For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങള്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയെങ്കില്‍ എന്താ കുഴപ്പം? മോശം കമന്റുമായി വരുന്നവരോട് അശ്വതിയും രാഹുലും

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരജോഡികളാണ് രാഹുലും അശ്വതിയും. എന്നും സമ്മതം എന്ന സീരിയലിലൂടെ നായിക-നായകന്മാരായി അഭിനയിച്ച താരങ്ങള്‍ പ്രേക്ഷക പ്രശംസ നേടി എടുത്തിരുന്നു. പിന്നാലെ യഥാര്‍ഥ ജീവിതത്തിലും ഒന്നാവാനുള്ള തീരുമാനത്തിലേക്ക് താരങ്ങളെത്തി.

  Also Read: രണ്ടാം തവണയാണിങ്ങനെ, ഏറ്റവും പുതിയ സന്തോഷം പങ്കുവെച്ച് ബീന ആന്റണി; ബിഗ് ബോസിനെ പറ്റിയും നടി

  കഴിഞ്ഞ വര്‍ഷം കുടുംബാംഗങ്ങളുടെ സമ്മതത്തോട് കൂടി തന്നെ രാഹുലും അശ്വതിയും തമ്മിലുള്ള വിവാഹനിശ്ചയം നടത്തിയിരുന്നു. ശേഷം യൂട്യൂബ് ചാനലിലൂടെ രസകരമായ വീഡിയോസാണ് രണ്ടാളും പങ്കുവെച്ചത്. ഇതോടെ താരങ്ങള്‍ ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയോന്ന ചോദ്യവും വന്നു. ഒടുവില്‍ നെഗറ്റീവ് കമന്റുകള്‍ക്കെല്ലാമുള്ള ഉത്തരവുമായിട്ടാണ് താരജോഡികള്‍ പുത്തന്‍ വീഡിയോയുമായി എത്തിയിരിക്കുന്നത്.

  നെഗറ്റീവായി ഒത്തിരി കമന്റുകള്‍ ഞങ്ങള്‍ക്ക് വരുന്നുണ്ട്. അതില്‍ തന്നെ ബോഡി ഷെയിമിങ്ങാണ് പ്രധാനം. അനുജത്തി ദേവു വന്ന വീഡിയോയില്‍ അതാരാണെന്ന് മുന്‍പ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അനിയത്തി കണ്ടിട്ട് ഇത് ന്യൂ സബ്‌സ്‌ക്രൈബര്‍ ആണോ എന്നൊക്കെയാണ് ചിലര്‍ ചോദിച്ചത്. സാമന്യം ബോധമുള്ളവര്‍ക്ക് അതറിയാം. അതില്ലാത്തവരായിരിക്കും ഇങ്ങനെ കമന്റ് പറയുന്നത്.

  Also Read: രണ്ടാം തവണയാണിങ്ങനെ, ഏറ്റവും പുതിയ സന്തോഷം പങ്കുവെച്ച് ബീന ആന്റണി; ബിഗ് ബോസിനെ പറ്റിയും നടി

  ഞങ്ങള്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ പോവുകയാണ്. ഞങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞു എന്നൊക്കെയുള്ള കാര്യം നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ അറിയിച്ചതാണ്. എല്ലാ തവണയും ഞങ്ങള്‍ കല്യാണം കഴിക്കാന്‍ പോകുന്നവരാണെന്ന് പറഞ്ഞോണ്ടിരിക്കാന്‍ പറ്റില്ലല്ലോ.

  അശ്വതി രാഹുല്‍ എന്നാണ് എന്റെ യൂട്യൂബ് ചാനലിന്റെ പേര്. ഒന്നുകില്‍ അച്ഛന്റെ, അല്ലെങ്കില്‍ ഭര്‍ത്താവിന്റെ ഇവരില്‍ ഏതെങ്കിലും ഒന്നായിരിക്കും പേരിനൊപ്പം ചേര്‍ക്കുക. എന്നിട്ടും അതെന്തിനാണ് അങ്ങനൊരു പേരെന്ന് ചോദിക്കുന്നത കോമണ്‍സെന്‍സ് ഉള്ളവര്‍ക്ക് ചിന്തിച്ചാല്‍ മനസിലാവും. ശരിക്കും ഇത്തരം ചോദ്യങ്ങളിലൂടെ അവര്‍ പൊട്ടന്‍ കളിക്കുകയാണ്. ഞങ്ങളോട് ഇത്രയും പ്രശ്‌നം എന്തിനാണെന്ന് ഇനിയും മനസിലാവുന്നില്ല.

