twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ വേഷം ഫഹദ് തട്ടിയെടുത്തു! ഹിറ്റ് കൂട്ടുകെട്ട് ചരിത്രം ആവര്‍ത്തിച്ചെന്ന് ട്രോളന്മാര്‍!

    |

    മലയാള സിനിമയിലെ ചില ഹിറ്റ് കൂട്ടുകെട്ടുകളുണ്ട്. ഒട്ടനവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച് മലയാളികളുടെ പ്രിയപ്പെട്ടവരായി മാറിയവരാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും. ശ്രീനിവാസന്‍ തിരക്കഥ ഒരുക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. സന്ദേശം, പട്ടണപ്രവേശം, നാടോടിക്കാറ്റ് തുടങ്ങി ഈ കൂട്ടുകെട്ടിലെത്തിയ സിനിമകളെല്ലാം മലയാളത്തില്‍ പുതിയ ചരിത്രം കുറിച്ചിരുന്നവയാണ്.

    അക്കാലത്ത് മോഹന്‍ലാലിനെ നായകനാക്കി ആയിരുന്നു സിനിമകള്‍ എത്തിയിരുന്നത്. തിരക്കഥ ഒരുക്കുന്നതിനൊപ്പം സഹതാരമായി ശ്രീനിവസാനും അഭിനയിച്ചിരുന്നു. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞപ്പോള്‍ വീണ്ടും അവരൊന്നിച്ചു. ഇത്തവണ മോഹന്‍ലാലിന് പകരം ഫഹദ് ഫാസിലായിരുന്നു നായകന്‍. തിയറ്ററുകളിലേക്ക് എത്തിയ സിനിമ പഴയ ചരിത്രം തന്നെ ആവര്‍ത്തിച്ചിരിക്കുകയാണ്.

     ഞാന്‍ പ്രകാശന്‍

    ഞാന്‍ പ്രകാശന്‍

    പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്‍ തിരക്കഥ ഒരുക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഞാന്‍ പ്രകാശന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ ഇത്തവണത്തെ ക്രിസ്തുമസ് റിലീസായി തിയറ്ററുകളിലേക്ക് എത്തിയ ഞാന്‍ പ്രകാശന്‍ കൂട്ടുകെട്ടിലെ മറ്റൊരു ഹിറ്റ് സിനിമയായി മാറിയിരിക്കുകയാണ്. സത്യന്‍ അന്തിക്കാട്, ഫഹദ് ഫാസില്‍ കൂട്ടുകെട്ടിലെത്തിയ രണ്ടാമത്തെ സിനിമയായിരുന്നു ഞാന്‍ പ്രകാശന്‍. ഒരു ഇന്ത്യന്‍ പ്രണയകഥയായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ച സിനിമ.

     പ്രകാശന്റെ വിശേഷങ്ങള്‍

    പ്രകാശന്റെ വിശേഷങ്ങള്‍

    ആദ്യദിനം തിയറ്ററുകളിലും ബോക്‌സോഫീസിലും ഗംഭീര പ്രകടനം നടത്തിയിരിക്കുകയാണ് ഞാന്‍ പ്രകാശന്‍. ഇതോടെയാണ് ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിനെ കുറിച്ച് ആരാധകര്‍ വാതോരാതെ സംസാരിക്കുന്നത്. മോഹന്‍ലാലിന് പകരം ഫഹദ് ആണെങ്കിലും ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍. ക്രിസ്തുമസിനെത്തിയ മറ്റ് സിനിമകളെ പിന്നിലാക്കിയുള്ള ഫഹദിന്റെ മാജിക്കിന് കൈയടിയുമായി ട്രോളന്മാരും സജീവമായി എത്തിയിരിക്കുകയാണ്.

     ഫഹദിന്റെ കഴിവ് തന്നെയാണ്

    ഫഹദിന്റെ കഴിവ് തന്നെയാണ്

    വേഷം ഏതാണെങ്കിലും അതിനെ മികവുറ്റതാക്കാന്‍ ഫഹദിന് പ്രത്യേക കഴിവാണ്. കലിപ്പ് റോളില്‍ വന്ന് വരത്തനിലൂടെ ബ്ലോക്ക്ബസ്റ്റര്‍ അടിച്ച താരം ഞാന്‍ പ്രകാശനില്‍ കോമഡി റോളില്‍ വന്നതാണ് ഹിറ്റാക്കിയത്. പ്രകടമായ കഴിവിനെ അംഗീകരിക്കുക തന്നെ വേണം.

     വീണ്ടും ഹിറ്റ്

    വീണ്ടും ഹിറ്റ്

    മഹേഷിന്റെ പ്രതികാരം തൊട്ട് ഇങ്ങോട്ട് ഫഹദ് നായകനായി തിയറ്ററുകളിലേക്ക് എത്തുന്ന സിനിമകളെല്ലാം തന്നെ ഹിറ്റായിരുന്നു. ഈ വര്‍ഷമെത്തിയ വരത്തനും ഇപ്പോള്‍ ഞാന്‍ പ്രകാശനുമെല്ലാം ഹിറ്റിലേക്ക് എത്തിയിരിക്കുകയാണ്.

     ഞാന്‍ പ്രകാശന്‍ പൊളിച്ചു

    ഞാന്‍ പ്രകാശന്‍ പൊളിച്ചു

    ശ്രീനിവാസന്റെ നട്ടെല്ലുള്ള തിരക്കഥയും സത്യന്‍ അന്തിക്കാടിന്റെ മികച്ച സംവിധാനവും ഫഹദിന്റെ നാച്വുറല്‍ അഭിനയവും കൊണ്ട് ഞാന്‍ പ്രകാശന്‍ പൊളിച്ചടക്കിയെന്ന് ഒറ്റവാക്കില്‍ പറയാം.

     യൂത്തന്മാരില്‍ പ്രധാനി

    യൂത്തന്മാരില്‍ പ്രധാനി

    പഴയകാലത്തെ സത്യന്‍ അന്തിക്കാട് സിനിമകളിലെ നായകന്മാരോട് മുട്ടി നില്‍ക്കാന്‍ പറ്റിയ മലയാളത്തിലെ യൂത്തന്മാരില്‍ പ്രധാനി ഫഹദ് ഫാസില്‍ തന്നെയാണ്. ഞാന്‍ പ്രകാശിനിലൂടെ അത് തെളിയിക്കുകയും ചെയ്തു.

     പഴയ കൂട്ടുകെട്ട്..

    പഴയ കൂട്ടുകെട്ട്..

    ഇന്ന് ഞാന്‍ പ്രകാശന് ലഭിക്കുന്ന മികച്ച അഭിപ്രായങ്ങളും മറ്റും കാണുമ്പോള്‍ മലയാള സിനിമാപ്രേമികള്‍ ആഗ്രഹിക്കുന്ന മറ്റൊരു കാര്യമുണ്ട്. സത്യന്‍ അന്തിക്കാടിന്റെ സംവിധാനവും ശ്രീനിവാസന്റെ തിരക്കഥയിലും മോഹന്‍ലാല്‍ നായകനായി എത്തുന്നൊരു സിനിമയ്ക്ക് വേണ്ടിയാണ് കാത്തിരിപ്പ്.

     വരത്തനും പ്രകാശനും

    വരത്തനും പ്രകാശനും

    ഫഹദ് ഫാസില്‍ മൂവികളില്‍ വരത്തന്റെ സെക്കന്റ് ഹാഫ് ആയിരുന്നു പ്രേക്ഷകരെ കൂടുതലും ത്രസിപ്പിച്ചത്. എന്നാല്‍ ഞാന്‍ പ്രകാശന്റെ സെക്കന്റ് ഹാഫ് ആയിരുന്നു ശ്രദ്ധിക്കപ്പെട്ടത്.

     കൗണ്ടര്‍ കോമഡികള്‍

    കൗണ്ടര്‍ കോമഡികള്‍

    കാലം എത്ര കഴിഞ്ഞാലും ശ്രീനിവാസന്റെ തിരക്കഥയുടെയും കൗണ്ടര്‍ കോമഡികളുടെയും മൊഞ്ചൊന്നും പോകില്ലെന്ന് പറയാന്‍ ഞാന്‍ പ്രകാശന്‍ പറഞ്ഞു.

     കിടിലന്‍ കോംബോ

    കിടിലന്‍ കോംബോ

    ബിഗ് സ്‌ക്രീനില്‍ സിനിമ കാണുന്ന പ്രേക്ഷകന്റെ ജീവിതം വരച്ചിടുന്നതിലൂടെയായിരുന്നു സത്യന്‍ അന്തിക്കാടും ശ്രീനിവാസനും മലയാള സിനിമയുടെ പ്രിയപ്പെട്ടവരായത്. ഇന്നും മലയാളികള്‍ ഇവരെ നെഞ്ചോട് ചേര്‍ത്ത് പിടിക്കാന്‍ കാരണവും അത് തന്നെയാണ്.

     ക്രിസ്തുമസ് റിലീസുകള്‍

    ക്രിസ്തുമസ് റിലീസുകള്‍

    ടൊവിനോ തോമസിന്റെ എന്റെ ഉമ്മാന്റെ പേര്, ജയസൂര്യയുടെ പ്രേതം 2, ഷാരുഖ് ഖാന്റെ സീറോ, തുടങ്ങി ക്രിസ്തുമസ് റിലീസിനെത്തിയ സിനിമകളുടെ പട്ടികയില്‍ നിന്നും ഞാന്‍ പ്രകാശന്‍ വളരെ ഉയരത്തിലാണ്.

     ഫഹദ് ഫാസില്‍ വിസ്മയം

    ഫഹദ് ഫാസില്‍ വിസ്മയം

    2018 ല്‍ വരത്തനിലൂടെയും ഞാന്‍ പ്രകാശനിലൂടെയും മലയാള സിനിമയില്‍ പുതിയ ചരിത്രമെഴുതാന്‍ ഫഹദ് ഫാസിലിന് കഴിഞ്ഞിരിക്കുകയാണ്.

     ചരിത്രം ആവര്‍ത്തിക്കുന്നു

    ചരിത്രം ആവര്‍ത്തിക്കുന്നു

    അന്ന് അയ്മനം സിദ്ധാര്‍ത്ഥന്‍ എന്ന സാധാ നാട്ടിന്‍പ്പുറത്തെ രാഷ്ട്രീയക്കാരനില്‍ നിന്നും കട്ട സ്റ്റൈലിഷും മാസുമായ അലോഷിയിലേക്ക് ഫഹദ് മാറി. എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന മാറ്റമായിരുന്നു സിനിമയിലുണ്ടായിരുന്നത്. ഇപ്പോള്‍ ഞാന്‍ പ്രകാശനില്‍ വന്നപ്പോള്‍ ചരിത്രം വീണ്ടും നേരെ മറിച്ചിരിക്കുകയാണ് ഫഹദ്.

      ഹിറ്റ് അടിക്കാന്‍ കാരണം വേണ്ട

    ഹിറ്റ് അടിക്കാന്‍ കാരണം വേണ്ട

    ഫഹദ് ഫാസിലിന് ഹിറ്റ് അടിക്കാന്‍ വലിയ പ്രമോഷനോ, ഓവര്‍ ഹൈപ്പോ ഒന്നും വേണ്ടഎന്ന് ഓരോ സിനിമകള്‍ കഴിയുംതോറം വ്യക്തമാക്കി കൊണ്ടിരിക്കുകയാണ്.

    Recommended Video

    പ്രകാശന്റെ ചിരി ട്രോളുകൾ | filmibeat Malayalam
     ഞാന്‍ പ്രകാശന്‍

    ഞാന്‍ പ്രകാശന്‍

    ചിക്കന്‍ ബിരിയാണ് പ്രതീക്ഷിച്ച് ഞാന്‍ പ്രകാശന്‍ കാണാന്‍ പോയവര്‍ക്ക് മട്ടന്‍ ബിരിയാണിയും അതിനൊപ്പം ഫ്രീയായി സൂപ്പും കൊടുത്ത പ്രതീതിയായിരുന്നു ഞാന്‍ പ്രകാശന്‍.

    English summary
    Fahadh Faasil movie Njan Prakashan troll viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X