For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പണ്ട് അറപ്പ് തോന്നിയൊരു കാര്യം കുമ്പളങ്ങിക്കായി ചെയ്തു! വെളിപ്പെടുത്തി ഫഹദ് ഫാസില്‍

  |

  കുമ്പളങ്ങി നൈറ്റ്‌സിലൂടെ കഴിഞ്ഞ വര്‍ഷം തിളങ്ങിയ താരമാണ് ഫഹദ് ഫാസില്‍. ചിത്രത്തിലെ ഷമ്മി എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചത്. കുമ്പളങ്ങിയില്‍ നെഗറ്റീവ് റോളില്‍ എത്തിയ നടന്‍ പതിവുപോലെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി എന്ന കഥാപാത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയത്.

  ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി നാരായണനാണ് സിനിമ സംവിധാനം ചെയ്തത്. ഫഹദിന്റെ കരിയറില്‍ മുന്‍പ് ചെയ്യാത്തൊരു തരം കഥാപാത്രം തന്നെയായിരുന്നു കുമ്പളങ്ങിയിലെ ഷമ്മി. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ കുട്ടിക്കാലത്ത് അറപ്പ് തോന്നിയ ഒരു കാര്യം പിന്നീട് കുമ്പളങ്ങിക്ക് വേണ്ടി ചെയ്യേണ്ടി വന്നതിനെ പറ്റി ഫഹദ് തുറന്നുപറഞ്ഞിരുന്നു.

  സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. ഫഹദിനൊപ്പം സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, അന്ന ബെന്‍,ഗ്രേസ് ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

  കുമ്പളങ്ങിയിലെ നാല് സഹോദരങ്ങളുടെ കഥ പറഞ്ഞ ചിത്രം കൂടിയായിരുന്നു ഇത്. സിനിമയില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് ഫഹദ് എത്തിയത്‌. കുമ്പളങ്ങി വിജയമായതിന് പിന്നാലെ ഫഹദിന്റെ ഡയലോഗുകളും തരംഗമായി മാറിയിരുന്നു. കൂട്ടത്തില്‍ ഷമ്മി ഹീറോ ആടാ എന്ന ഡയലോഗാണ് യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറിയിരുന്നത്.

  കുട്ടിക്കാലത്ത് അറപ്പ് തോന്നിയ ഒരു കാര്യം പിന്നീട് കുമ്പളങ്ങിക്ക് വേണ്ടി ചെയ്യേണ്ടി വന്നതിനെപറ്റിയാണ് അഭിമുഖത്തില്‍ ഫഹദ് പറഞ്ഞത്. ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അവധിക്കാലത്താണ് വീട്ടില്‍ എത്തിയിരുന്നത്. പുരുഷന്മാരും സ്ത്രീകളുമൊക്കെ അന്ന് അവിടെ ജോലി ചെയ്യാന്‍ വേണ്ടി ഉണ്ടായിരുന്നു. ഷര്‍ട്ടിടാതെ പുരുഷന്മാര്‍ അടുക്കളയില്‍ നില്‍ക്കുന്നത് തന്നെ അറപ്പിച്ചിരുന്നു. എന്ന് ഫഹദ് പറയുന്നു.

  അത് മനസ്സിലായതുമില്ല. പക്ഷേ അത്തരമൊരവത്സരം പിന്നീട് തന്നെ അലസോരപ്പെടുത്തിയത് കുമ്പളങ്ങി നൈറ്റസിലെ ഷൂട്ടിങ്ങിനിടെയായിരുന്നു.ഫഹദ് പറയുന്നു. ട്രോളുകളിലും മറ്റും പ്രശസ്തമായ അടുക്കള സംഭാഷണത്തിന്റെ സീനിന്റെ ചിത്രീകരണം എടുത്തപ്പോഴത്തെ കാര്യവും നടന്‍ വിവരിച്ചു. ശ്യാം ഒരു ദിവസം എന്നോട് പറഞ്ഞു. രണ്ട് സഹോദരിമാര് അവരുടെ സ്വകാര്യ സംഭാഷണം നടത്തികൊണ്ടിരിക്കുകയാണ്. അതിനിടയിലേക്ക് അതിലൊരാളുടെ ഭര്‍ത്താവ് കയറിവരികയാണ്.

  സുജോയ്ക്ക്‌ സാന്ദ്ര നല്‍കിയ പിറന്നാള്‍ സര്‍പ്രൈസ്! ബിഗ് ബോസും കൊടുത്തു ഒരെണ്ണം

  നിങ്ങള്‍ എന്നെ പറ്റിയല്ലേ സംസാരിക്കുന്നതെന്നാണ് അയാള്‍ ചോദിക്കുന്നത്. ആ സീന്‍ ഒരു രസമുളള സംഭവമായി എനിക്ക് തോന്നി. അങ്ങനെ ഷൂട്ട് ചെയ്യാന്‍ റെഡിയായി നില്‍ക്കുമ്പോഴാണ് ഫഹദിന് ഷര്‍ട്ടൂരാന്‍ പറ്റുമോ എന്ന് ശ്യാം ചോദിക്കുന്നത്. ആദ്യം എനിക്ക് മനസിലായില്ല. എന്നാലും ഞാന്‍ ഷര്‍ട്ടൂരി അഭിനയിച്ച് നോക്കി. ആദ്യ ടേക്ക് സ്‌ക്രീനില്‍ കണ്ടപ്പോള്‍ തന്നെ പണ്ട് വീട്ടിലെ അടുക്കളയില്‍ എനിക്കുണ്ടായ അസ്വസ്ഥത സ്‌ക്രീനിലും കാണാന്‍ പറ്റി. അഭിമുഖത്തില്‍ ഫഹദ് പറഞ്ഞു.

  തമാശ പടമല്ല, മൂന്ന് മണിക്കൂറുളള ഇമോഷണല്‍ ചിത്രമാണ്! മരക്കാറിനെക്കുറിച്ച് മോഹന്‍ലാല്‍

  Read more about: fahadh faasil kumbalangi nights
  English summary
  fahadh faasil reveals most disgusting thing he had done for kumbalangi nights
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X