»   » മമ്മൂട്ടിയുടെ 'പുള്ളിക്കാരനെ' തകര്‍ക്കാന്‍ കള്ളക്കണക്ക് ഇറക്കുന്നതാര്? ഈ ശ്രമം ആർക്ക് വേണ്ടി?

മമ്മൂട്ടിയുടെ 'പുള്ളിക്കാരനെ' തകര്‍ക്കാന്‍ കള്ളക്കണക്ക് ഇറക്കുന്നതാര്? ഈ ശ്രമം ആർക്ക് വേണ്ടി?

Posted By: Karthi
Subscribe to Filmibeat Malayalam

തിയറ്ററുകളിലെ താരയുദ്ധത്തേക്കാള്‍ ഇപ്പോള്‍ താരങ്ങളുടെ ആരാധകര്‍ തമ്മിലുള്ള പോരിനാണ് സോഷ്യല്‍ മീഡിയ സാക്ഷ്യം വഹിക്കുന്നത്. മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങള്‍ ഒരേ സമയം റിലീസിനെത്തിയാല്‍ ആ പോരിന് കരുത്ത് കൂടും. ഇപ്പോള്‍ തങ്ങളുടെ പ്രിയതാരങ്ങളുടെ ചിത്രങ്ങള്‍ക്കൊണ്ട് പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമം. 

അന്ന് മണിയെ കലാഭവനില്‍ നിന്നു ഇറക്കി വിട്ടു... കരഞ്ഞുകൊണ്ട് മണി ആ പടികള്‍ ഇറങ്ങി... അതും പാര?

ഒരു തുണിമുക്കി ക്യാമറ ലെന്‍സ് ഒന്ന് തുടക്കാമായിരുന്നില്ലേ? ലാല്‍ ജോസിനോട് പ്രേക്ഷകന്റെ ചോദ്യം...

എന്നാല്‍ സ്വന്തം താരത്തെ ഉയര്‍ത്തിക്കാണിക്കാനുള്ള ശ്രമത്തില്‍ മറ്റെ താരത്തെ താഴ്ത്തിക്കെട്ടാനും ഇവര്‍ ശ്രമിക്കുന്നു. ഒപ്പം അവരുടെ ചിത്രങ്ങളേയും. ഇത്തരം അനാരോഗ്യകരമായ മത്സരങ്ങള്‍ ചിത്രങ്ങളുടെ സാമ്പത്തിക വിജയത്തെ പ്രതിസന്ധിയിലാക്കും.

പുള്ളക്കാരന്‍ സ്റ്റാറാ

സെവന്‍ത് ഡേയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്ത ചിത്രമാണ് പുള്ളിക്കാരന്‍ സ്റ്റാറാ. ഓണത്തിന് തിയറ്ററിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണം നേടി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

കളക്ഷന്‍ റിപ്പോര്‍ട്ട്

സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ചില നവ മാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ചിത്രത്തിന്റെ യഥാര്‍ത്ഥ കളക്ഷന്‍ കുറച്ച് കാണിച്ച് അവര്‍ മമ്മൂട്ടി ചിത്രത്തെ ഡി ഗ്രേഡ് ചെയ്യുകയാണ് എന്ന് ആരോപണം ആരാധകരില്‍ നിന്നും ശക്തമാണ്.

ആന്റോ ജോസഫും രംഗത്ത്

പുള്ളിക്കാരന്‍ സ്റ്റാറാ വിതരണത്തിന് എത്തിക്കുന്ന ആന്റോ ജോസഫ് ഫിലിം കമ്പിനി ഉടമ ആന്റോ ജോസഫും ഇതിനെതിരെ രംഗത്ത് എത്തി. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ആന്റോ ജോസഫ് തന്റെ ഫേസ്ബുക്ക് പേജില്‍ ഒരു കുറിപ്പും പുറത്ത് വിട്ടു.

ഒന്നും യഥാര്‍ത്ഥമല്ല

കെബിഒ അപ്‌ഡേറ്റ്‌സ്, കേരള ബോക്‌സ് ഓഫീസ് എന്നീ ട്വിറ്റര്‍ അക്കൗണ്ടുകളാണ് ചിത്രത്തിന്റെ കളക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ ഇത് യഥാര്‍ത്ഥമല്ലെന്നും ചിത്രത്തിന്റെ കളക്ഷന്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ലെന്നും ആന്റോ ജോസഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്താക്കി.

പ്രചരിക്കുന്നത് രണ്ട് കളക്ഷനുകള്‍

ചിത്രത്തിന്റെ കളക്ഷന്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ലെന്ന് നിര്‍മാതാക്കളും വിതരണക്കാരും പറയുമ്പോഴും രണ്ട് വ്യത്യസ്തമായ കണക്കുകള്‍ ചിത്രത്തിന്റേതായി പ്രചരിക്കുന്നുണ്ട്. ഒന്നില്‍ രണ്ട് ദിവസം കൊണ്ട് 1.79 കോടിയാണ് മറ്റൊന്ന് മൂന്ന് ദിവസം കൊണ്ട് നാല് കോടിയിലധികമാണ് ചിത്രത്തിന്റെ കളക്ഷന്‍.

സിനിമയെ തകര്‍ക്കാനോ

സമ്മിശ്ര പ്രതികരണം പ്രേക്ഷകരില്‍ നിന്നും ഉണ്ടാകുന്ന ചിത്രത്തെ കളക്ഷന്‍ കുറച്ച് കാണിച്ച് ഡി ഗ്രേഡ് ചെയ്ത് പരാജയപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്നാണ് ആരോപണം. മികച്ച കളക്ഷന്‍ നേടിയ മമ്മൂട്ടി ചിത്രങ്ങള്‍ പോലും ഈ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പ്രചരിപ്പിക്കുന്ന കണക്കില്‍ ഏറെ പിന്നിലാണെന്നാണ് ആരോപണം.

ഉന്നമിടുന്നത് മമ്മൂട്ടി ചിത്രങ്ങളെ മാത്രം

മമ്മൂട്ടി ചിത്രങ്ങളുടെ കാര്യത്തില്‍ മാത്രമാണ് ഇവര്‍ ഈ നിലപാട് സ്വീകരിക്കുന്നതെന്നാണ് വലിയ ആരോപണ. പരാജയപ്പെട്ടതും കളക്ഷന്‍ കുറഞ്ഞതുമായ മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഇവരുടെ കണക്കില്‍ വന്‍ കളക്ഷന്‍ നേടുന്നവയായി മാറുന്നെന്നും മമ്മൂട്ടി ആരാധകര്‍ ആരോപിക്കുന്നു.

പ്രതീക്ഷയോടെ പ്രേക്ഷകര്‍

താരങ്ങളുടെ ആരാധകര്‍ തമ്മില്‍ ഡി ഗ്രേഡിംഗും തള്ളലും കള്ളക്കണക്കുമായി പരസ്പരം മത്സരക്കുമ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ തന്നെയാണ് പ്രേക്ഷകര്‍ ആശ്രയിക്കുന്നത്. ചിത്രത്തിന്റെ യഥാര്‍ത്ഥ കണക്ക് നിര്‍മാതാക്കള്‍ പുറത്ത് വിടുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

ഫേസ്ബുക്ക് പോസ്റ്റ്

ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Pullikkaran Staraa team agaist fake collection reports. Distributor Anto Joseph pointing the facts in a Facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam