»   » മമ്മുട്ടിയ്ക്ക് ഡാന്‍സ് വീക്ക്‌നെസ് ആയത് കൊണ്ട് ഫഹദിനെ അഭിനന്ദിച്ചതില്‍ കുറ്റം പറയാന്‍ പറ്റില്ല!!

മമ്മുട്ടിയ്ക്ക് ഡാന്‍സ് വീക്ക്‌നെസ് ആയത് കൊണ്ട് ഫഹദിനെ അഭിനന്ദിച്ചതില്‍ കുറ്റം പറയാന്‍ പറ്റില്ല!!

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഡാന്‍സിന് അത്ര പ്രധാന്യം ഇല്ലെങ്കിലും പല താരങ്ങളും അവര്‍ക്ക് കഴിയുന്ന തരത്തില്‍ ഡാന്‍സ് കളിച്ച് ശ്രദ്ധിക്കപ്പെടാറുണ്ട്. താര രാജാക്കന്മാരായ മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും ഡാന്‍സ് പ്രത്യേകമായി എടുത്ത് കാണിക്കുന്നവയാണ്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മാത്രം പാത്രമാവുന്ന താരങ്ങളും ഇക്കൂട്ടത്തിലുണ്ട്.

അമിതാഭ് ബച്ചന്‍ തുണയായി കാമുകി കാമുകന്മാര്‍ വീണ്ടും ഒന്നിക്കുന്നു! അഭിഷേകിനുള്ള മുട്ടന്‍ പണിയാണ്!

തന്റെ സിനിമകളെ വ്യത്യസ്തമായി ചെയ്യുന്ന താരങ്ങളുടെ കൂട്ടത്തില്‍ ആദ്യമുള്ളത് ഫഹദ് ഫാസിലാണ്. ഫഹദ് നായകനായി അഭിനയിച്ച റോള്‍ മോഡല്‍സ് എന്ന സിനിമയിലെ വൈറലായ തേച്ചില്ലേ പെണ്ണേ തേച്ചില്ലേ പെണ്ണേ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം ഫഹദ് മനോഹരമായി ഡാന്‍സും കളിച്ചിരുന്നു. എന്നാല്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന പാട്ടിന് അനുമോദിച്ചവരും ഉണ്ട്. അക്കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെട്ടത് മമ്മുട്ടിയുടെ അഭിനന്ദനമാണ്. ഇക്കാര്യം ഫാസിലാണ് ഗ്രഹലക്ഷ്മിയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ തുറന്ന് പറഞ്ഞത്.

ഫഹദിന്റെ ഡാന്‍സ്


ഫഹദ് നായകനായി അഭിനയിച്ച റോള്‍ മോഡല്‍സ് എന്ന സിനിമയിലെ ഏറ്റവുമധികം വൈറലായ പാട്ടാണ് തേച്ചില്ലേ പെണ്ണേ തേച്ചില്ലേ പെണ്ണേ എന്ന തുടങ്ങുന്നത്. പാട്ടില്‍ മനോഹരമായി ഡാന്‍സ് കളിക്കാനും ഫഹദ് ശ്രമിച്ചിരുന്നു.

വിമര്‍ശനങ്ങള്‍

അഭിനയം നന്നായെന്ന് പലരും പറഞ്ഞിരുന്നെങ്കിലും ഡാന്‍സ് ദയവ് ചെയ്തു ചെയ്യരുതെ എന്നായിരുന്നു പലരുടെയും കമന്റുകള്‍. അത്രയധികം വിമര്‍ശനങ്ങളായിരുന്നു ആ പാട്ടില്‍ നിന്നും ഫഹദിന് കിട്ടിയിരുന്നത്.

അഭിനന്ദനവും ഉണ്ട്

എന്നാല്‍ അത് നന്നായിരുന്നു എന്ന പറഞ്ഞവരുമുണ്ട്. ഫഹദിന്റെ ഉപ്പയും സംവിധായകനുമായ ഫാസിലാണ് മോനോട് ഡാന്‍സ് നന്നായി എന്ന് പറഞ്ഞ ആദ്യത്ത ആള്‍. ഒപ്പം മെഗാസ്റ്റാര്‍ മമ്മുട്ടിയും ഫഹദിന് അഭിനന്ദനം അറിയിച്ചിരുന്നു.

ഡാന്‍സ് ഒരു വീക്ക്‌നെസ് ആണ്

മമ്മുട്ടിയ്ക്കും ഡാന്‍സ് ഒരു വീക്ക്‌നെസ് ആണ്. എത്ര വിമര്‍ശനങ്ങള്‍ കേട്ടാലും താരം ഡാന്‍സ് കളിയ്ക്കുമെന്ന് മുമ്പ് പലപ്പോഴും തെളിയിച്ചിരുന്നു.

ഫാസിലിന്റെ അഭിനന്ദനം

മകന്റെ ഡാന്‍സ് കണ്ട് ഞാന്‍ നസ്രിയയ്ക്ക് മെസേജ് അയച്ചിരുന്നു. വാച്ച് ഷാനൂസ് ഫെര്‍ഫോമന്‍സ് ഇന്‍ യൂട്യൂബ്. ഉഗ്രന്‍ എന്ന്. എന്നാല്‍ ഫഹദ് വിളിച്ച് ബാപ്പ എന്താ ഈ പറയുന്നേ.. എല്ലാം നെഗറ്റീവ് കമന്റ് ആണല്ലോ എന്നായിരുന്നു. എല്ലാവരും എന്തേലും പറയട്ടെ, നീയത് നന്നായി ചെയ്തിട്ടുണ്ടെന്നാണ് ഞാന്‍ പറഞ്ഞിരുന്നു.

റോള്‍ മോഡല്‍സ്

ഫഹദ് ഫാസിലിനെ നായകനാക്കി റാഫി സംവിധാനം ചെയ്ത സിനിമയാണ് റോള്‍ മോഡല്‍സ്. ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമ മികച്ച പ്രതികരണമായിരുന്നു തിയറ്ററുകൡ നിന്നും നേടിയിരുന്നത്. ചിത്രത്തില്‍ നമിത പ്രമോദും ശ്രിന്ദയുമായിരുന്നു ഫഹദിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്.

Fahadh Faasil Watched 'This' Tamil Movie 20 Times

ഹിറ്റായ പാട്ട്

അടുത്ത് കാലത്ത് ഹിറ്റായ പുറത്തിങ്ങയതില്‍ റോള്‍ മോഡല്‍സിലെ തേച്ചില്ലേ പെണ്ണേ തേച്ചില്ലേ പെണ്ണേ എന്ന് തുടങ്ങുന്ന പാട്ട് വൈറലായി മാറിയിരുന്നു. പാട്ട് രംഗത്തില്‍ ഫഹദ് ഡാന്‍സ് കളിച്ചും ഞെട്ടിച്ചിരുന്നു.

English summary
Faasil Saying About Fahadh Faasil's Dance

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam