»   » മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ് കലക്ഷന്‍ നേടിയ ആറ് ചിത്രങ്ങളിലൊന്ന് മൊയ്തീന്‍

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ് കലക്ഷന്‍ നേടിയ ആറ് ചിത്രങ്ങളിലൊന്ന് മൊയ്തീന്‍

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിന്റെ 13 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ഏറ്റവും വലിയ സോളോ വിജയമായി മാറിയിരിക്കുകയാണ് ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍ എന്ന യഥാര്‍ത്ഥ പ്രണയ ജീവിതകഥ.

കേരളക്കര മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയത്തെ നെഞ്ചിലേറ്റി വിജയിപ്പിച്ചപ്പോള്‍/ വിജയിപ്പിക്കുമ്പോള്‍ ചിത്രം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ് കളക്ഷന്‍ നേടിയ ആറ് ചിത്രങ്ങളില്‍ ഒന്നില്‍ ഇടം പിടിച്ചു. ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുന്ന മൊയ്തീന് മുന്നിലുള്ള ചിത്രങ്ങളേതാണെന്ന് നോക്കാം,

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ് കലക്ഷന്‍ നേടിയ ആറ് ചിത്രങ്ങളിലൊന്ന് മൊയ്തീന്‍

താരസമ്പന്നതകൊണ്ടും നിര്‍മാണച്ചെലവുകൊണ്ടും ഗ്രോസ് കലക്ഷന്‍ കൊണ്ടും മലയാളത്തിലുണ്ടായ ഏറ്റവും വലിയ ചിത്രമായിരുന്നു ട്വന്റി 20. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം തുടങ്ങി മലയാളത്തിലെ എല്ലാ താരങ്ങളും അണി നിരന്ന ചിത്രത്തിന്റെ കലക്ഷന്‍ 33 കോടിയായിരുന്നു

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ് കലക്ഷന്‍ നേടിയ ആറ് ചിത്രങ്ങളിലൊന്ന് മൊയ്തീന്‍

പിന്നീട് മമ്മൂട്ടി നായകനായ പഴശ്ശി രാജ റിലീസായപ്പോള്‍ ആ റെക്കോഡിന് അടുത്തെത്തി. 32 കോടിയാണ് പഴശ്ശിരാജ നേടിയത്

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ് കലക്ഷന്‍ നേടിയ ആറ് ചിത്രങ്ങളിലൊന്ന് മൊയ്തീന്‍

ഇപ്പോള്‍ ഉള്ളതില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ് കലക്ഷന്‍ നേടിയ ചിത്രമായി നില്‍ക്കുന്നത് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യമാണ്, 75 കോടി രൂപ

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ് കലക്ഷന്‍ നേടിയ ആറ് ചിത്രങ്ങളിലൊന്ന് മൊയ്തീന്‍

ദൃശ്യത്തിനൊപ്പം റിലീസ് ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സിന്റെയും കുതിപ്പ് പ്രേക്ഷകര്‍ അറിഞ്ഞതാണ്. 48 കോടിയാണ് ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഗ്രോസ് കലക്ഷന്‍

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ് കലക്ഷന്‍ നേടിയ ആറ് ചിത്രങ്ങളിലൊന്ന് മൊയ്തീന്‍

ദൃശ്യത്തിന്റെ റെക്കോഡ് വെട്ടാനുള്ള കുതിപ്പായിരുന്നു പ്രേമത്തിന്റേത്. എന്നാല്‍ വ്യാജ കോപ്പികള്‍ ഇറങ്ങിയത് ചിത്രത്തെ കാര്യമായി ബാധിച്ചു. 60 കോടി വരെ മാത്രമേ പ്രേമത്തിന് എത്താന്‍ കഴിഞ്ഞുള്ളൂ

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ് കലക്ഷന്‍ നേടിയ ആറ് ചിത്രങ്ങളിലൊന്ന് മൊയ്തീന്‍

മൊയ്തീന്റെ യാത്ര അവസാനിച്ചിട്ടില്ല. അന്തിമ റിപ്പോര്‍ട്ട് വരുമ്പോള്‍ പഴശ്ശിരാജയെയും ട്വന്റി ട്വന്റിയെയും വെട്ടി അഞ്ചില്‍ ഒന്നില്‍ കയറും എന്നു പ്രതീക്ഷിക്കാം. കേരളത്തിലെ ബോക്‌സോഫീസില്‍ നിന്നു മാത്രം ചിത്രം ഇതുവരെ 30 കോടി നേടി

English summary
"Ennu Ninte Moideen", which has become the first solo blockbuster of Prithviraj, has now entered the top five highest grossing Malayalam movies, said reports.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam