For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചിത്രങ്ങള്‍ എത്ര വേണമെങ്കിലും എടുത്തോ പക്ഷേ സെല്‍ഫി വേണ്ട! യേശുദാസ് അങ്ങനെ പറയുന്നതിനും കാരണമുണ്ട്!!

  |

  സെല്‍ഫി എല്ലാവരുടെയും വീക്ക്‌നെസായ ഒരു കാര്യമാണ്. പ്രശസ്തരായ താരങ്ങള്‍ക്കൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാന്‍ അവസരം കിട്ടുകയാണെങ്കില്‍ ആരും അത് കളയുകയുമില്ല. എന്നാല്‍ സെല്‍ഫി ഇഷ്ടമില്ലാത്ത ആളുകളുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്കൊപ്പം സെല്‍ഫി എടുക്കാന്‍ വന്നയാളെ തട്ടിമാറ്റിയിരുന്നു.

  അല്ലേലും ഗന്ധര്‍വ്വന്മാരൊക്കെ തേക്കും! അത് ഗാനഗന്ധര്‍വ്വന്‍ ആയാലും അങ്ങനെയാണെന്ന് ട്രോളന്മാര്‍!!

  കഴിഞ്ഞ ദിവസം മുതല്‍ ഗാനഗന്ധര്‍വ്വന്‍ യേസുദാസാണ് സെല്‍ഫിയുടെ പേരില്‍ പഴി കേട്ട് കൊണ്ടിരിക്കുന്നത്. 65-ാമത് ദേശീയ പുരസ്‌കാരം വാങ്ങിക്കാന്‍ പോയ യേശുദാസിനെ കണ്ട ഒരു ആരാധകന്‍ സെല്‍ഫി എടുത്തിരുന്നു. എന്നാല്‍ അത് ഇഷ്ടപ്പെടാതെ അദ്ദേഹം ഫോട്ടോ ഡിലീറ്റ് ചെയ്യുകയായിയരുന്നു.

  യേശുദാസിന്റെ പ്രവര്‍ത്തി..

  യേശുദാസിന്റെ പ്രവര്‍ത്തി..

  ദേശീയ പുരസ്‌കാരത്തിന്റെ പേരില്‍ അരങ്ങേറി കൊണ്ടിരിക്കുന്ന വിവാദങ്ങള്‍ക്കിടെയായിരുന്നു യേശുദാസ് സെല്‍ഫി വിഷയത്തില്‍ കുടുങ്ങുന്നത്. യേശുദാസ് ഇറങ്ങി വരുന്നത് കണ്ട ഒരു യുവാവ് സെല്‍ഫി എടുക്കുകയായിരുന്നു. ഉടനെ അത് തട്ടിമാറ്റിയ യേശുദാസ് ഫോണ്‍ പിടിച്ച് വാങ്ങി ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇക്കാര്യങ്ങളടങ്ങിയ വീഡിയോ ആയിരുന്നു ഈ ദിവസങ്ങൡല്‍ സോഷ്യല്‍ മീഡിയ നിറഞ്ഞ് ഓടി കൊണ്ടിരിക്കുന്നത്.

  മോശമായി പോയി..

  മോശമായി പോയി..

  സെല്‍ഫി ഈസ് സെല്‍ഫിഷ് എന്നായിരുന്നു ഫോട്ടോ ഡിലീറ്റ് ചെയ്ത് കൊണ്ട് ഗാനഗന്ധര്‍വ്വന്‍ പറഞ്ഞത്. ഒരു ഫോട്ടോ എടുക്കുന്നത് ഇത്രയും മോശമായ കാര്യമാണോ...? യേശുദാസിന്റെ പ്രവര്‍ത്തി വളരെ മോശമായി പോയി എന്ന് തുടങ്ങി നിരവധി വിമര്‍ശനങ്ങളായിരുന്നു അദ്ദേഹത്തിന് കേള്‍ക്കേണ്ടി വന്നിരുന്നത്. എന്നാല്‍ ഈ വിഷയത്തെ കുറിച്ച് സംസാരിച്ച യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. മുന്‍പ് യേശുദാസിനൊപ്പം ഫോട്ടോ എടുത്ത അനുഭവമടക്കമാണ് അനൂപ് വര്‍ഗീസ് എന്നയാള്‍ എത്തിയിരിക്കുന്നത്.

