For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫഹദിന്‌ കഥാപാത്രങ്ങള്‍ ചീത്തപ്പേരുണ്ടാക്കുമോ?

  By Ravi Nath
  |

  Fahad Fazil
  ഫഹദിന്റെ പുതിയ സിനിമ ഇനി ഏതാ ഉടന്‍ ഇറങ്ങാനുള്ളത്‌? അത്‌ കണ്ടേ തീരൂ..., ആളൊരു യമണ്ടനാണേ..., ഇവന്‍ പെണ്ണുങ്ങളുടെ ഒരു സ്‌പെഷ്യലിസ്‌ററ്‌ തന്നെ... കൗമാരക്കാരായ പിള്ളേര്‍ ഫഹദിനെ ആഘോഷിക്കുന്നതിന്റെ ഒരു ശരാശരി സ്റ്റൈലാണിത്‌.

  ആദ്യം സിനിമയില്‍ സ്‌പ്രിംഗ്‌ ഫിറ്റ്‌ ചെയ്‌ത പോലെ അഭിനയിച്ച്‌, സിനിമയ്‌ക്ക്‌ കൊള്ളില്ല എന്ന പേരു കേള്‍പ്പിച്ച്‌ പോയവനാണ്‌ ഫഹദ്‌. മലയാളത്തിലെ റിയലിസ്റ്റിക്‌ സിനിമകളുടെ അനിഷേധ്യനായ സംവിധായകന്റെ മകന്‍. സ്വന്തം പപ്പയുടെ ചിത്രത്തിലൂടെ നടത്തിയ പരീക്ഷണ നടനം പരാജയപ്പെട്ട്‌ പഠിക്കാന്‍ പോയി.

  പഠിച്ചു തിരിച്ചു വന്നത്‌ അഞ്ചുകൊല്ലക്കാലം പിന്നിട്ട്‌, മുടികൊഴിഞ്ഞ്‌ പക്വത വളര്‍ന്നാണ്‌. വീണ്ടും അവസരത്തിനായി കാത്തിരുന്നു. കേരളകഫേയില്‍ ഉദയ്‌ അനന്തന്റെ 'മൃത്യുഞ്‌ജയ'ത്തില്‍ വെല്ലുവിളികളെ ഏറ്റുവാങ്ങാനുള്ള ത്രാണിയുള്ള ചെറുപ്പക്കാരനായി. അപ്പോഴും ഒരു മുഖപരിചയം പോലുമില്ലാത്ത പെണ്‍കുട്ടിയോടും കല്യാണകാര്യം ചോദിക്കാന്‍ പുള്ളി ധൈര്യപ്പെട്ടു.

  'ചാപ്പാകുരിശു' വന്നപ്പോള്‍ മലയാള സിനിമ ഒന്നു പകച്ചു. ഒന്നാംതരം നമ്പീശത്തികുട്ടിയും പ്രമുഖ സംവിധായകന്റെ മകനും ചേര്‍ന്ന്‌ കാഴ്‌ചവെച്ച അഭിനയം കണ്ട്‌ പ്രേക്ഷകരെക്കാള്‍ ഞെട്ടിയത്‌ സിനിമക്കകത്തുള്ളവരാണ്‌. നല്ല ചിരിയുമായി ഉള്ളിലെന്തോ ഒളിപ്പിച്ചുവെച്ച ഭാവവുമായി നില്‌ക്കുന്ന സിറിളിനെ ടെസ്സ കയ്യോടെ പിടികൂടി. അവള്‍ പറയുന്നു നിന്റെ മുഖഭാവം കണ്ടാല്‍ നീ എന്താ ചെയ്‌ക എന്നു പറയാനാവില്ല എന്ന്‌. പ്രേക്ഷകരും ഇപ്പോള്‍ ആ ഒരു അങ്കലാപ്പിലാണ്‌. '22 ഫീമെയില്‍ കോട്ടയ'ത്തിലും റിമയോടൊത്തു നല്ലോണം ഇഴുകി ചേര്‍ന്നഭിനയിച്ചു.

  പ്രേക്ഷകന്റെ അമ്പരപ്പ്‌ കൗതുകമായ്‌ വളര്‍ന്നു 'ഡയമണ്ട്‌ നെക്‌ളേസ്‌' വന്നതോടെ. ഫഹദിന്‌ ഇതുമാത്രമാണോ ഏര്‍പ്പാട്‌ എന്നിടത്തെത്തി കാര്യങ്ങള്‍. നെക്‌ളേസില്‍ പെണ്ണുങ്ങളുടെ എണ്ണം മൂന്നായി. ഇനി അടുത്ത റിലീസിംഗ്‌ ഏത്‌..., അതിലെന്താവും പുതിയ സെറ്റപ്പ്‌ എന്ന ഉത്‌കണ്‌ഠയാണിപ്പോള്‍ ഫഹദിനെ കുറിച്ചോര്‍ക്കുന്ന യുവതയുടെ താത്‌പര്യം. ഇത്‌ ഫഹദും തിരിച്ചറിഞ്ഞു തുടങ്ങിയില്ലേ?

  വ്യത്യസ്‌ത സാഹചര്യങ്ങളില്‍ നിന്നുവരുന്ന വേറിട്ട കഥാപാത്രങ്ങളാണ്‌ ഫഹദിന്‌ കിട്ടിയ വേഷങ്ങളൊക്കെ. വില്ലത്തരവും പ്രണയവും നിഷ്‌കളങ്കതയുമൊക്കെ ചാലിച്ച്‌ ചേര്‍ത്ത യുവതാരത്തിന്റെ ചിരിയില്‍ മലയാളസിനിമ ഊട്ടി വളര്‍ത്തിയ നായക സങ്കല്‍പ്പങ്ങള്‍ തകര്‍ന്നടിയുകയാണ്‌. പ്രേക്ഷകന്റെ ശ്രദ്ധയെ ഈ വഴിക്കു തിരിച്ചുവിടപ്പെട്ടതും ഈ ധൈര്യപൂര്‍വ്വമുള്ള പാത്രസൃഷ്ടികളാണ്‌.

  സാമൂഹികാവസ്ഥയുടെ പരിച്ഛേദത്തിന്‌ മുമ്പേ നടക്കാന്‍ കഴിയാത്ത സിനിമ പലപ്പോഴും ഒപ്പമെത്താന്‍ പോലും ശ്രമിക്കാതിരുന്നിടത്താണ്‌ അകാലത്തില്‍ ഇത്തരം കഥാപാത്രങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ഇവ ഏല്‌പിക്കുന്ന ആഘാതം പ്രതിസന്ധികള്‍ സൃഷ്ടിക്കാതിരിക്കേണ്ടതാണ്‌. അതിനുള്ള പക്വതയും തിരഞ്ഞെടുപ്പ്‌ മാനദണ്ഡങ്ങളും ഫഹദിന്‌ ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടതുണ്ടോ... പിന്നെ ആകെ ഒരു സംശയമുള്ളത്‌, കുടുംബത്തില്‍ പിറന്ന പയ്യന്‌ പുതിയ ഗെറ്റപ്പുകള്‍ വല്ലാതെ ബോധിച്ചോ എന്നു മാത്രമാണ്‌.

  English summary
  Fahad Fazil has proved that he is an expert in choosing smart characters. And now viewers are eagerly waiting for his next character
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X