twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എജ്ജായി ട്രോള്‍, മലയാള സംവിധായകന്മാര്‍ ലഡു വിറ്റാല്‍ എങ്ങനെയുണ്ടാവും? ഫേസ്ബുക്കില്‍ വൈറലായ പോസ്റ്റ്

    |

    മലയാള സിനിമയും സംവിധായകന്മാരുമെല്ലാം പരീക്ഷണ ചിത്രങ്ങളിലൂടെ ശ്രദ്ധേരായി കൊണ്ടിരിക്കുകയാണ്. വ്യത്യസ്തമായ എത്ര സിനിമകള്‍ സംവിധാനം ചെയ്താലും ഓരോരുത്തര്‍ക്കും അവരുടേതായ ശൈലികളുണ്ട്. അടുത്തിടെ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന്‍ പോലെയുള്ള സിനിമകള്‍ പഴയ വീഞ്ഞ് കുപ്പിയിലെ പുതിയ വീഞ്ഞ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

    ട്രോളന്മാര്‍ കൈയടക്കി വാഴുന്ന സോഷ്യല്‍ മീഡിയയില്‍ മലയാളത്തിലെ പ്രമുഖരായ സംവിധായകരെ വ്യത്യസ്ത രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ എഴുത്തുകാരന്‍ മഹേഷ് ഹരിദാസ്. ഒരു ലഡു വാങ്ങുന്നതിനെ ലേശം സിനിമാറ്റിക് ആക്കി അവതരിപ്പിച്ചാണ് മഹേഷ് സംവിധായകന്മാരെയും അവരുടെ സിനിമകളെയും പരിചയപ്പെടുത്തിയിരിക്കുന്നത്. ടെക്‌നോപാര്‍ക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഐടി സ്ഥാപനം നടത്തുന്ന മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്.

    മഹേഷിന്റെ വാക്കുകളിലേക്ക്..

    മഹേഷിന്റെ വാക്കുകളിലേക്ക്..

    നിങ്ങള്‍ക്കൊരു ലഡു തിന്നാന്‍ തോന്നുന്നു. നിങ്ങള്‍ നേരെ ഒരു കടയില്‍ പോയി ലഡു വാങ്ങുന്നു. തിന്നുന്നു. ഇവിടെ ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. എല്ലാം ശുഭം. ഇനി ഇതേ ഐറ്റം കുറച്ച് സിനിമാറ്റിക് ആക്കിയാല്‍ സംഗതി ആകെ മാറും. പ്രത്യേകിച്ച് ചില സംവിധായകരുടെ / തിരക്കഥാകൃത്തുക്കളുടെ കയ്യില്‍ കിട്ടിയാല്‍ നിങ്ങള്‍ക്കങ്ങനെ പെട്ടെന്ന് പോയി ലഡു തിന്നാനൊന്നും പറ്റില്ല.

     സത്യന്‍ അന്തിക്കാട്

    സത്യന്‍ അന്തിക്കാട്

    ഉദാഹരണത്തിന് സത്യന്‍ അന്തിക്കാടോ ശ്രീനിവാസനോ ഒക്കെ ആണെങ്കില്‍ ആ കട നടത്തുന്നത് അച്ഛന്‍ മരിച്ച, അമ്മയെയും അനിയനെയും കഷ്ടപ്പെട്ട് പണിയെടുത്ത് സംരക്ഷിക്കുന്ന വളരെ സ്മാര്‍ട്ടായ ഒരു പെണ്‍കുട്ടിയായിരിക്കും. ആ കുട്ടിയുടെ ഉപദേശങ്ങള്‍ കേട്ട് നിങ്ങളുടെ ചീത്ത സ്വഭാവങ്ങള്‍ മൊത്തം മാറ്റി, പറ്റിയാല്‍ നിങ്ങളായിട്ട് കുറച്ച് പേരെ സഹായിച്ച് കഴിവ് തെളിയിക്കുകയും കൂടെ ചെയ്താലേ നിങ്ങള്‍ക്ക് ആ ലഡു തിന്നാന്‍ പറ്റൂ.

     അനൂപ് മേനോന്‍

    അനൂപ് മേനോന്‍

    അനൂപ് മേനോന്‍ ആണെങ്കില്‍ സംഗതി പാടാണ്. ലഡു എന്നൊന്നും പറഞ്ഞ് അങ്ങോട്ട് ചെല്ലാന്‍ പറ്റില്ല. ഏതേലും ഇറ്റാലിയന്‍ റെസ്‌റ്റോറന്റിലൊക്കെ പോയി വല്ല 'കസാട്ടാ അല്‍ സിസിലിയാനാ' പോലുള്ള ഐറ്റംസ് ഒക്കെ തിന്ന് ജീവിക്കേണ്ടി വരുന്ന ഒരു പാവം പണക്കാരനായിരിക്കും നിങ്ങള്‍.

     അമല്‍ നീരദ്

    അമല്‍ നീരദ്

    അമല്‍ നീരദ് ആണെങ്കില്‍ പിന്നെ ലഡുവിന്റെ കാര്യമോര്‍ത്ത് കൂടുതല്‍ ടെന്‍ഷനടിക്കണ്ട. നിങ്ങളത് ഒരിക്കലും തിന്നാന്‍ പോകുന്നില്ല. ഡെയ്‌ലി വീട്ടീന്നിറങ്ങി സ്ലോ മോഷനില്‍ നടന്ന് കടയില്‍ ചെല്ലുമ്പോഴേക്കും അയാള് കട പൂട്ടി വീട്ടില്‍ പോയിട്ടുണ്ടാകും.

     കമല്‍, ലാല്‍ ജോസ്

    കമല്‍, ലാല്‍ ജോസ്

    കമല്‍, ലാല്‍ ജോസ് ഒക്കെ ആണെങ്കില്‍ നിങ്ങള്‍ ചെല്ലുന്ന കടയില്‍ ഒരൊറ്റ ലഡു മാത്രമേ ബാക്കി കാണൂ. അത് വാങ്ങാന്‍ അവിടെ ഒരു പെങ്കൊച്ചും വന്ന് നില്‍പ്പുണ്ടാകും. നാട്ടില്‍ വേറെ കട ഉണ്ടെന്നൊന്നും നോക്കാതെ, ലഡു തിന്നാനുള്ള ആഗ്രഹം സാക്രിഫൈസ് ചെയ്ത് അത് ആ പെണ്‍കുട്ടിക്ക് കൊടുത്ത് ഒരു എഗ്ഗ് പഫ്‌സും വാങ്ങി തിന്ന് മുഖം പോലും തുടയ്ക്കാതെ ഒരു സോങ്ങുമിട്ട് നിങ്ങള്‍ ഒറ്റ പോക്കായിരിക്കും. ലഡു തിന്നുകഴിഞ്ഞ് നിങ്ങളെ കുറിച്ചോര്‍ത്ത് നെടുവീര്‍പ്പിട്ട് പെങ്കൊച്ച് തേരാപാരാ നടക്കും. വീണ്ടും ഒരു സോങ്ങ്. പിന്നെ ചറപറാ സോങ്ങ്. അവസാനം എവിടേലും വെച്ച് അവിചാരിതമായി, അതെ, തികച്ചും അവിചാരിതമായി നിങ്ങള്‍ കണ്ടു മുട്ടുന്നു. മുഖത്തിരിക്കുന്ന പഫ്‌സിന്റ്‌റെ ബാക്കി കണ്ട് പെണ്‍കുട്ടി നിങ്ങളെ തിരിച്ചറിഞ്ഞ് മുട്ടന്‍ പ്രേമമാവുന്നു. പിന്നെ വീട്ടുകാരായി, പ്രശ്‌നമായി, ഒരു ബന്ധവുമില്ലാത്ത ഏതേലും വില്ലനായി, അങ്ങനെ എല്ലാം കഴിഞ്ഞ് ആ പെങ്കൊച്ചിനെ കെട്ടി കല്യാണത്തിന്റെ റിസപ്ഷനിടക്ക് പുള്ളിക്കാരി ഒരു ലഡു എടുത്ത് നിങ്ങളുടെ വായില്‍ വെച്ചുതരുന്നിടത്ത് പടം ഫിനിഷായിരിക്കും.

     രഞ്ജിത്ത് ശങ്കര്‍

    രഞ്ജിത്ത് ശങ്കര്‍

    രഞ്ജിത്ത് ശങ്കറാണെങ്കില്‍ നിങ്ങള്‍ ലഡു വാങ്ങുന്നതിനു മുന്‍പ് നോക്കേണ്ടത് ലഡുവിന്റെ MRP എത്ര, അയാള്‍ കറക്ടായിട്ട് ബില്ല് തരുന്നുണ്ടോ, GST കൃത്യമായിട്ടാണോ വാങ്ങുന്നത് എന്നൊക്കെയാണ്. അങ്ങനെ അയാള്‍ വല്ല തട്ടിപ്പും കാണിക്കുന്നുണ്ടോ എന്ന് കണ്ടുപിടിച്ച് അയാള്‍ക്കെതിരെ കേസ് കൊടുത്ത്, അതിന്റെടക്ക് ഇടപെടുന്ന രാഷ്ട്രീയക്കാരെ വെല്ലുവിളിച്ച്, കേസും തോറ്റ് കയ്യിലുള്ള കാശ് മൊത്തം പോയി പണ്ടാരടങ്ങി അവസാനം എങ്ങനെയൊക്കെയോ സ്വന്തം പരിശ്രമം കൊണ്ടും ബുദ്ധികൊണ്ടും സ്വന്തമായി ഒരു ലഡു ഫാക്ടറി ഉണ്ടാക്കി അവിടുന്ന് തന്നെ സ്വന്തമായി ലഡു എടുത്ത് തിന്നേണ്ടി വരും.

     ബി. ഉണ്ണികൃഷ്ണന്‍

    ബി. ഉണ്ണികൃഷ്ണന്‍

    ബി. ഉണ്ണികൃഷ്ണന്‍ ആണെങ്കില്‍ നിങ്ങള്‍ ഭാര്യ മരിച്ച, ജോലിയില്‍ നിന്ന് തല്‍ക്കാലം മാറിനില്‍ക്കുന്ന ഒരു പോലീസുകാരനായിരിക്കും. ലഡു വാങ്ങി വായിലോട്ടു വെക്കാന്‍ നേരത്താവും ഡിജിപി യുടെ ഫോണ്‍ വരുന്നത്, എവിടെയോ ഒരു കൊലപാതകം നടന്നെന്നും ബാക്കിയുള്ള പോലീസുകാരൊക്കെ വെറും ഉണ്ണാക്കന്മാരാണെന്നും അത് നിങ്ങള്‍ക്ക് മാത്രമേ തെളിയിക്കാന്‍ പറ്റൂ എന്നുമൊക്കെ തള്ളിക്കൊണ്ട്. മൈന്‍ഡ് ചെയ്യാതെ പിന്നേം ലഡു തിന്നാന്‍ നോക്കുമ്പോഴായിരിക്കും നിങ്ങള്‍ കയ്യിലിരിക്കുന്ന ലഡുവിലെ മുന്തിരിയിലേക്ക് നോക്കുന്നത്. പെട്ടെന്ന് നിങ്ങള്‍ക്ക് കുറെ ഡാര്‍ക്ക് ഫ്‌ലാഷ്ബാക്ക് ഓര്‍മ്മ വരും. വില്ലനെ കുറിച്ചുള്ള ക്ലൂ കിട്ടും. പിന്നെ വണ്ടിയുമെടുത്ത് ഒറ്റ പോക്കാണ്. മറ്റു പോലീസുകാരുടെ പുച്ഛമൊക്കെ സഹിച്ച് ഒരുവിധത്തില്‍ വില്ലനെയും പിടിച്ച് രാഷ്ട്രപതിയുടെ കയ്യീന്ന് മെഡല്‍ വരെ വാങ്ങിയിട്ടേ നിങ്ങള്‍ പിന്നെ ലഡു തിന്നൂ.

    രഞ്ജിത്ത്

    രഞ്ജിത്ത്

    ഇനി രഞ്ജിത്ത് ( പണ്ടത്തെയല്ല, ഇപ്പഴത്തെ ) ആണെങ്കില്‍ ആ കടയിലേക്ക് അന്ന് ലഡു കൊണ്ടുവന്ന ലോഡുകളില്‍, എങ്ങാണ്ടോ ഉള്ള ഏതോ ഒരു അധോലോക നായകന്‍ നാട്ടിലേക്ക് കടത്തിവിട്ട മയക്കുമരുന്നോ സ്വര്‍ണ്ണമോ ആയുധങ്ങളോ അങ്ങനെ എന്തേലും കയറിക്കൂടി കാണും. നിങ്ങള്‍ ലഡു വാങ്ങാന്‍ കടയില്‍ ചെല്ലുമ്പോള്‍ പെട്ടെന്ന് കുറെ പേര് കയറിവന്ന് നിങ്ങളേം കടക്കാരനേം ഒക്കെ പിടിച്ചോണ്ടുപോകുന്നു , വഴിയില്‍ വെച്ച് വേറെ ആരാണ്ടൊക്കെയോ ലഡു അവരുടെയാണെന്നും പറഞ്ഞോണ്ട് വരുന്നു. അങ്ങനെ ആകെ മൊത്തം പ്രശ്‌നം. അവസാനം ഒരുവിധത്തില്‍ എല്ലാം സോള്‍വ് ചെയ്ത്, കടയില്‍ വന്നത് എന്തിനാണെന്നുതന്നെ മറന്നു നിങ്ങള് തിരിച്ച് വീട്ടില്‍ പോകുമ്പോ മറ്റേ ഐറ്റം വരും, എ ഫിലിം ബൈ രഞ്ജിത്ത് ആന്‍ഡ് ക്രൂ.

    ജിസ് ജോയ്

    ജിസ് ജോയ്

    കൂട്ടത്തില്‍ ഏറ്റവും എളുപ്പം ജിസ് ജോയ് ആണ് .നിങ്ങളൊന്നും ചെയ്യണ്ട. KPAC ലളിത ലഡു ഉണ്ടാക്കിത്തരും. നിങ്ങള് ചുമ്മാ ഇരുന്ന് തിന്നാ മതി.

     മേജര്‍ രവി

    മേജര്‍ രവി

    ഇനി മേജര്‍ രവി ആണെങ്കി.... ഹെന്റെ പൊന്നോ വേണ്ട. എന്തിനാ വെറുതെ..!

    English summary
    Facebook post about malayalam movie directors
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X