twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും മോഹന്‍ലാലും തകര്‍ത്തഭിനയിച്ച ബ്ലോക്ക്ബസ്റ്റര്‍! ട്വന്റി 20 പുറത്തിറങ്ങി 11 വര്‍ഷം

    By Midhun Raj
    |

    മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ട്വന്റി 20. സൂപ്പര്‍ താരങ്ങളടക്കം മോളിവുഡിലെ മിക്ക താരങ്ങളും അണിനിരന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. പക്ക മാസ് എന്റര്‍ടെയ്നറായി ഒരുങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം തന്നെയായിരുന്നു നേടിയത്. മലയാളത്തിന്റെ മാസ്റ്റര്‍ ഡയറക്ടര്‍ ജോഷി ഒരുക്കിയ സിനിമ വമ്പന്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തിയത്.

    മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിച്ച ചിത്രം 30 കോടിയിലധികമാണ് നേടിയിരുന്നത്. ഉദയകൃഷ്ണ സിബികെ തോമസിന്റെ തിരക്കഥയിലാണ് സിനിമ ഒരുങ്ങിയത്. സിനിമയില്‍ അഭിനയിച്ച മിക്ക താരങ്ങള്‍ക്കും പ്രാധാന്യമുളള റോളുകളാണ് സംവിധായകന്‍ നല്‍കിയത്.

    മമ്മൂട്ടിയും മോഹന്‍ലാലും

    മമ്മൂട്ടിയും മോഹന്‍ലാലും പതിവു പോലെ തന്നെ തകര്‍ത്തുവാരിയ ചിത്രം കൂടിയായിരുന്നു ട്വന്റി 20. ദേവരാജ പ്രതാപ വര്‍മ്മയായി മോഹന്‍ലാലും അഡ്വക്കേറ്റ് രമേഷ് നമ്പ്യാരായി മമ്മൂട്ടിയും ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. ഇരുവരുടെയും പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമെല്ലാം തന്നെ ട്വന്റി 20യില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നു.

    ഒരിടവേളയ്ക്ക് ശേഷം

    ഒരിടവേളയ്ക്ക് ശേഷം ഇരുവരും നേര്‍ക്കുനേര്‍ വന്ന സിനിമ കൂടിയായിരുന്നു ഇത്. മമ്മൂക്കയ്ക്കും ലാലേട്ടനുമൊപ്പം തന്നെ പ്രാധാന്യമുളള വേഷങ്ങളിലാണ് സുരേഷ് ഗോപിയും ജയറാമും ദിലീപും എത്തിയത്. കാര്‍ത്തിക്ക് വര്‍മ്മ എന്ന ദിലീപിന്റെ കഥാപാത്രവും ആന്റണി പുന്നേക്കാടന്‍ ഐപിഎസ് എന്ന സുരേഷ് ഗോപിയുടെ റോളിനും മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചിരുന്നു.

    2008 നവംബര്‍ അഞ്ചിനാണ്

    2008 നവംബര്‍ അഞ്ചിനാണ് ട്വന്റി 20 തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. സിനിമ പുറത്തിറങ്ങി ഇന്നേക്ക് 11വര്‍ഷം ആവുകയാണ്. താരസംഘടനയായ അമ്മയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുളള ധനസമാഹരണ ഉദ്ദേശത്തോടെയാണ് സിനിമ എടുത്തിരുന്നത്. മലയാളത്തില്‍ വലിയ വിജയമായ ചിത്രം പിന്നീട് അന്യഭാഷകളിലും എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും എത്തിയിരുന്നില്ല. അമ്പതിലധികം താരങ്ങളാണ് ട്വന്റി 20യില്‍ അഭിനയിച്ചിരുന്നത്.

    ജാതീയ പ്രശ്‌നമല്ല,ജാഗ്രതകുറവെന്ന് ഫെഫ്ക! അനില്‍ രാധാകൃഷ്ണന്‍ ബിനീഷ് ബാസ്റ്റിന്‍ പ്രശ്‌നം പരിഹരിച്ചുജാതീയ പ്രശ്‌നമല്ല,ജാഗ്രതകുറവെന്ന് ഫെഫ്ക! അനില്‍ രാധാകൃഷ്ണന്‍ ബിനീഷ് ബാസ്റ്റിന്‍ പ്രശ്‌നം പരിഹരിച്ചു

    പി സുകുമാര്‍

    പി സുകുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് രഞ്ജന്‍ എബ്രഹാം ആയിരുന്നു എഡിറ്റിങ് ചെയ്തത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് സുരേഷ് പീറ്റേഴ്‌സും ബേണി ഇഗ്നേഷ്യസും സംഗീതമൊരുക്കി. രാജാമണി ആയിരുന്നു ട്വന്റി 20യ്ക്ക് വേണ്ടി പശ്ചാത്തല സംഗീതമൊരുക്കിയിരുന്നത്. മഞ്ജുനാഥ റിലീസ് സിനിമ വിതരണത്തിന് എത്തിച്ചു. 165 മിനിറ്റായിരുന്നു ട്വന്റി 20യുടെ ദൈര്‍ഘ്യം. ടെലിവിഷന്‍ ചാനലുകളില്‍ എപ്പോള്‍ വന്നാലും മികച്ച സ്വീകാര്യത ലഭിക്കാറുളള ചിത്രം കൂടിയാണ് ട്വന്റി 20.

    മുത്താണ് അനിലേട്ടാ നിങ്ങള്‍; ബിനീഷ് ബാസ്റ്റിന് വേണ്ടി കാല് പിടിച്ച് മാപ്പ് പറയുമെന്ന് നടന്‍മുത്താണ് അനിലേട്ടാ നിങ്ങള്‍; ബിനീഷ് ബാസ്റ്റിന് വേണ്ടി കാല് പിടിച്ച് മാപ്പ് പറയുമെന്ന് നടന്‍

    English summary
    Eleven Years Of Twenty 20 Malayalam Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X