For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാൻ ആരുടെയും കുട്ടി അല്ല, അച്ഛനും അമ്മയും ഇനി പറഞ്ഞാൽ കതിരിൽ വളം വെക്കുന്നത് പോലെ ആവും; എസ്തർ

  |

  യുവനിരയിലെ മിക്ക നടിമാരും സോഷ്യൽ മീഡിയയിൽ സജീവമാണിന്ന്. ഫോട്ടോഷൂട്ടുകൾ, റീൽ വീഡിയോ തുടങ്ങിയവയിലൂടെ എല്ലാം ഇവർ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും വസ്ത്രങ്ങളുടെ പേരിലും മറ്റും ഇവർക്ക് നേരെ സൈബറാക്രമണങ്ങളും ഉണ്ടാവാറുണ്ട്. ഇത്തരത്തിൽ പലപ്പോഴായി സൈബറാക്രണം നേരിട്ട നടി ആണ് എസ്തർ.

  വസ്ത്രത്തിന് ഇറക്കം പോര എന്നതുൾപ്പെടെയുള്ള കമന്റുകളാണ് എസ്തറിന് നേരെ വരാറ്. ഇതിന് എസ്തർ തന്നെ നേരത്തെ മറുപടി നൽകിയിട്ടുണ്ട്. ഒരു ചാനൽ പരിപാടിയിൽ തന്നെ അവഹേളിച്ച് സംസാരിച്ചതിന് എതിരെ എസ്തർ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇത് വലിയ തോതിൽ ചർച്ചയുമായി. ബാലതാരമായി പ്രേക്ഷകരുടെ മുന്നിലെത്തിയ നടി ആണ് എസ്തർ.

  Also Read: തളർന്നിരിക്കുമ്പോൾ പിടിച്ചെഴുന്നേൽപ്പിക്കുന്ന ആളാണ് അദ്ദേഹം, മനസ്സുകൊണ്ട് അവിടെയാണ് ഞാൻ; കാവ്യ മാധവൻ ലൈവിൽ

  ദൃശ്യം എന്ന സിനിമയിൽ എസ്തർ ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദൃശ്യം രണ്ടാം ഭാ​ഗത്തിലും എസ്തർ അഭിനയിച്ചു. ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പാപനാശത്തിലും അതേവേഷം തന്നെ എസ്തർ ചെയ്തു. ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് എസ്തർ, തന്റെ വസ്ത്രത്തിന് നേരെ വരുന്ന വിമർശനങ്ങൾ, കുടുംബത്തിൽ നിന്ന് ലഭിക്കുന്ന പിന്തുണ തുടങ്ങിയവയെക്കുറിച്ച് എസ്തർ സംസാരിച്ചു. യൂട്യൂബ് ചാനലിലൂടെയാണ് ചോദ്യങ്ങൾക്ക് എസ്തർ മറുപടി നൽകിയത്.

  Also Read: 'എന്തുകൊണ്ടാണ് എനിക്ക് ഇത് സംഭവിച്ചത്?, ഞാൻ ഏറ്റവും കൂടുതൽ കണ്ണുനീരൊഴുക്കിയ വർഷം'; അച്ഛനെ കുറിച്ച് സുപ്രിയ

  'എന്റെ ഫാമിലി വളരെ സപ്പോർട്ട് ആണ്. നാട്ടുകാരെന്ത് പറയും അവരിങ്ങനെ പറയും എന്നൊന്നും ശീലിപ്പിച്ച മാതാപിതാക്കൾ അല്ല. കാരണം അവരും അങ്ങനെ ജീവിച്ചവരല്ല. ഞങ്ങളും അത് കണ്ട് വളർന്നവരാണ്. ഇനി അവർ വന്ന് നാട്ടുകാർ ഇങ്ങനെ പറയും അത്കൊണ്ട് നീ ഇങ്ങനെ നടക്കണം എന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കിൽ കതിരിൻമേൽ വളം വെക്കുന്നത് പോലെ ആവും. ഞങ്ങൾക്കത് ശീലമല്ല'

  'പുറത്ത് നടക്കുന്നത് എനിക്കറിയാമായിരുന്നു. അവരെനിക്ക് ആ പ്രഷർ തരാതിരിക്കുകയായിരുന്നു. ഒരുവേള ഞങ്ങളെല്ലാവരും ഇരുന്ന് സംസാരിച്ചു. നെ​ഗറ്റീവ് കമന്റുകൾ എങ്ങനെ നേരിട്ടെന്ന് എനിക്കറിയില്ല. അത് ബാധിച്ച ദിവസങ്ങൾ ഉണ്ട്, പക്ഷെ പിന്തുണച്ച ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. കുടുംബം സപ്പോർട്ട് ചെയ്തു. പ്രതീക്ഷിക്കാതെ എനിക്ക് ശക്തി തന്ന ഒത്തിരി പേരുണ്ട്'

  'ഒത്തിരി ഫോട്ടോകളുടെയും വീഡിയോകളുടെ താഴെയും ആളുകൾ ഇടുന്ന കമന്റ് ആണ്, ഞങ്ങളുടെ മനസ്സിലെ കൊച്ച് കുഞ്ഞായിരുന്നു എസ്തർ എന്ന്. എനിക്കത് മനസ്സിലാക്കാൻ പറ്റും. നമ്മളും വലുതാവില്ലേ. ഞാൻ ആരുടെയും കൊച്ച് കുട്ടി അല്ല. ഞങ്ങളുടെ മുന്നിൽ നീ ഒരു കുഞ്ഞ് മോളാണെന്ന് എന്റെ മാതാപിതാക്കൾ പറഞ്ഞാലും അതിന് എങ്ങനെ മറുപടി നൽകണം എന്ന് എനിക്കറിയില്ല. ഞാൻ എന്റേതായ വ്യക്തി ആണ്'

  'എനിക്ക് എന്റേതായ ആ​ഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ ഉള്ള വ്യക്തി ആണ്. ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും. എനിക്ക് വേണ്ട രീതിയിലാണ് വസ്ത്രം ധരിക്കുക, എനിക്കിഷ്ടമുള്ള പോലെ നടക്കാനും ജീവിക്കാനും ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ,' എസ്തർ പറഞ്ഞു. ഒരുപാട് പേർ എന്റെ ബോയ് ഫ്രണ്ട് ആരാണ്, സിം​ഗിൾ ആണോയെന്നൊക്കെ ചോദിക്കാറുണ്ട്. അതിനുള്ള മറുപടി ഇല്ലെന്നും എസ്തർ വ്യക്തമാക്കി.

  Read more about: esther anil
  English summary
  Esther Anil Reacts Questions From Her Fans; Actress Words About Her Dressing Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X