»   » തമിഴ് താരങ്ങളോടുള്ള ആരാധനമൂത്ത് മരിച്ചവരും മരിക്കാന്‍ ശ്രമിച്ചവരും

തമിഴ് താരങ്ങളോടുള്ള ആരാധനമൂത്ത് മരിച്ചവരും മരിക്കാന്‍ ശ്രമിച്ചവരും

Posted By:
Subscribe to Filmibeat Malayalam

സിനിമാ താരങ്ങളോടുള്ള ആരാധന എന്ന് പറഞ്ഞാല്‍ അത് തമിഴകത്തെ കണ്ടു പഠിക്കരുത്. ആരാധന ആവാം, പക്ഷെ കൊല്ലാനും ചാവാനും നില്‍ക്കുന്നത് അല്പമധികം കടുപ്പമുള്ള കാര്യമാണ്. രജനികാന്തിനും വിജയ്ക്കും വേണ്ടി മരിച്ചവര്‍ എന്തിന്റെ രക്തസാക്ഷികളാണ്?.

ഇപ്പോള്‍ ഒടുവില്‍ ചിമ്പുവിന്റെ ഒരു ആരാധകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ് തമിഴകത്തെ ലേറ്റസ്റ്റ് വിശേഷം. ചിമ്പുവിന്റെ വാലു എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചതില്‍ മനംനൊന്താണത്രെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തന്റെ ട്വിറ്ററില്‍ പേജിലൂടെ ചിമ്പു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

തമിഴ് താരങ്ങള്‍ക്ക് വേണ്ടി ആരാധനമൂത്ത് മരിച്ചവര്‍ തമിഴ്‌നാട്ടില്‍ മാത്രമല്ല, ഇങ്ങ് കേരളത്തിലുണ്ട്. പാലക്കാട് സ്വദേശി ഉണ്ണി മരിച്ചത് വിജയ് യോടുള്ള ആരാധന മൂത്ത് നടന്റെ പടുകൂറ്റന്‍ ഫഌക്‌സ് ബോര്‍ഡില്‍ പാലഭിഷേകം നടത്തുമ്പോഴാണ്. അങ്ങനെ എത്രെ...തുടര്‍ന്ന് വായിക്കൂ...

തമിഴ് താരങ്ങളോടുള്ള ആരാധനമൂത്ത് മരിച്ചവരും മരിക്കാന്‍ ശ്രമിച്ചവരും

ഇപ്പോള്‍ ഒടുവില്‍ വാര്‍ത്ത വരുമ്പോള്‍ സിലമ്പരസന്‍ എന്ന ചിമ്പുവിന് വേണ്ടി മരിക്കാന്‍ ശ്രമിച്ച ഒരു ആരാധകനെ കുറിച്ചാണ് പറയാനുള്ളത്. ചിമ്പുവിന്റെ വാലു എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചതില്‍ മനംനൊന്താണത്രെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തന്റെ ട്വിറ്ററില്‍ പേജിലൂടെ ചിമ്പു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

തമിഴ് താരങ്ങളോടുള്ള ആരാധനമൂത്ത് മരിച്ചവരും മരിക്കാന്‍ ശ്രമിച്ചവരും

ആരാധനയുടെ കാര്യത്തില്‍ രജനികാന്തിനെ വെല്ലാന്‍ മറ്റൊരു താരമില്ലെന്ന് തന്നെ പറയാം. രജനികാന്തിന്റെ സിനിമ കാണാന്‍ തിക്കും തിരക്കുകൂട്ടി ആരൊക്കയോ മരിച്ചൊരു പഴങ്കഥ മുമ്പെന്നോ കേട്ടതോര്‍ക്കുന്നു. അതല്ലാതെ, രജനികാന്തിന് സുഖമില്ലെന്നും കിഡ്‌നിക്ക് പ്രശ്‌നമുണ്ടെന്നും ഒരു വാര്‍ത്ത വന്നിരുന്നു. നാല്‍പതു കാരനായ രജനികാന്തിന്റെ കടുത്ത ആരാധകന്‍ തന്റെ കിഡ്‌നി അദ്ദേഹത്തിന് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടു. താന്‍ മരിച്ചാല്‍ അത് സംഭവിക്കും എന്ന് മനസ്സിലാക്കിയ ആരാധകന്‍ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടത്രെ

തമിഴ് താരങ്ങളോടുള്ള ആരാധനമൂത്ത് മരിച്ചവരും മരിക്കാന്‍ ശ്രമിച്ചവരും

രജനികാന്ത് കഴിഞ്ഞാല്‍ തമിഴകത്ത് പിന്നെ ആരാധകരുള്ളത് വിജയ്ക്കാണെന്ന് പറയാം. തമിഴകത്ത് മാത്രമല്ല, വിജയക്ക് കേരളത്തിലും ആരാധകര്‍ ഏറെയാണ്. കഴിഞ്ഞവര്‍ഷം റിലീസായ വിജയ് യുടെ കത്തിയുടെ വിജയത്തിന് ശേഷം നടന്റെ പടുകൂറ്റന്‍ ഫഌക്‌സില്‍ പാലഭിഷേകം നടത്തവെ കാല്‍വഴുതി വീണ് മരിച്ച ആരാധകന്‍ ഉണ്ണികൃഷ്ണന്‍ പാലക്കാട്ടുകാരനാണ്. ദയവു ചെയ്ത് ഇത്തരത്തിലുള്ള ആരാധന നടത്തരുതെന്ന് സംഭവ ശേഷം ആരാധകന്റെ വീട് സന്ദര്‍ശിച്ച് വിജയ് പറഞ്ഞിരുന്നു.

തമിഴ് താരങ്ങളോടുള്ള ആരാധനമൂത്ത് മരിച്ചവരും മരിക്കാന്‍ ശ്രമിച്ചവരും

കുശ്ബുവിന് വേണ്ടി ആരാധകരാരും മരിക്കാന്‍ നിന്നിട്ടില്ല. എന്നിരുന്നാലും തമിഴകത്തിന്റെ ആരാധന പറയുമ്പോള്‍ കുശ്ബുവിനോടുള്ള ഭ്രമം പറയാതെ വയ്യ. കുശ്ബുവിനോടുള്ള ാരാധന മൂത്ത് കുറച്ചു പേര്‍ താരത്തിന് അമ്പലം പണിയാന്‍ പോയിരുന്നു. എന്നാല്‍ വിവാഹത്തിന് മുമ്പുള്ള ലൈംഗികതയെ പിന്തുണച്ച് കുശ്ബു സംസാരിച്ചതോടെ അമ്പലം പണിയാനുള്ള ശ്രമത്തില്‍ നിന്ന് ആരാധകര്‍ പിന്മാറുകയായിരുന്നു.

English summary
Actor Silambarasan has been going through some tough time due to his upcoming and most anticipated movie, Vaalu. But the actor is not alone in this dilemma. Reportedly, the actor’s fan tried to commit suicide when the film was postponed.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam