»   » മോഹന്‍ലാലിന്റെ വിജയത്തിന് പിന്നില്‍ മമ്മുക്ക, മലയാള സിനിമയിലെ പരസ്പരപൂരകങ്ങള്‍!

മോഹന്‍ലാലിന്റെ വിജയത്തിന് പിന്നില്‍ മമ്മുക്ക, മലയാള സിനിമയിലെ പരസ്പരപൂരകങ്ങള്‍!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച രണ്ട് താരങ്ങള്‍. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായി മാറിയ രണ്ട് സൂപ്പര്‍ താരങ്ങള്‍. മോഹന്‍ലാലിനെയും മമ്മൂട്ടിയേയും കുറിച്ച് വിശദീകരിക്കാന്‍ വിശേഷണങ്ങളേറെയാണ്. മലയാളി പ്രേക്ഷകര്‍ സ്വകാര്യ അഹങ്കാരമായി കൊണ്ട് നടക്കുന്ന രണ്ട് താരങ്ങള്‍. ഏകദേശം ഒരേ സമയത്താണ് ഇരുവരും സിനിമയില്‍ തുടക്കം കുറിച്ചത്. തുടക്കത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് ഇരുവര്‍ക്കും ലഭിച്ചിരുന്നത്. പിന്നീട് നായകനിരയിലേക്ക് ഉയര്‍ന്നുവന്ന താരങ്ങള്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ അവിഭാജ്യ ഘടകങ്ങളായി മാറുകയായിരുന്നു.

റാണ ദഗുപതിയെ മലയാളത്തിലേക്ക് സ്വാഗതം ചെയ്ത് മമ്മൂട്ടി, ബ്രഹ്മാണ്ഡ ചിത്രത്തിന് മെഗാസ്റ്റാറിന്റെ ആശംസ

ബാഹുബലിയെ വെല്ലാന്‍ മാമാങ്കം, മാമാങ്കത്തിന് ദൃശ്യചാരുതയേകാന്‍ ബാഹുബലി സംഘം, മലയാളത്തില്‍ ഇതാദ്യം!

ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇരുവരും. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ മേക്കോവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 18 കിലോയാണ് താരം കുറച്ചത്. ചിത്രത്തിന്റെ അവസാന ഘട്ട ഷെഡ്യൂള്‍ പുരോഗമിച്ച് വരികയാണ്. 2016 ലെ ന്യൂസ് മേക്കര്‍ അവാര്‍ഡിന് അര്‍ഹനായത് മോഹന്‍ലാലായിരുന്നു. അടുത്തിടെയാണ് പുരസ്‌കാരം സമ്മാനിച്ചത്. മനോരമ ന്യൂസ് സംഘടിപ്പിച്ച പരിപാടിയില്‍ സംവിധായകരും താരങ്ങളുമടക്കം നിരവധി പേരാണ് പങ്കെടുത്തത്.

ഡബ്ബിംഗ് ശൈലി മാറിയത്

സിനിമയിലെ തുടക്ക കാലത്ത് താരങ്ങള്‍ ഡബ്ബിംഗിനൊന്നും വലിയ പ്രാധാന്യം കൊടുക്കാറുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇക്കാര്യത്തെക്കുറിച്ച് ശ്രദ്ധിക്കാന്‍ മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നു. അത്ഭുതപ്പെടുത്തുന്ന മാറ്റമായിരുന്നു പിന്നീട് സംഭവിച്ചതെന്ന് സംവിധായകന്‍ ഫാസില്‍ പറയുന്നു.

മമ്മൂട്ടിയുടെ സിനിമ കണ്ടപ്പോള്‍

മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന സിനിമ കണ്ടപ്പോള്‍ അതിലെ മമ്മൂട്ടിയുടെ വോയ്‌സ് മോഡുലേഷനെക്കുറിച്ച് പലരും നല്ല അഭിപ്രായം പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ വോയ്‌സ് കണ്‍ട്രോള്‍ അസാധ്യമായിരുന്നുവെന്ന് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും തന്നോട് പറഞ്ഞിരുന്നുവെന്ന് ഫാസില്‍ പറയുന്നു.

മോഹന്‍ലാലിനോട് കണ്ട് പഠിക്കാന്‍ പറയും

മമ്മൂട്ടിയുടെ വോയ്‌സ് മോഡുലേഷന്‍ കണ്ട് പഠിക്കാന്‍ വേണ്ടി അദ്ദേഹത്തോട് പറയുമെന്നും ശ്രീനിവാസനും സത്യന്‍ അന്തിക്കാടും പറഞ്ഞിരുന്നു. അതിന് ശേഷമാണ് മോഹന്‍ലാല്‍ അക്കാര്യത്തെക്കുറിച്ച് ശ്രദ്ധിച്ചത്.

അനോന്യം സ്വാധീനിക്കപ്പെടുന്നുണ്ട്

അതിന് മുന്‍പ് വരെ മോഹന്‍ലാല്‍ വോയ്‌സ് മോഡുലേഷനെക്കുറിച്ച് അത്ര ബോധവാനായിരുന്നില്ല. പിന്നീടാണ് അദ്ദേഹം അക്കാര്യത്തില്‍ ശ്രദ്ധ കൊടുക്കാന്‍ തുടങ്ങിയത്.

പഠിക്കാന്‍ കഴിയുന്ന മനസ്സ്

പുതിയ കാര്യത്തെക്കുറിച്ച് പഠിക്കാന്‍ തയ്യാറാവുന്ന മനസ്സാണ് മോഹന്‍ലാലിന്റേത്. പഠിച്ചു കഴിഞ്ഞപ്പോള്‍ മോഹന്‍ലാലിന്റെ റെയ്ഞ്ച് മാറിയെന്നും സംവിധായകര്‍ വ്യക്തമാക്കുന്നു.

ശബ്ദസൗന്ദര്യത്തില്‍ ശ്രദ്ധിച്ച് തുടങ്ങിയതിന് ശേഷമുള്ള മാറ്റം

ശബ്ദസൗന്ദര്യത്തെക്കുറിച്ച് ബോധവാനായതിന് ശേഷം മോഹന്‍ലാലിന്റെ കഥാപാത്രങ്ങളില്‍ ആ മാറ്റം കാണാമായിരുന്നു. ദേവാസുരത്തിലെ പതിഞ്ഞ ശബ്ദമല്ലല്ലോ മംഗലശ്ശേരി നീലകണ്ഠനില്‍ കണ്ടതെന്നും ഫാസില്‍ പറയുന്

വീഡിയോ കാണൂ

മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍ പുരസ്‌കാര ദാന ചടങ്ങിനിടയില്‍ മോഹന്‍ലാലും സംവിധായകരും തമ്മിലുള്ള ചര്‍ച്ച കാണൂ.

English summary
Fazil talking about Mammootty and Mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X