»   » മോഹന്‍ലാലിന്റെ മകളാണോ ഇത്.. കുട്ടി വളര്‍ന്ന വലുതായി അങ്ങ് സുന്ദരിയായല്ലോ...

മോഹന്‍ലാലിന്റെ മകളാണോ ഇത്.. കുട്ടി വളര്‍ന്ന വലുതായി അങ്ങ് സുന്ദരിയായല്ലോ...

Posted By:
Subscribe to Filmibeat Malayalam
മോഹൻലാലിൻറെ മകളായി അഭിനയിച്ച എസ്തറിന്റെ പുതിയ ചിത്രങ്ങള്‍ | filmibeat Malayalam

എസ്തര്‍ അനില്‍ എന്ന നടിയെ പ്രേക്ഷകര്‍ക്ക് പരിചയം ദൃശ്യത്തിലെ മോഹന്‍ലാലിന്റെ മകള്‍ എന്ന നിലയിലാണ്. ദൃശ്യത്തിന് ശേഷം റീമേക്ക് ചിത്രത്തിലും അഭിനയിച്ച എസ്തര്‍ ഇന്ന് മലയാള സിനിമയിലെ നായികമാരില്‍ ഒരാളായിക്കഴിഞ്ഞു. കാഴ്ചയിലും ഒരുപാട് മാറ്റം സംഭവിച്ചിരിയ്ക്കുന്നു എസ്തറിന്.

ദൃശ്യത്തില്‍ കണ്ട കുസൃതിക്കാരിയൊന്നുമല്ല ഇന്ന് എസ്തര്‍ അനില്‍. വളര്‍ന്ന് വലുതയി സുന്ദരിയായി. എസ്തറിന്റെ പുതിയ ചിത്രങ്ങളിലൂടെയും വിശേഷങ്ങളിലൂടെയും തുടര്‍ന്ന് വായിക്കാം..

എസ്തറിന്റെ ജനനം


2001 ആഗ്‌സ്ത് 27ന് അനില്‍ എബ്രഹാമിന്റെയും മഞ്ജു അനിലിന്റെയും മൂത്തമകളായി ജനിച്ചു. വയനാട് ജില്ലയിലെ ഒരു ക്രസ്ത്യന്‍ കുടുംബത്തിലാണ് എസ്തര്‍ അനിലിന്റെ ജനനം

ആദ്യ ചിത്രം

എട്ടാം വയസ്സിലാണ് എസ്തര്‍ അഭിനയിത്തിലേക്ക് എത്തിയത്. 2010ല്‍ അജി ജോണ്‍ സംവിധാനം ചെയ്ത നല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് എസ്തറിന്റെ അരങ്ങേറ്റം. ജയസൂര്യ, സിദ്ദിഖ്, മൈഥിലി, സുധീഷ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആദ്യം ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

സിനിമയിലെത്തിയത്

ഒരു ടിവി റിയാലിറ്റി ഷോയ്ക്ക് എസ്തറിന്റെ അമ്മ മഞ്ജുവിന്റെ പാചക കല ക്യാമറയില്‍ പകര്‍ത്താനെത്തിയ ബിജു പഴവിലയാണ് എസ്തറിനെ ബിഗ് സ്‌ക്രീന് മുന്നിലെത്തിച്ചത്. അമ്മയ്‌ക്കൊപ്പം നിന്നിരുന്ന കുഞ്ഞു എസ്തറിന്റെ ചിത്രങ്ങള്‍ പകര്‍ത്തി ബിജു എസ്തറിന് സിനിമയിലേക്കുള്ള വഴി കാണിച്ചു.

ഒരുനാള്‍ വരും

ആദ്യ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഒരുനാള്‍ വരും എന്ന ചിത്രത്തിലൂടെ വരവറിയിച്ചു. ചിത്രത്തില്‍ മോഹന്‍ലാലിന്റെയം സമീറ റെഡ്ഡിയുടെയും മകളായാണ് എസ്തര്‍ വേഷമിട്ടത്. ശ്രീനിവാസന്‍, ദേവയാനി, നസ്‌റിയ നസീം തുടങ്ങിയവരായിരുന്നു മറ്റു താരങ്ങള്‍

സകുടുംബം ശ്യാമള

എസ്തറിന്റെ മൂന്നാമത്തെ ചിത്രമാണ് സകുടുംബം ശ്യാമള. ഉര്‍വശി അവതരിപ്പിച്ച കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് എസ്തര്‍ സ്‌ക്രീനിലെത്തിയത്. കണ്ണും നീട്ടി വരുമോ എന്ന് തുടങ്ങുന്ന ഗാനരംഗം പ്രേക്ഷകര്‍ നെഞ്ചേറ്റി

മെട്രോ

സുരാജ് വെഞ്ഞാറമൂടിന്റെ മകളായി പ്രാധാന്യമുള്ള ഒരു വേഷമാണ് മെട്രോയില്‍ കൈകാര്യം ചെയ്തത്. തമിഴ് നടന്‍ ശരത്ത് ക���മാര്‍, നിവിന്‍ പോളി, ഭാവന തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