  കൂടെയുള്ളത് പെങ്ങളാണോ, നിങ്ങള്‍ കപ്പിള്‍സാണോ, ശരിക്കും നിങ്ങള്‍ വിവാഹം കഴിച്ചോ? ഇത് നിങ്ങളുടെ വീടാണോ, നിങ്ങള്‍ ഒരുമിച്ചാണോ താമസിക്കുന്നത്, എന്നൊക്കെയാണ് പലരുടെയും ചോദ്യം. ഏത് വീഡിയോ എടുത്താലും കമന്റുകളെല്ലാം ഒരുപോലെയാണ്. ഇതൊക്കെ ഒരാള്‍ വന്ന് അറിയാത്ത കാര്യം ചോദിക്കുന്നതല്ല. മനഃപൂര്‍വ്വം ചിലര്‍ കൂട്ടമായി വന്നിട്ട് ഞങ്ങളെ സമൂഹത്തിന് മുന്നില്‍ ചോദ്യ ചിഹ്നത്തില്‍ നിര്‍ത്തുന്നത് പോലെയാണ് തോന്നുന്നതെന്ന് അശ്വതി പറയുന്നു.

  രാഹുലിനെ ബഹുമാനിച്ച് സംസാരിക്കണമെന്നാണ് ചിലര്‍ അശ്വതിയോട് പറയുന്നത്. ഇക്കാലത്തും ദമ്പതിമാര്‍ക്കിടയില്‍ യജമാനനേ പോലെ വിനയം ഭാവിച്ച് നില്‍ക്കണോന്ന് രാഹുല്‍ ചോദിക്കുന്നു. എന്റെ ഭാര്യയ്ക്ക് സ്‌പേസ് കൊടുക്കണമെങ്കില്‍ എനിക്കറിയാം. അത് നിങ്ങള്‍ പറയേണ്ടതില്ല. അശ്വതി തടി കുറയ്ക്കണം, ഇല്ലെങ്കില്‍ രാഹുലിന് ചേരില്ലെന്നാണ് പറയുന്നത്. എന്തൊരു ബോഡി ഷെയിമിങ്ങാണിത്. ഞങ്ങള്‍ക്ക് ഇടയില്‍ ഒരു ഈഗോ ഇടാന്‍ ഉള്ള കമന്റ്‌സ് ആണ് അധികവും വരുന്നത്.

  ഞങ്ങള്‍ വെറും ലവേഴ്‌സ് അല്ല, പരസ്പരം അടുത്തറിഞ്ഞ നല്ല സുഹൃത്തുക്കള്‍ കൂടിയാണ്. ഇത്രയും ബുദ്ധിമുട്ടി ഞങ്ങളുടെ വീഡിയോ നിങ്ങള്‍ കാണണമെന്ന് ഒരു നിര്‍ബന്ധവുമില്ല. അങ്ങനെയുള്ളവര്‍ അത് കാണാതെ പോവുകയാണ് വേണ്ടത്.

  ഇത്തരം സംശയമുള്ളവര്‍ക്കുള്ള മറുപടിയാണ് ഈ വീഡിയോയിലൂടെ നല്‍കാന്‍ തീരുമാനിച്ചതെന്നാണ് അശ്വതി പറയുന്നത്. ഇനിയും മോശം കമന്റുകള്‍ കണ്ടാല്‍ ഞങ്ങള്‍ റിയാക്ട് ചെയ്യും. ഇതിന് വേണ്ടി ഇനി സമയം കളയാന്‍ നില്‍ക്കേണ്ടതില്ലെന്നാണ് അശ്വതിയും രാഹുലും പറയുന്നത്.

  Read more about: aswathy അശ്വതി
  English summary
  Ennum Sammatham Serial Couples Rahul And Aswathy Opens Up About Body Shaming And Negative Comments. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X