»   » മലയാളത്തിലെ ഹിറ്റ് പ്രണയജോടികള്‍

മലയാളത്തിലെ ഹിറ്റ് പ്രണയജോടികള്‍

Posted By:
Subscribe to Filmibeat Malayalam

പ്രണയമില്ലാത്ത സിനിമയില്ല. സ്‌ക്രീനില്‍ പ്രണയിച്ചുകൊണ്ട് പ്രേക്ഷകന്റെ ഹൃദയത്തില്‍ ചേക്കേറിയ ജോടികള്‍ എത്രയോയുണ്ടാകും.കാലത്തെ അതിജീവിച്ച പ്രണയജോടികളെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ പ്രേക്ഷകനൊന്നു സംശയിച്ചുപോകും. കാരണം പ്രേംനസീര്‍ മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ള നായകര്‍ക്കൊപ്പം സ്‌ക്രീനില്‍ വിജയിച്ച എത്രയോ ജോടികള്‍ ഉണ്ടാകും. ഒരു നായകനൊപ്പം തന്നെ ഒന്നിലധികം നായികമാര്‍ ഹിറ്റ് ജോടികളായിട്ടുണ്ട്.

പ്രേംനസീറിനൊപ്പം അഭിനയിച്ച ശാരദ, ജയഭാരതി, ഷീല എന്നിവരൊക്കെ മികച്ച ജോടികളായിരുന്നെങ്കിലും ഏറ്റവുമധികം ചിത്രങ്ങളില്‍ നായികയായിട്ടുള്ള ഷീലയെയാണ് പ്രേംനസീറിന്റെ പ്രിയപ്പെട്ട ജോടിയായി പ്രേക്ഷകര്‍ എന്നും ഇഷ്ടപ്പെടുന്നത്. ഇവര്‍ ഒന്നിച്ച ചിത്രങ്ങളൊക്കെ വന്‍ ഹിറ്റായിരുന്നു.

ശാരദയും ജയഭാരതിയും ഷീലയും മധുവിനൊപ്പം നിരവധി ചിത്രങ്ങളില്‍ വിജയിച്ച നായികമാരായിരുന്നെങ്കിലും മധുവിന്റെ പ്രിയ നായികയായി പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് ശാരദയെയാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം ഉണ്ടാക്കിയെടുത്ത ഇമേജാണിത്.


ആദ്യകാലത്തെ ആക്ഷന്‍ ഹീറോയായിരുന്ന ജയന്‍ സ്‌ക്രീനില്‍വിജയിച്ച പ്രണയ നായകന്‍ കൂടിയായിരുന്നു. ഐ.വി.ശശി മലയാളത്തിനു സമ്മാനിച്ച സീമയായിരുന്നു ജയന്റെ നായികയായി കൂടുതല്‍ വിജയം നേടിയത്.


പെട്ടി, കുട്ടി, മമ്മൂട്ടി എന്നതായിരുന്നു മമ്മൂട്ടിയുടെ ആദ്യചിത്രങ്ങളുടെ കോമ്പിനേഷന്‍. ബേബി ശാലിനിയും മമ്മൂട്ടിയും മമ്മൂട്ടിയുടെ കയ്യിലൊരു പെട്ടിയും എന്നതായിരുന്നു ഇതുകൊണ്ട് ഉദ്ദേശിച്ചത്. അതുപോലെ തന്നെയായിരുന്നു സുഹാസിനി. മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ ഹിറ്റ് ജോടികളായത്.


മോഹന്‍ലാല്‍ ആരെ വിവാഹം കഴിക്കുമെന്ന് ആദ്യകാലത്തൊരു ചോദ്യമുണ്ടായിരുന്നു. കാരണം കൂടെ അഭിനയിക്കുന്ന നായികമാര്‍്‌ക്കൊക്കെ ചേര്‍ന്ന ആളായിരുന്നു ലാല്‍. ആദ്യം പാര്‍വതിയുടെ പേരുകേട്ടു. പിന്നീടത് ഉര്‍വശിയുടെതായി. ഭരതം എന്ന ചിത്രം മതി ലാല്‍- ഉര്‍വശി കോമ്പിനേഷന്റെ വിജയം മനസ്സിലാക്കാന്‍.


സ്‌ക്രീനില്‍ പ്രണയിച്ച ഇവര്‍ പിന്നീടത് ജീവിതത്തിലേക്കും പകര്‍ത്തുകയായിരുന്നു. മോഹന്‍ലാലിന്റെ പ്രിയ ജോടിയായിരുന്നു പാര്‍വതി ആദ്യം. എന്നാല്‍ ജയറാം എത്തിയതോടെ ഏറ്റവും ചേരുന്നത് ജയറാമിനായി. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന ഒറ്റ ചിത്രം മതി ഇവരുടെ ചേര്‍ച്ച മനസ്സിലാക്കാന്‍.


സല്ലാപം എന്ന ചിത്രം വിജയിച്ചപ്പോള്‍ തന്നെ പ്രേക്ഷകര്‍ ഉള്ളുകൊണ്ടാഗ്രഹിച്ചിരുന്നു ഈ വാര്യര്‍ പെണ്‍കുട്ടി ദിലീപിന്റെ ജീവിതത്തിലും നായികയായി എത്തണമേയെന്ന്. കുടമാറ്റം, ഈ പുഴയും കടന്ന് എന്നീ ചിത്രങ്ങള്‍ കൂടി കഴിഞ്ഞതോടെ ആ പ്രണയം സത്യമായി. വീട്ടുകാരുടെ എതിര്‍പ്പുണ്ടായിട്ടും മഞ്ജു ദിലീപിനു സ്വന്തമായി. ഇപ്പോള്‍ സിനിമയിലില്ലെങ്കിലും ദിവസത്തില്‍ ഒരിക്കലെങ്കിലും അവരെക്കുറിച്ച് ഏതെങ്കിലും സിനിമാ പരിപാടികളില്‍ പരാമര്‍ശിക്കും. ദിലീപിനൊപ്പം ഒട്ടനവധി നായികമാര്‍ വന്നെങ്കിലും മഞ്ജുവിനു പകരമാകാന്‍ ആര്‍ക്കും സാധിച്ചില്ല.


അനിയത്തിപ്രാവ് എന്ന ചിത്ത്രതിലൂടെയാണ് ജോടികള്‍ മലയാളിയുടെ മനസ്സില്‍ കൂടുകൂട്ടിയത്. അതിനു ശേഷം നിറം എന്ന സൂപ്പര്‍ഹിറ്റിലൂടെ ഇവര്‍ വീണ്ടും വിജയിച്ച ജോടികളായി. ശാലിനി സിനിമ വിട്ടെങ്കിലും ഇപ്പോഴും കുഞ്ചാക്കോ ബോബന്റെ പേരുകേള്‍ക്കുമ്പോള്‍ പ്രേക്ഷക മനസ്സില്‍ ഓടിയെത്തുന്നത് ശാലിനി തന്നെ.

നന്ദനം എന്ന ആദ്യചിത്രത്തിലൂടെ നായകനായ പൃഥ്വിരാജിനൊപ്പം നവ്യനായരെ പോലെ പ്രണയജോടിയായ നായിക വേറെയില്ല. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ കൃഷ്ണ ഭക്തയായിട്ടാണ് നവ്യ അഭിനയിച്ചത്. ഭദ്രന്റെ വെള്ളിത്തിരയിലും ഇവര്‍ തന്നെയായിരുന്നു പ്രണയജോടികള്‍.

English summary
A look at some famous jodis in malayalam cinema.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam