»   » അവസാന നിമിഷം വരെ പോരാടാന്‍ ഫഹദുണ്ടായിരുന്നു, ഇന്ദ്രന്‍സിന് മുന്നില്‍ കാലിടറിയ ഫഹദിന് ജസ്റ്റ് മിസ്സഡ്

അവസാന നിമിഷം വരെ പോരാടാന്‍ ഫഹദുണ്ടായിരുന്നു, ഇന്ദ്രന്‍സിന് മുന്നില്‍ കാലിടറിയ ഫഹദിന് ജസ്റ്റ് മിസ്സഡ്

Written By:
Subscribe to Filmibeat Malayalam

ഏത് തരം കഥാപാത്രമായാലും അങ്ങേയറ്റം മനോഹരമാക്കിയാണ് ഫഹദ് മുന്നേറുന്നത്. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ താരത്തിന് ഇത്തവണ സംസ്ഥാന അവാര്‍ഡ് ലഭിക്കുമെന്ന തരത്തിലായിരുന്നു പ്രവചനങ്ങള്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കാര്‍ബണ്‍, ടേക്ക്ഓഫ് തുടങ്ങിയ ചിത്രങ്ങളിലെ അവിസമരണീയ പ്രകടനത്തിലൂടെയാണ് ഫഹദ് ഈ ലിസ്റ്റില്‍ ഇടം പിടിച്ചത്.

ഫഹദ് ഫാസിലായിരുന്നു മികച്ച നടനാവാനുള്ള പട്ടികയില്‍ മുന്നിലുണ്ടായിരുന്നത്. എന്നാല്‍ അവസാന നിമിഷത്തെ അപ്രതീക്ഷിത ട്വിസ്റ്റിലൂടെയാണ് ആ പുരസ്‌കാരം ഇന്ദ്രന്‍സിന് ലഭിച്ചത്. അദ്ദേഹത്തിന്റെ അഭിനയ മികവിന് മുന്നില് അവസാന നിമിഷം ഫഹദ് കീഴടങ്ങുകയായിരുന്നു.

ഫഹദിന് പുരസ്‌കാരം ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു

ഇത്തവണത്തെ പുരസ്‌കാര പ്രഖ്യാപനത്തില്‍ ഫഹദ് ഫാസിലിന് പുരസ്‌കാരം ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഫഹദിന്റെ അഭിനയമികവ് മുന്‍നിര്‍ത്തിയായിരുന്നു ഇത്തരത്തിലൊരു പ്രവചനം നടത്തിയത്.

അഭിനയമികവ് മുന്‍നിര്‍ത്തി

തൊണ്ടിമുതലും ദൃക്‌സാക്ഷിയും കാര്‍ബണ്‍, ടേക്കോഫ് തുടങ്ങിയ സിനിമകളിലെ അവിസ്മരണീയ പ്രകടനത്തിലൂടെയാണ് ഫഹദിന് പുരസ്‌കാരം ലഭിക്കുമെന്ന് ആരാധകര്‍ കരുതിയത്. അവസാന നിമിഷം വരെ ഫഹദിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു.

ഇന്ദ്രന്‍സിന് മുന്നില്‍ കീഴടങ്ങി

ആളൊരുക്കം എന്ന സിനിമയിലെ ഇന്ദ്രന്‍സിന്റെ അഭിനയമികവിന് മുന്നില്‍ ഫഹദ് മുട്ടുമടക്കുകയായിരുന്നു. സിനിമയിലെത്തിയിട്ട് നിരവധി വര്‍ഷമായെങ്കിലും ഇതാദ്യമായാണ് ഇന്ദ്രന്‍സിനെത്തേടി സംസ്ഥാന പുരസ്‌കാരം എത്തുന്നത്.

മുന്‍പ് ലഭിച്ചിട്ടുണ്ട്

അനില്‍ രാധാകൃഷ്ണമേനോന്‍ സംവിധാനം ചെയ്ത നോര്‍ത്ത് 24 കാത്തിലെ അഭിനയത്തിലൂടെ 2013 ല്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് ഫഹദായിരുന്നു.

ഇന്ദ്രന്‍സിനെ തിരഞ്ഞെടുത്തിന് പിന്നില്‍

നഷ്ടപ്പെട്ട മകനെത്തേടിയിറങ്ങുന്ന പിതാവിന്റെ നിസ്സാഹയതയും നീണ്ട നാളത്തെ അന്വേഷണത്തിനൊടുവില്‍ മകന്‍ മകളായി മുന്നിലെത്തുമ്പോഴുള്ള മാനസിക സംഘര്‍ഷങ്ങളെയും തന്മയത്തത്തോടെ അവതരിപ്പിച്ചതിലൂടെയാണ് ഇന്ദ്രന്‍സിലേക്ക് അവാര്‍ഡ് എത്തിയതെന്നാണ് ജൂറി വിശദീകരിച്ചത്.

താരമായി ടേക്കോഫ്

മികച്ച നടി, നവാഗത സംവിധായകന്‍, പശ്ചാത്തല സംഗീതം, മേക്കപ്പ്,കലാസംവിധായകന്‍ തുടങ്ങി അഞ്ച് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ചിത്രമാണ് ടേക്കോഫ്.

അപ്രതീക്ഷിത ട്വിസ്റ്റിലൂടെ അവാര്‍ഡ് മാറി മറിഞ്ഞു, മികച്ച നടനായി ഇന്ദ്രന്‍സ്, നടിയായി പാര്‍വതി!

നീണ്ട കാത്തിരിപ്പിനൊടുവില്‍ ആ ദിവസം വന്നെത്തി, ആരൊക്കെയായിരിക്കും ഇത്തവണത്തെ പുരസ്‌കാര ജേതാക്കള്‍???

English summary
Fahad Faasil and Indrans competition for best actor

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam