നസ്രിയയെ കല്യാണം ആലോചിച്ചപ്പോൾ ഫഹദിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, വെളിപ്പെടുത്തി ഫാസിൽ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഫഹദ് ഫാസിലും നസ്രിയയും. ബാലതാരമായി സിനിമയിൽ എത്തിയ നസ്രിയ വളരെ പെട്ടെന്ന് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. സിനിമയി സജീവമായി നിൽക്കുമ്പോഴാണ് നടൻ ഫഹദ് ഫാസലുമായുള്ള വിവാഹം നടക്കുന്നത്. 2014 ൽ ആയിരുന്നു ഇവരുടെ വിവാഹം നടക്കുന്നത്. കല്യാണത്തിന് ശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ മടങ്ങി എത്തിയിട്ടുണ്ട്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെയിലൂടെയാണ് മടങ്ങി വരവ്. രണ്ടാം വരവിൽ ഫഹദിനോടൊപ്പവും നസ്രിയ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ തെലുങ്ക് സിനിമയുടെ തിരക്കിലാണ് നസ്രിയ. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഫാസിലിന്റെ അഭിമുഖമാണ്. മരുമകൾ നസ്രിയെ കുറച്ചാണ് ഫാസിൽ പറയുന്നത്.കൂടാതെ ഫഹദ്- നസ്രിയ വിവാഹത്തെ കുറിച്ചും ഇദ്ദേഹം പറയുന്നുണ്ട്. ടിവി ഷോകളിലും ചില സിനിമയുടെ പൂജ സമയങ്ങളിലും നസ്രിയയെ കണ്ടിട്ടുണ്ട്. അങ്ങനെയാണ് ഷാനു വേണ്ടി നസ്രിയയെ ആലോചിക്കുന്നതെന്നാണ് ഫാസിൽ പറയുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നസ്രിയയെ  കുറിച്ച് ഫാസിൽ

സംവിധായകന്റെ വാക്കുകൾ ഇങ്ങനെ...ടിവി ഷോകളിലും ചില സിനിമയുടെ പൂജ സമയങ്ങളിലും നസ്രിയയെ കണ്ടിട്ടുണ്ട്. അങ്ങനെയെപ്പോഴോ ആണ് ഷാനുവിന് നസ്രിയയെ ആലോചിച്ചാലോ എന്ന ചിന്ത വരുന്നത്. ഷാനുവിനോട് ഇക്കാര്യം പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ഉള്ള മറുപടി തന്നെയാണ് നൽകിയത്. നമുക്ക് പരിചയം ഉള്ള കുട്ടിയെപ്പോലെ തോനുന്നു എന്ന മറുപടിയാണ് ഷാനു നൽകിയത്.

ഫർഹാന്റെ കമന്റ്

നസ്രിയയുടെ മാതാപിതാക്കൾക്കും സന്തോഷം. ഫർഹാന്റെ മറുപടിയാണ് കൂടുതൽ ഇഷ്ടം ആയതെന്ന് ഫാസിൽ അഭിമുഖത്തിൽ പറയുന്നുത്. ഷാനൂന് നസ്രിയയെ ആലോചിച്ചാലോ എന്ന് ചോദിച്ചപ്പോൾ വാപ്പയെന്താ കോമഡി പറയുകയാണോ, ആ കുട്ടി അതിനു സമ്മതിക്കുമോ എന്നായിരുന്നു മറുപടി. അതോടെ ഒരു കാര്യം മനസിലായി, നസ്രിയയെ ആലോചിച്ചതിൽ ആരും കുറ്റം പറയില്ല എന്ന്- ഫാസിൽ പറഞ്ഞു.

പോസിറ്റീവ്

ക്യൂട്ട് ആയ ഇന്റലിജൻസ് ആ കുട്ടിക്കുണ്ട്. ഏതു കാര്യവും വളരെ പോസിറ്റീവ് ആയിട്ടാണ് നസ്രിയ കൈകാര്യം ചെയ്യുക. പലസമയത്തും നസ്രിയയുടെ പോസിറ്റീവ് ചിന്ത കണ്ടിട്ട് അത്ഭുതം തോന്നിയിട്ടുണ്ട്. ഷാനുവിന്റെ ഒരു സിനിമയിൽ ബൈക്ക് സ്റ്റാർട്ട് ആകുന്ന സീൻ റീ ടെക്ക് ചെയ്യേണ്ടി വന്നു. ഇക്കാര്യം ഉമ്മ നസ്രിയയോട് പറഞ്ഞപ്പോൾ അയ്യേ അതിനു എന്തിനു വിഷമിക്കണം എന്ന മറുപടി ആയിരുന്നു നസ്രിയ നൽകിയത്- ഫാസിൽ ഓർത്തെടുക്കുന്നു.

 സിനിമയിൽ വരണം

ഞാൻ സിനിമയിൽ ആയിരുന്നപ്പോൾ കുടുംബം കൺട്രോൾ ചെയ്തിരുന്നത് എന്റെ ഭാര്യ ആയിരുന്നു. നസ്രിയയും അതെ പോലെ തന്നെ വേണം എന്നാണ് ആഗ്രഹം. ഇവിടെ നിൽക്കുന്നതിനേക്കാൾ ഷാനുവിന്റെ കൂടെ വേണം എന്നാണ് ആഗ്രഹം. മാത്രമല്ല വിവാഹത്തിന് ശേഷവും നസ്രിയ സിനിമയുടെ ഏതെങ്കിലും ഒരു മേഖലയിൽ പ്രവർത്തിക്കണമെന്ന മോഹവും ഉണ്ട്. ഫാസിൽ പറയുന്നു.

Recommended Video

ആ സത്യം ദുൽഖർ പറയുന്നു.. വാപ്പച്ചിയോട് മുട്ടാൻ എനിക്കാവില്ല | Filmibeat Malayalam
രക്ഷാകർത്താവ്

ഷാനുവിന്റെയും ഫർഹാന്റെയും രക്ഷാകർത്താവായി നസ്രിയയെ പോസ്റ്റ് ചെയ്‌താൽ നന്നായിരിക്കും എന്ന് തോന്നിയിട്ടുണ്ട്. അവൾ അങ്ങനെ ഒരു കുട്ടിയാണ്. എനിക്ക് ഇവരോട് കമ്യൂണിക്കേറ്റ് ചെയ്യുന്നതിനേക്കാളും നസ്രിയയുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റും എന്ന് തോന്നിയിട്ടുണ്ട്. ഫാസിൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ബാലതാരമായിട്ടാണ് ഫഹദും വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. ആദ്യ സിനിമ പരാജയമായിരുന്നു. പിന്നീട് 7 വർഷത്തിന് ശേഷം സിനിമയിലേയ്ക്ക് തിരികെ എത്തുകയായിരുന്നു. ഇപ്പോൾ മലയാള സിനിമിലെ യുവ താരങ്ങളിൽ പ്രധാനിയാണ് ഫാസിൽ.

More from Filmibeat

Read more about: nazriya fahad fasil fazil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X