കോക്ടെയില്‍

അരുണ്‍ കുമാര്‍ സംവിധാനം ചെയ്ത കോക്ടെയിലിലെ അഭിനയത്തിന് ഏറെ പ്രശംസകള്‍ നേടി. സംവൃത സുനിലിന്റെയും അനൂപ് മേനോന്റെയും മകളായിട്ടാണ് ഈ ചിത്രത്തില്‍ വേഷമിട്ടത്. ജയസൂര്യ, ഫഹദ് ഫാസില്‍, മമൂക്കോയ, ഇന്നസെന്റ് തുടങ്ങിയവരായിരുന്നു മറ്റു താരങ്ങള്‍

മറ്റ് ചിത്രങ്ങള്‍

വയലിന്‍, ജമീല, ��ോക്ടര്‍ ലവ്, മല്ലുശ്ശേരി മാധവന്‍ കുട്ടി, ഒരു യാത്രയില്‍, ഞാനും എന്റെ ഫാമിലിയും, മല്ലു സിംഗ്, ആഗസ്റ്റ് ക്ലബ്ബ്, ഒമേഗ എക്‌സ്, എന്നീ ചിത്രങ്ങളും എസ്തര്‍ 2000 ആണ്ട് അവസാനിക്കുമ്പോഴേക്കും ചെയ്തു തീര്‍ത്തു.

കുഞ്ഞനന്തന്റെ കട

സലീം അഹമ്മദ് സംവിധാനം ചെയ്ത കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും നൈല ഉഷയുടെയും മകളായി വേഷമിട്ടുകൊണ്ടാണ് എസ്തര്‍ എത്തി���ത്. ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയ ചിത്രമായിരുന്നു കുഞ്ഞനന്തന്റെ കട

ദൃശ്യം

ദൃശ്യം എന്ന ചിത്രമാണ് എസ്തറിന് ഇപ്പോഴുള്ള ഐഡന്റിറ്റി സിനിമയില്‍ നേടിക്കൊടുത്തത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെയും മീനയുടെയും മകളായി എത്തിയ എസ്തര്‍ പ്രശംസകള്‍ നേടി.

അന്യഭാഷയിലേക്ക്

ദൃശ്യത്തിന്റെ റീമേക്കിലൂടെയാണ് എസ്തര്‍ അന്യഭാഷയിലേക്ക് പയത്. പാപനാശം എന്ന ചിത്രത്തില്‍ കമല്‍ ഹസ���്റെ മകളായി അഭിനയിച്ചതിലൂടെ തമിഴകത്തും എസ്തര്‍ ശ്രദ്ധിക്കപ്പെട്ടു.

നായികയായി

പതിനാലാം വയസ്സില്‍ നായികയായും എസ്തര്‍ അഭിനയിച്ചു കഴിഞ്ഞു. ജെമിനി എന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയത് എസ്തറാണ്. ബാബുരാജാണ് ചിത്രം സംവിധാനം ചെയ്തത്.

പുരസ്‌കാരങ്ങള്‍

ഇത്രയും ചിത്രങ്ങളിലൂടെ നാല് പുരസ്‌കാരങ്ങളും എസ്തര്‍ നേടിയിട്ടുണ്ട്. നാനയുടെ മികച്ച ബാലനടിയ്ക്കുള്�� പുരസ്‌കാരം രണ്ട് തവണ നേടി. 2014 ല്‍ ജയ്ഹിന്ദ് ടിവി അവാര്‍ഡും 2015 ല്‍ സന്തോഷ് ഫിലിം അവാര്‍ഡും എസ്തര്‍ സ്വന്തമാക്കി.

ഫോട്ടോഷൂട്ടുകള്‍

ദൃശ്യത്തിന്റെ വിജയത്തിന് ശേഷം മലയാളത്തിലെ മല മാഗസിന് വേണ്ടിയുള്ള എസ്തറിന്റെ ഫോട്ടോഷൂട്ടുകള്‍ ശ്രദ്ധേയമായിരുന്നു. ഫോട്ടോഷൂട്ടിന്റെ അതി മനോഹരമായ ചിത്രങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ എസ്തര്‍ പങ്കുവച്ചു.

അനുജനും സിനിമയില്‍

എസ്തറ��ന്റെ സഹോദരനും സിനിമയില്‍ ശ്രദ്ധേയനാണ്. എറിക് സക്കറിയ ഇതിനോടകം ബിഗ് താരങ്ങള്‍ക്കൊപ്പമൊക്കെ അഭിനയിച്ചു. ടേക്ക് ഓഫില്‍ പാര്‍വ്വതിയുടെ മകനായി എത്തിയത് എറിക് ആണ്.

English summary
Esther Anil will be future in malayalam industry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam