»   » മോഹന്‍ലാലിന്റെ പിന്‍ഗാമി ഫഹദ് ഫാസില്‍ തന്നെ! പുതിയ മേക്കോവര്‍ മാജിക്കുമായി ഫഹദ്!

മോഹന്‍ലാലിന്റെ പിന്‍ഗാമി ഫഹദ് ഫാസില്‍ തന്നെ! പുതിയ മേക്കോവര്‍ മാജിക്കുമായി ഫഹദ്!

Written By:
Subscribe to Filmibeat Malayalam

സിനിമയ്ക്ക് വേണ്ടി പല രൂപമാറ്റങ്ങളും വരുത്തി ഞെട്ടിക്കുന്ന മേക്കോവര്‍ നടത്തുന്ന പല താരങ്ങളുമുണ്ട്. അടുത്തിടെ പതിനെട്ട് കിലോയോളം ശരീരഭാരം കുറച്ച് മോഹന്‍ലാല്‍ ചുള്ളന്‍ ചെക്കനായിരുന്നു. മോഹന്‍ലാലിന്റെ പിന്‍ഗാമിയെന്ന് പലരും വിശേഷിപ്പിക്കുന്ന താരമാണ് ഫഹദ് ഫാസില്‍.

ആദിയ്‌ക്കൊപ്പം ഈ ആഴ്ച ബോക്‌സ് ഓഫീസിനെ കിടുക്കിയത് അഞ്ച് സിനിമകള്‍! ആരാണ് മുന്നിലെന്ന് അറിയാമോ?

നാച്വറല്‍ അഭിനയത്തിലൂടെ സിനിമയില്‍ ഫഹദ് നിറഞ്ഞ് നില്‍ക്കുകയാണ്. സിനിമയില്‍ മാത്രമല്ല പരസ്യ ചിത്രങ്ങളിലും ഫഹദ് അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ മില്‍മയുടെ പരസ്യം ഹിറ്റായിരുന്നു. പിന്നാലെ അദിതി സണ്‍ഫ്ളവര്‍ എണ്ണയുടെ പരസ്യവും വന്നിരുന്നു. പരസ്യത്തില്‍ അഭിനയിക്കുന്നതിനായി ഫഹദ് നടത്തുന്ന മേക്കോവര്‍ ഇപ്പോള്‍ വൈറലാവുകയാണ്.

ഫഹദിന്റെ മേക്കോവര്‍

സിനിമയ്ക്ക് വേണ്ടി നടത്താറുണ്ടെങ്കിലും പരസ്യചിത്രത്തിന് വേണ്ടി ഫഹദ് ഫാസില്‍ നടത്തിയ മേക്കോവര്‍ ഞെട്ടിച്ചിരിക്കുകയാണ്. അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്.

പരസ്യ ചിത്രം

മില്‍മയുടെ പരസ്യത്തില്‍ അഭിനയിച്ച് ഹിറ്റാക്കിയതിന് പിന്നാലെയായിരുന്നു അദിതി സണ്‍ഫഌവര്‍ എണ്ണയുടെ പരസ്യത്തിലും ഫഹദ് അഭിനയിച്ചത്. പരസ്യം വെറും 41 സെക്കന്‍ഡ് മാത്രമെ ഉള്ളുവെങ്കിലും അതിന് വേണ്ടിയുള്ള അധ്വാനം ചില്ലറയായിരുന്നില്ല.

ഗംഭീരം തന്നെ

പരസ്യ ചിത്രത്തില്‍ തടിയുള്ള വ്യക്തിയായിട്ടായിരുന്നു ഫഹദിന് അഭിനയിക്കേണ്ടിയിരുന്നത്. അതിന് വേണ്ടി മണിക്കൂറുകളോളമായിരുന്നു കഷ്ടപാടുകള്‍ സഹിച്ചത്. എന്തായാലും പരസ്യം ക്ലിക്കായതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

സിനിമയ്ക്ക് വേണ്ടി മാത്രമല്ല

ചെയ്യുന്ന ജോലി കൃത്യതയോടെയും മനോഹരവുമായി ചെയ്യുന്നതാണ് ഫഹദിന്റെ ശീലം. സിനിമയിലെ സ്വാഭാവിക അഭിനയമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

കാര്‍ബണ്‍

ഛായഗ്രാഹകന്‍ വേണു സംവിധാനം ചെയ്ത കാര്‍ബണ്‍ എന്ന സിനിമയായിരുന്നു ഫഹദ് അവസാനം അഭിനയിച്ച സിനിമ. കാടിനെ പശ്ചാതലമാക്കി നിര്‍മ്മിച്ച സിനിമ ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

ട്രാന്‍സ്

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന ചിത്രമാണ് ഫഹദിന്റെ ഇനി വരാനിരിക്കുന്ന സിനിമ. ട്രാൻസിലും ഞെട്ടിക്കുന്ന രൂപത്തിലായിരിക്കും ഫഹദ് അഭിനയിക്കുന്നത്. ഈ വർഷം തന്നെ സിനിമ റിലീസ് ചെയ്യുമെന്നാണ് വിചാരിക്കുന്നത്.

English summary
Fahadh Faasil's amazing make over for add film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam