For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കലാഭവന്‍ മണിയുടെ പിന്നിൽ കറുത്തിട്ടുള്ളവര്‍ മതിയെന്ന് ആദ്യമേ പറയും; ഗ്ലാമറുള്ളവരെ സൂപ്പര്‍ താരങ്ങൾക്കും വേണ്ട

  |

  റിയലിസ്റ്റിക് സിനിമകളുമായി മലയാളം ഒരുപാട് മാറ്റങ്ങളെ ഉള്‍കൊണ്ട് കഴിഞ്ഞു. എന്നാല്‍ സാങ്കല്‍പ്പികമായ പാട്ടും ഡാന്‍സുമൊക്കെ നിറഞ്ഞ് നിന്നൊരു കാലമുണ്ട്. ഇന്നും അതിന് കാര്യമായ മാറ്റമില്ലെങ്കിലും പലതിലും മേക്കോവര്‍ വന്ന് കഴിഞ്ഞു. സിനിമയിലെ ഡാന്‍സര്‍മാരെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കഥകള്‍ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് ഫെഫ്ക ഡാന്‍സേഴ്‌സ് യൂണിയന്‍ പ്രസിഡന്റായ ഉണ്ണി.

  Also Read: ഒറ്റ രാത്രിയിലെ ലൈംഗിക ജീവിതം; വണ്‍ നൈറ്റ് സ്റ്റാന്‍ഡിനോട് താല്‍പര്യമുണ്ടെന്ന് പറഞ്ഞ താരങ്ങള്‍

  നായകനും നായികയ്ക്കും ചുറ്റും നിന്ന് ഡാന്‍സ് കളിക്കുന്ന നൂറ് കണക്കിന് ചെറുപ്പക്കാരെ എല്ലാവരും കണ്ടിട്ടുണ്ടാവും. എന്നാല്‍ അവരെ സിനിമയിലേക്ക് എത്തിക്കുന്നത് മുതല്‍ പിന്നണിയില്‍ നടക്കുന്ന കാര്യങ്ങളെ പറ്റിയാണ് ഉണ്ണി സംസാരിക്കുന്നത്. ചില താരങ്ങള്‍ ഗ്ലാമര്‍ കൂടിയവരെ ഡാന്‍സ് കളിപ്പിക്കാന്‍ സമ്മതിക്കാത്തതിനെ കുറിച്ചും മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നു.

  സിനിമയിലെ ഡാന്‍സില്‍ എത്രപേരുണ്ടോ അവരെല്ലാം ഒരുപോലെ തന്നെ കളിക്കണം. നൂറ് പേരുണ്ട്, അതില്‍ ഒരാള്‍ തെറ്റിച്ചാല്‍ ബാക്കിയുള്ളതൊക്കെ മാറ്റി ആദ്യം മുതല്‍ ചെയ്യേണ്ടി വരാറുണ്ട്. ചില നടന്മാര്‍ ഗ്ലാമറുള്ളവരെ പുറകില്‍ നിര്‍ത്താറില്ല.

  എന്നാല്‍ മലയാളത്തില്‍ അങ്ങനെ താരങ്ങള്‍ പറയാറില്ല. അതേ സമയം കലാഭവന്‍ മണിയുടെ സിനിമകളിലേക്ക് കറുത്ത നിറമുള്ളവര്‍ പിന്നില്‍ നിന്നാല്‍ മതിയെന്ന് പറയും. അതായത് നാടന്‍ പാട്ടൊക്കെ പാടുന്ന ആ ലുക്കിലുള്ള നാടന്‍ പയ്യന്മാരെയാണ് വേണ്ടത്.