   അനൂപ് പറയുന്നതിങ്ങനെ..

  അനൂപ് പറയുന്നതിങ്ങനെ..

  സെല്‍ഫി എടുത്ത ആരാധകനില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത യേശുദാസ് വിവാദത്തില്‍ പെട്ടിരിക്കുന്ന സാഹചര്യത്തില്‍ യേശുദാസിനോടൊപ്പം ചിത്രം എടുത്തിട്ടുള്ള ഒരാളെന്ന നിലയില്‍ ഞാന്‍ എന്റെ അനുഭവം പങ്കുവെക്കാം. ഒരു വര്‍ഷം മുന്‍പ് ദുബായ് വിമാനത്താവളത്തില്‍ വെച്ചാണ് ഞാന്‍ യേശുദാസിനെ കണ്ടു മുട്ടിയത്. യാത്ര സുഖമായിരുന്നോ എന്ന് ചോദിച്ചതിനു ശേഷം കൂടെ നിന്ന് ഫോട്ടോ എടുക്കാനുള്ള എന്റെ ആഗ്രഹം ഞാന്‍ പ്രകടിപ്പിച്ചു. എത്ര ചിത്രങ്ങള്‍ വേണമെങ്കിലും എടുത്തോ പക്ഷേ സെല്‍ഫി വേണ്ട എന്ന് യേശുദാസ് പറഞ്ഞു.

  യേശുദാസ് പറഞ്ഞത്..

  യേശുദാസ് പറഞ്ഞത്..

  അതിന്റെ കാരണം തിരക്കിയ എന്നോട് യേശുദാസ് ഇങ്ങനെയാണ് പറഞ്ഞത്: ''മനുഷ്യര്‍ സമൂഹ ജീവികളാണ്. നമുക്ക് നമ്മുടെ സഹജീവികളുടെ സഹായവും സഹകരണവും ഇല്ലാതെ ജീവിക്കാന്‍ സാധിക്കില്ല . ഇന്നത്തെ തലമുറ അതിനൊന്നും ശ്രമിക്കാതെ ഓരോ തുരുത്തുകളായി ജീവിക്കുകയാണ്. ഒരു ഫോട്ടോ എടുക്കാന്‍ പോലും അവര്‍ ആരുടേയും സഹായം തേടാറില്ല. അതുകൊണ്ട് തന്നെ സെല്‍ഫി എടുക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടമല്ല .'' വിമാനത്താവളത്തില്‍ അധികം തിരക്കുണ്ടായിരുന്നില്ല. അതുകൊണ്ട് കുറച്ചു നേരം കാത്തു നിന്നതിന് ശേഷമാണ് ഫോട്ടോ എടുക്കാന്‍ ഒരാളെ കിട്ടിയത്. യേശുദാസ് തന്നെയാണ് ആളോട് ഒരു ഫോട്ടോ എടുക്കാന്‍ സഹായിക്കണമെന്ന് പറഞ്ഞത്. ഫോട്ടോ എടുത്തതിനു ശേഷം കാല്‍ നൂറ്റാണ്ട് മുന്‍പ് ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ദാസേട്ടന്റെ തോളില്‍ കൈ ഇട്ടെടുത്ത ചിത്രം കാണിച്ചപ്പോള്‍ ദാസേട്ടന്‍ ചിരിച്ചു. പ്രശസ്തരോ അപ്രശസ്തരോ ആരായാലും ശരി , കൂടെ നിന്ന് ഒരു ചിത്രം എടുക്കണമെങ്കില്‍ അനുവാദം ചോദിക്കണം എന്നാണ് എന്റെ പക്ഷം എന്നും പറഞ്ഞാണ് അനൂപ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  അമ്മയെ വേശ്യയെന്ന് മുദ്രകുത്തി, എന്നെ മനോരോഗിയാക്കി! ഒടുവില്‍ അച്ഛന്റെ ക്രൂരത നടി കനക വെളിപ്പെടുത്തി

  English summary
  Fan saying about KJ Yesudas's selfi controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X