For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിഗ് ബോസിലെ അതിഥി തിരിച്ചെത്തി! ജീവിതത്തെ കുറിച്ച് വലിയ ഉദാഹരണങ്ങള്‍ പറഞ്ഞ് അതിഥി!

|

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചയമുള്ളതും അല്ലാത്തതുമായ താരങ്ങളായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ മത്സരാര്‍ത്ഥികളായി എത്തിയത്. നടി അതിഥി റായിയാണ് പലര്‍ക്കും അത്ര പരിചയമില്ലാതിരുന്നത്. തുടക്കത്തില്‍ എല്ലാവരില്‍ നിന്നും മാറി നിന്ന് കരഞ്ഞോണ്ടിരുന്ന അതിഥി പിന്നീട് ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ഷിയാസ് കരീമിനൊപ്പം സൗഹൃദം ആരംഭിച്ചതോടെ ഇരുവരും മലയാളക്കരയ്ക്ക് ഇഷ്ടപ്പെട്ട താരങ്ങളായി.

അതിഥി കുട്ടൂസ് എന്ന് വിളിപ്പേര് കിട്ടിയതിന് പിന്നാലെ അതിഥിയുടെ പേരില്‍ ഫാന്‍സ് ക്ലബ്ബുകള്‍ വരെ ആരംഭിച്ചിരുന്നു. ബിഗ് ബോസ് മത്സരം കഴിഞ്ഞതിന് ശേഷം അതിഥിയെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ വഴി അതിഥി പങ്കുവെച്ച ചിത്രം ശ്രദ്ധേയമായിരിക്കുകയാണ്. ബിഗ് ബോസിലെ രസകരമായ നിമിഷങ്ങളുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. ബിഗ് ബോസ് ഓര്‍മ്മകള്‍ ജീവിതത്തില്‍ നെടുംതൂണായി മാറിയ കുറിപ്പും ഇതിനൊപ്പം പങ്കുവെച്ചിരിക്കുകയാണ്.

aditi-rai

ഒരിക്കലും മറക്കാന്‍ പറ്റാത്ത ബിഗ് ബോസിലെ ടാസ്‌കുകള്‍. ജീവിതം ഒരു കളി പോലെ ആകാശത്തിലേക്ക് എറിഞ്ഞ് വായുവില്‍ നില്‍ക്കുന്ന അഞ്ച് ബോളുകളായി സങ്കല്‍പ്പിക്കുക. ജോലി, കുടുംബം, ആരോഗ്യം, കൂട്ടുകാര്‍, വിശ്വാസം എന്നിങ്ങനെ അതിന് ഓരോ പേരുകളും കൊടുക്കുന്നു. ഇതെല്ലാം നിങ്ങള്‍ ആ വായുവില്‍ സംരക്ഷിക്കുന്നു. പിന്നീട് നിങ്ങള്‍ക്ക് മനസിലാകും ജോലി എന്ന് പറയുന്നത് റബ്ബര്‍ ബോള് പോലെയാണ്. നിങ്ങള്‍ എത്ര ഉയരത്തിലേക്ക് ഇട്ടാലും അത് താഴെ വീണ് വീണ്ടും മുകളിലേക്ക് ഉരയും.

View this post on Instagram

💙BiggBoss memorable taskzzz...& 💁🏻‍♀️Imagine life as a game in which u are juggling some five balls in the air. You name them — work, family, health, friends and spirit & you’re keeping all of these in the air. U will soon understand that work is a rubber ball. If you drop it, it will bounce back. But the other four balls — family, health, friends, and spirit  are made of glass. If u drop one of these, they will be irrevocably scuffed, marked, nicked, damaged, or even shattered🧚🏼‍♀️.They will never be the same🙅🏻‍♀️. U must understand dat & strive fr balance in ur Life.🤷🏻‍♀️(thanks to GOD🙏🏻💐)🥰🧚🏼‍♀️🤲🏻🙏🏻 #adithiraibiggboss #biggbossmalayalam #asianet #keralasamajambangalore #kerala #keralasamajam #malayalam #mallu #cinema #memories #god #godsowncountry #godgrace #malayali #cinema #actress #biggboss #godisgreat #balanced #games #task #life #happiness #mykerala #passion #passions #understanding #mychoice #courage #believe @juana.reshal2017gma

A post shared by 💙Aditi Rai💙 (@aditirai_actress) on

എന്നാല്‍ മറ്റുള്ള നാല് കാര്യങ്ങളും ഉണ്ടാക്കിയിരിക്കുന്നത് ഒരു ഗ്ലാസ് കൊണ്ടാണ്. അതില്‍ ഏതെങ്കിലും ഒന്നിന് വിള്ളല്‍ വീണാല്‍ പിന്നെ തിരിച്ച് കിട്ടിയെന്ന് വരില്ല. അത് എല്ലായിപ്പോഴും ഒരുപോലെ ആയിരിക്കണമെന്നുമില്ല. അതിനാല്‍ തന്നെ എല്ലാവരും അത് മനസിലാക്കണമെന്നും ജീവിതം ബാലന്‍സ് ചെയ്യണമെന്നും അതിഥി പറയുന്നു. ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിയായിരുന്ന അരിസ്‌റ്റോ സുരേഷിനൊപ്പമുള്ള വീഡിയോയും അതിഥി പങ്കുവെച്ചിരുന്നു.

English summary
Ex-Bigg Boss malayalam contestant Aditi Rai shares pictures

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more