For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംവൃത സുനിലും അഖിലും ഒന്നായിട്ട് 8 വര്‍ഷം, അഖിലിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറല്‍

  |

  മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സംവൃത സുനില്‍. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരം അടുത്തിടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ബിജു മേനോന്‍ നായകനായെത്തിയ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോയെന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. മികച്ച സ്വീകരണമായിരുന്നു താരത്തിന് ലഭിച്ചത്. നായികനായകന്‍ റിയാലിറ്റി ഷോയിലേക്ക് എത്തിയതിന് പിന്നാലെയായാണ് താരം സിനിമയിലും വേഷമിട്ടത്.

  കഴിഞ്ഞ ദിവസമായിരുന്നു സംവൃത സുനില്‍ പിറന്നാളാഘോഷിച്ചത്. പിറന്നാളിന് പിന്നാലെയായി വിവാഹ വാര്‍ഷികവും കൂടി എത്തിയിരിക്കുകയാണ്. 2012 നവംബര്‍ ഒന്നിനായിരുന്നു സംവൃതയും അഖിലും വിവാഹിതരായത്. സിനിമയില്‍ സജീവമല്ലെങ്കിലും സംവൃതയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ട്. പിറന്നാളിന് പിന്നാലെയായാണ് താരം വിവാഹ വാര്‍ഷികവും ആഘോഷിക്കുന്നത്. അപൂര്‍വ്വം പേര്‍ക്ക് മാത്രമേ ഇത്തരത്തില്‍ രണ്ടാഘോഷങ്ങള്‍ ഒരുമിച്ച് ആഘോഷിക്കാനാവൂയെന്നുള്ള കണ്ടെത്തലുകളുമായാണ് ആരാധകരെത്തിയിട്ടുള്ളത്. സംവൃതയും അഖിലും ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

  മല്ലിക സുകുമാരന്‍ രാഷ്ട്രീയത്തിലേക്കോ? ഇത്തവണ മത്സരിക്കുന്നുണ്ടോയെന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ

  വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കണമെന്നതിനെക്കുറിച്ച് താന്‍ നേരത്തെ ചിന്തിച്ചിരുന്നുവെന്ന് താരം പറയുന്നു. കുടുംബ ജീവിതം ആസ്വദിക്കുന്നതിന് വേണ്ടിയായിരുന്നു അങ്ങനെ തീരുമാനിച്ചത്. അത് നല്ലതായിരുന്നുവെന്ന് പിന്നീട് തോന്നിയിരുന്നുവെന്നും സംവൃത പറഞ്ഞിരുന്നു.ഭര്‍ത്താവും തന്‍റെ വീട്ടുകാരുമാണ് സിനിമയിലെ തിരിച്ചുവരവിനായി സഹായിച്ചതെന്നും തിരിച്ചെത്താനായതില്‍ സന്തുഷ്ടയാണ് താനെന്നും സംവൃത മുന്‍പ് പറഞ്ഞിരുന്നു.

  Samvrutha Sunil

  വിവാഹശേഷം അഖിലിനൊപ്പം യുഎസിലേക്ക് ചേക്കേറുകയായിരുന്നു താരം. പുതിയ ലോകത്തെ ജീവിതം ആസ്വദിക്കുകയായിരുന്നു. ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് യുഎസ്. പാചകം പഠിച്ചത് വിവാഹ ശേഷമായിരുന്നു. നേരത്തെ പാചക പരീക്ഷണങ്ങളൊന്നും നടത്തിയിരുന്നില്ല. ചെയ്ത് പഠിക്കുകയായിരുന്നു. പതിയെ പാചകത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഒരുപാട് യാത്രകളും നടത്തിയിരുന്നു ആ സമയത്ത്. സിനിമകള്‍ കണ്ടാസ്വദിക്കാനും സമയം ലഭിച്ചിരുന്നുവെന്നും സംവൃത പറഞ്ഞിരുന്നു.

  താരപരിവേഷമൊന്നുമില്ലാത്ത ജീവിതമാണ് യുഎസില്‍. പുതിയ വീട് വാങ്ങി, വീട്ടുജോലികള്‍ എല്ലാം ഒറ്റയ്ക്ക് ചെയ്യുന്ന സാധാരണക്കാരിയായ വീട്ടമ്മയാണ് ഇവിടെ. നാട്ടിലെത്തുമ്പോഴാണ് സിനിമാതാരമായിരുന്നുവെന്ന് ഓര്‍ക്കുന്നത്. സിനിമയിലെ സുഹൃത്തുക്കളുമായുള്ള ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. ചോക്ലേറ്റ് സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് രാജുവിനും ജയേട്ടനുമൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചത് മനോഹരമായ അനുഭവമായിരുന്നു. രസകരമായ അനുഭവങ്ങളായിരുന്നു ആ സെറ്റിലേതെന്നും സംവൃത പറഞ്ഞിരുന്നു.

  ജൂഹി റുസ്തഗി ഇങ്ങനെയാണ്, പുത്തന്‍ ചിത്രത്തിനൊപ്പമുള്ള ക്യാപ്ഷന്‍ കിടുവെന്ന് ആരാധകര്‍

  English summary
  Fans conveys wedding anniversary wishes to Samvrutha Suni
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X