  Also Read: 'രണ്ട് ഭാര്യമാരുള്ള സ്വര്‍​​​ഗം, ഇവിടുത്തെ അവസ്ഥ കണ്ടറിയേണ്ടതാണ്, അടിച്ച് വാരിയാൽ പെൺകോന്തനാവില്ല'; ബഷീർ ബഷി

  ഭയങ്കര ഗ്ലാമറായിട്ടുള്ളവരെ മണിയുടെ സിനിമയിലേക്ക് വേണ്ട. കാരണം ആ പാട്ടിന് ചേരുന്നത് അത്തരക്കാരായിരിക്കും. കോളേജിലെ പാട്ട് സീനിനൊക്കെ പലരെയും കൊണ്ട് വരുമെങ്കിലും മണിയുടെ സിനിമകളില്‍ കൂടുതലും ഇത്തരം ആളുകളായിരിക്കും ഉണ്ടാവുക എന്നാണ് ഉണ്ണി പറയുന്നത്. മലയാളത്തില്‍ താരങ്ങള്‍ കടുംപിടുത്തമില്ലെങ്കിലും തമിഴിലെ സ്ഥിതി ഇതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  അതേ സമയം തമിഴിലെ നടന്മാര്‍ പലപ്പോഴും ഇതൊക്കെ ഡിമാന്‍ഡ് ചെയ്യാറുണ്ട്. തങ്ങളെക്കാളും ഗ്ലാമറുള്ളവരോ നന്നായി ഡാന്‍സ് കളിക്കുന്നവരെ ഉണ്ടെങ്കില്‍ പിന്നില്‍ നിന്നും മാറ്റി നിര്‍ത്തും. ചില നടന്മാര്‍ അവരെ മാറ്റാന്‍ പറയും. തമിഴ് സിനിമയില്‍ ഇത് സര്‍വ്വസാധാരണമാണ്.

  കോളേജിലെ ഡാന്‍സിന് ഗ്ലാമറുള്ള പയ്യന്മാരെ എടുക്കും. കല്യാണ സീനിലും അതുപോലെയാണ്. അവിടെ കറുത്ത നിറമുള്ളവരെ കൊണ്ട് പോയിട്ടില്ല. അങ്ങനെയാണ് വ്യത്യാസങ്ങള്‍ വരുന്നതെന്ന് ഉണ്ണി പറയുന്നു.

  ഇപ്പോള്‍ പൃഥ്വിരാജിന്റെയും കുഞ്ചാക്കോ ബോബന്റെയുമൊക്കെ സിനിമയിലേക്ക് അത്രയും പരിശീലനം ലഭിച്ച ഡാന്‍സേഴ്‌സിനെയേ വിടാറുള്ളു. സൂപ്പര്‍താരങ്ങളുടെ സിനിമകളിലൊക്കെ പരിശീലനം നല്ലത് പോലെ നേടിയവരെ മാത്രമേ വിടാന്‍ സാധിക്കു. കാരണം നമ്മുടെ ഡാന്‍സേഴ്‌സിന്റെ തെറ്റ് കൊണ്ട് റീടേക്ക് എടുക്കാന്‍ പാടില്ല.

  ഡാൻസേഴ്സിന് ഇടയിൽ അങ്ങനൊരു നിബന്ധന ഉണ്ട്. നമ്മള് കാരണം റീടേക്ക് എടുക്കനോ ഷൂട്ടിങ്ങ് പിറ്റേദിവസത്തേക്ക് നീളാനോ പാടില്ല. ആര്‍ട്ടിസ്റ്റിന് തെറ്റിയാലും കുഴപ്പമില്ല. അത്തരം മുന്‍കരുതലൊക്കെ എടുക്കാറുണ്ട്. ഡാന്‍സ് കളിക്കാന്‍ വന്നവരില്‍ നിന്നും പ്രശ്‌നം ഉണ്ടായിട്ടുണ്ട്. അവരെ മാറ്റിയിട്ട് വേറെ ആളെ നിര്‍ത്തി മുന്നോട്ട് പോവുകയാണ് ചെയ്യുകയെന്നും ഉണ്ണി വ്യക്തമാക്കുന്നു.

  English summary
  FEFKA Dancers Union President Unni Opens Up About Malayalam Actors And Their Dance. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X