twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അപ്രതീക്ഷിതമായ ആ ട്വിസ്റ്റ്... മേരിക്കുണ്ടൊരു കുഞ്ഞാടില്‍ വഴിത്തിരിവായ രംഗം...

    By Karthi
    |

    ഷാഫി ബെന്നി പി നായരമ്പലം കൂട്ടുകെട്ടിനൊപ്പം ദിലീപും ചേര്‍ന്നാല്‍ പിന്നെ തിയറ്ററില്‍ ചിരിയുടെ പൂരമാണ്. ഇന്നും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്ന കല്യാണരാമന്‍ ഈ കൂട്ടുകെട്ടില്‍ എടുത്ത് പറയാവുന്ന ചിത്രമാണ്. ഒടുവിലായി ഈ കൂട്ടുകെട്ടിലിറങ്ങിയ ചിത്രമായിരുന്നു മേരിക്കുണ്ടൊരു കുഞ്ഞാട്.

    മലയാളത്തിലും തെലുങ്കിലും മികച്ച നടനാകാന്‍ മോഹന്‍ലാല്‍!!!! അവാര്‍ഡിലും റെക്കോര്‍ഡ്???മലയാളത്തിലും തെലുങ്കിലും മികച്ച നടനാകാന്‍ മോഹന്‍ലാല്‍!!!! അവാര്‍ഡിലും റെക്കോര്‍ഡ്???

    ജൂലൈ തുണയ്ക്കുമോ??? നഷ്ട പ്രതാപം വീണ്ടെടുക്കാന്‍ ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി ദിലീപ്!!!ജൂലൈ തുണയ്ക്കുമോ??? നഷ്ട പ്രതാപം വീണ്ടെടുക്കാന്‍ ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി ദിലീപ്!!!

    എഴുത്തുകാര്‍ക്ക് മിക്കപ്പോഴും ഇടയ്ക്ക് വച്ച് മുന്നോട്ട് പോകാനാകാത്തവിധം എഴുത്ത് മുറിഞ്ഞ് പോകാറുണ്ട്. റൈറ്റേഴ്‌സ് ബ്ലോക്ക് എന്നുവിളിക്കുന്ന ഈ പ്രതിഭാസം സാധാരണ ഗതിയില്‍ എല്ലാവര്‍ക്കും സംഭവിക്കറുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാടിന്റെ തിരക്കഥാ രചനയ്ക്കിടെ ഉണ്ടായ റെറ്റേഴ്‌സ് ബ്ലോക്ക് ചിത്രത്തിന് സമ്മാനിച്ചത് അപ്രതീക്ഷിതമായ വഴിത്തിരിവായിരുന്നു.

    മേരിക്കുണ്ടൊരു കുഞ്ഞാട്

    മേരിക്കുണ്ടൊരു കുഞ്ഞാട്

    കല്യാണ രാമന് ശേഷം ദിലീപിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ചിത്രമായിരുന്നു മേരിക്കുണ്ടൊരു കുഞ്ഞാട്. കല്യാണരാമന് തിരക്കഥ ഒരുക്കിയ ബെന്നി പി നായരമ്പലമായിരുന്നു തിരക്കഥ. 2010ലെ ക്രിസ്തുമസ് റിലീസായി തിയറ്ററിലെത്തിയ ചിത്രം ആ വര്‍ഷത്തെ മികച്ച വിജയം നേടി.

    എഴുത്ത് വഴിമുട്ടി

    എഴുത്ത് വഴിമുട്ടി

    ഏതൊരു എഴുത്തുകാരനും സംഭവിക്കുന്ന ഒരു റൈറ്റേഴ്‌സ് ബ്ലോക്ക് ഇവിടേയും സംഭവിച്ചു. ദിലീപിന്റെ കഥാപാത്രമായ സോളമനെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടതിന് ശേഷം പള്ളിമേടയില്‍ താമസിക്കാനെത്തുന്നതിന് ശേഷമുള്ള രംഗത്തേക്കുറിച്ച് കാര്യമായി ആശയങ്ങളൊന്നും ലഭിക്കാതിരിക്കുന്ന സമയം. ഷാഫിയും ബെന്നി പി നായരമ്പലവും എഴുത്തില്‍ നിന്നും ഒരാഴ്ചത്തെ വിശ്രമം എടുത്തു.

    വഴി തെളിയുന്നു

    വഴി തെളിയുന്നു

    ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും എഴുത്ത് ആരംഭിച്ചത് പുതിയ ട്വിസ്റ്റുമായിട്ടായിരുന്നു. പള്ളി മേടയില്‍ താമസിക്കുന്ന സോളമന്റെ കഥാപാത്രത്തിന് മുന്നോട്ട് പോകാനാകുന്നില്ല. ചിത്രത്തിന്റെ ക്ലൈമാക്‌സുമായി കൂട്ടിമുട്ടിക്കാനുള്ള ലിങ്ക് ലഭിക്കുന്നില്ല എന്ന പ്രശ്‌നത്തിന് പരിഹാരമായത് സോളമനെ അച്ചന്റെ ലോഹ ഇടീക്കാനുള്ള തീരുമാനമായിരുന്നു.

    ട്വിസ്റ്റ് ക്ലൈമാക്‌സിലേക്ക്

    ട്വിസ്റ്റ് ക്ലൈമാക്‌സിലേക്ക്

    ക്ലൈമാക്‌സ് വരെ ചിത്രത്തെ കൊണ്ടുപോകാന്‍ സാധിക്കുന്ന ഒരു ട്വിസ്റ്റായിരുന്നു സോളമനെ ലോഹ ഇടീക്കാനുള്ള തീരുമാനം. അച്ചന്റെ ലോഹയിട്ട് സോളമന്‍ മേരിയുടെ വീട്ടിലെത്തുന്നതും, പൊന്നമ്മ ബാബുവിന്റെ കഥാപാത്രം അത് അച്ചനാണെന്ന് തെറ്റിദ്ധരിക്കുന്നതും പിന്നീട് കാര്യങ്ങള്‍ വഷളാകുമ്പോള്‍ സോളമന്‍ കുറ്റ സമ്മതം നടത്തുന്നതോടെയായിരുന്നു ചിത്രം ക്ലൈമാക്‌സിലേക്കുള്ള ലിങ്കാകുന്നത്.

    വഴിമുട്ടല്‍ നല്ലതാണ്

    വഴിമുട്ടല്‍ നല്ലതാണ്

    ഇത്തരത്തില്‍ എഴുത്തിനിടയില്‍ ഒരു ബ്ലോക്ക് ഉണ്ടാകുന്നത് നല്ലതാണെന്നാണ് സംവിധായകന്‍ ഷാഫിയുടെ അഭിപ്രായം. ഇത് കൂടുതല്‍ വ്യത്യസ്തവും കഥാഗതിയില്‍ പ്രവചനാതീതവുമായ ട്വിസ്റ്റ് ലഭിക്കുന്നതിന് സഹായിക്കും. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

    English summary
    While writing Marykkundoru Kunjaadu they stop writing the script for one week because the couldn't get a link to climax.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X