങ്കില്‍ നിര്‍മാതാവ് പോലും നഗ്നനാകണമെന്നായിരുന്നു നിര്‍ദേശം.

നഗ്നത എന്ന നിഷ്‌കളങ്കത

നഗ്നത എന്നാല്‍ ലൈംഗീകത എന്നല്ല അര്‍ത്ഥം. നിഷ്‌കളങ്കത എന്നുകൂടി അതിന് അര്‍ത്ഥമുണ്ട് എന്നാണ് സംവിധായകന്റെ വാദം. ഏറ്റവും പ്യൂവര്‍ ആയ മനുഷ്യനേ നഗ്നനാവാന്‍ കഴിയു. ലംഗഭേദമില്ലാതെ എല്ലാവരും നഗ്നരായിത്തന്നെ് അവരവരുടെ ജോലികള്‍ ചെയ്തതെന്ന് രഹന പറയുന്നു.

തുറിച്ച് നോട്ടം പോലെ ക്യാമറ

വസ്ത്രത്തില്‍ പൊതിഞ്ഞ ശരീരങ്ങളടെ മുന്നില്‍ തുറിച്ച് നോട്ടം പോലെ തുളഞ്ഞ് വരുന്നുണ്ട് ക്യാമറ. ഈ അവസ്ഥയില്‍ ഉണ്ടായിരുന്ന അസ്വസ്ഥതകളെയെല്ലാം മറികടക്കാനും എല്ലാവരും തുല്യരാണ് എന്ന മനോഭാവം ഉണ്ടാക്കാനും ഈ തീരുമാനത്തിലൂടെ സാധിച്ചെന്നും രഹന പറയുന്നു.

പുതുമയുള്ള പരീക്ഷണങ്ങള്‍

സഹപ്രവര്‍ത്തകര്‍ മുഴുവന്‍ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട് അഭിനേതാക്കള്‍ക്ക് മാനസീകമായ പിന്തുണ നല്‍കി. ഏകയുടെ ചിത്രീകരണം വളരെ വ്യത്യസ്തവും അനുഭവങ്ങളുടേയും പരീക്ഷണങ്ങളുടേയും പുതുമഴ തന്നെയായിരുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു രഹന ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

വിവാദങ്ങളുടെ ഏക

മിശ്രലിംഗം പരിഹസിക്കപ്പെടേണ്ടേതോ അവഹേളിക്കേണ്ടതോ അല്ല എന്ന് ലോകത്തോട് വിളിച്ച് പറയുന്ന ശക്തമായ ഒരു ശ്രമമാണ് ഏക. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ച സിനിമയാണ് ഏക. പ്രിന്‍സ് ജോണ്‍ ആണ് ഈ റോഡ് മൂവി സംവിധാനം ചെയ്യുന്നത്.

രഹനയുടെ ഫേസ്ബുക്ക് പോസ്റ്റ്

രഹന ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Whole crew of Eka were nude along with actress while shooting. It was the director's decision to made the actress comfortable to become nude.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X