Don't Miss!
- Lifestyle
നാല് ശുഭയോഗങ്ങളോടെ ജയ ഏകാദശി; ഈ 3 രാശിക്ക് ഇരട്ടി സൗഭാഗ്യം, ധനനേട്ടം
- Sports
ഇഷാന് എന്തുകൊണ്ട് ബാറ്റിങില്‍ ക്ലിക്കാവുന്നില്ല? മൂന്നു പ്രശ്നങ്ങള്‍
- Finance
കുതിപ്പോ കിതപ്പോ? കഴിഞ്ഞ ബജറ്റുകളോട് ഓഹരി വിപണി പ്രതികരിച്ചത് ഇങ്ങനെ
- News
സാമ്പത്തിക സർവ്വേ റിപ്പോർട്ട് ഇന്ന് ; വളർച്ച 3 വർഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലാകുമെന്ന് സൂചന
- Travel
മൃത്യുഞ്ജയഭാവത്തിൽ ശിവനെ ആരാധിക്കാം, കീർത്തി നേടാൻ ഭരണി നക്ഷത്രക്കാർ പോകണം തൃക്കടവൂർ ക്ഷേത്രത്തിൽ
- Automobiles
ശുക്രനാണ് അടിച്ചിരിക്കുന്നത്; പോർഷെ ഇന്ത്യക്ക് ഇത് നല്ല കാലം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
നടി രാത്രിയില്‍ കുളിച്ചിട്ട് വരുന്ന സീന്‍ കണ്ടതോടെയാണ് പണി കിട്ടിയെന്ന് മനസിലായത്; ഡാൻസേഴ്സിന് പറ്റുന്ന അബദ്ധം
സിനിമാ മേഖലയില്‍ പലപ്പോഴും ചൂഷണം നടക്കാറുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് മാത്രമല്ല ഡാന്‍സേഴ്സായി വരുന്നവര്‍ക്കും പലപ്പോഴും ദുരനുഭവം നേരിടേണ്ടതായി വരാറുണ്ട്. അത്തരത്തില്‍ മലയാള സിനിമയിലെ ഡാന്‍സര്‍മാര്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഫെഫ്ക ഡാന്‍സേഴ്സ് യൂണിയന് പ്രസിഡന്റായ ഉണ്ണി.
തുടക്കത്തിലൊക്കെ ഡാന്‍സേഴ്സിനെ വേണമെന്ന് മാത്രമേ പറയുകയുള്ളു. ആളുടെ എണ്ണം അനുസരിച്ച് ലൊക്കേഷനില്‍ എത്തിക്കും. സിനിമ ഏതാണെന്നോ, ഡാന്‍സ് എന്താണെന്നോ ഒന്നും ചോദിക്കില്ല. അത്തരത്തില്‍ എ പടത്തില്‍ പോലും പോയി ഡാന്‍സ് കളിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്നാണ് ഉണ്ണി പറയുന്നത്.
തമിഴിലെ സിനിമയില്‍ ഡാന്‍സിന് പോയിട്ട് പണം പോലും തിരികെ കിട്ടാതെ വന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ നായികയുടെയും നായകന്റെയും പിന്നില്‍ ഡാന്‍സ് കളിക്കുന്നവരെ കുറിച്ചാണ് മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലൂടെ ഉണ്ണി തുറന്ന് സംസാരിക്കുന്നത്.

ഡാന്‍സേഴ്സിന് യൂണിയന് ഒന്നും ഇല്ലാത്ത കാലത്ത് ഒരു സിനിമയുടെ ചിത്രീകരണത്തിന് പോയി അബദ്ധം പറ്റിയിട്ടുണ്ട്. ഇത്ര ആര്‍ട്ടിസ്റ്റ് വേണമെന്ന് പ്രൊഡക്ഷനില്‍ നിന്ന് വിളിക്കുമ്പോള്‍ നമ്മള് പോകും. ഏതാണ് സിനിമ എന്ന് പോലും ചോദിക്കാറില്ല. അങ്ങനെ ഒരു എക്സിക്യൂട്ടീവ് വിളിച്ചു. മെറിലാന്‍ഡിലാണ് ഷൂട്ടിങ്ങെന്നും പറഞ്ഞു. കൊറിയോഗ്രാഫര്‍ വന്ന് പാട്ട് എടുത്തു. പിന്നെ കുറച്ച് കഴിഞ്ഞപ്പോള്‍ മുതലാണ് ഒരു സ്പെല്ലിങ് മിസ്റ്റേക്ക് വന്ന് തുടങ്ങിയത്.
അന്ന് രാത്രിയിലും ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. രാത്രിയില്‍ ഒരു നടിയെ റെയിന്‍ എഫക്ടില്‍ കുളിച്ച് വരുന്ന രീതിയിലൊക്കെ എടുത്തു. ഇതോടെയാണ് സിനിമയെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ പോകുന്നത്. സത്യത്തില്‍ അതൊരു എ പടം ആയിരുന്നു. പോയി ചെയ്ത് പകുതിയായത് കൊണ്ട് അവിടെ ഒന്നും ചെയ്യാനില്ലായിരുന്നു. അങ്ങനെ അത് മുഴുവന്‍ ചെയ്യുകയും ആ ചിത്രം തിയറ്ററുകളില്‍ വരികയും ചെയ്തു. ഡാന്‍സേഴ്സിനെ അധികമാരും ശ്രദ്ധിക്കാത്തത് കൊണ്ട് കൂടൂതല്‍ കുഴപ്പമൊന്നും ഉണ്ടായില്ല.
അതിന് ശേഷം അങ്ങനൊരു അനുഭവമുണ്ടായിട്ടില്ല. ഒരുപാട് പേരെ മിസ് യൂസ് ചെയ്യുന്ന മേഖലയാണ്. യൂണിയന് വന്നതിന് ശേഷം വലിയ കുഴപ്പമൊന്നുമില്ലാതെയായി. കുറേ ഡാന്‍സര്‍മാര്‍ക്ക് പൈസ കിട്ടാതെയൊക്കെ പറ്റിക്കപ്പെട്ടിട്ടുണ്ട്.
എക്സിക്യൂട്ടീവിനെയോ സംവിധായകനെയോ ഒക്കെ വിശ്വസിച്ചിട്ടാവും നമ്മള് പോകുന്നത്. വെയിലത്തൊക്കെ നിന്ന് ഡാന്‍സ് കളിച്ച് തിരിച്ച് പോരുമ്പോള്‍ ഒരു ചെക്ക് തരും. തിരിച്ച് വന്ന് ചെക്ക് നോക്കുമ്പോള്‍ അത് ബൗണ്‍സായി പോകും.

അന്ന് നിന്നവരൊക്കെ കൂടെ തന്നെ പ്രശ്നങ്ങളില്ലാതെ നിന്നു. അതുകൊണ്ടാണ് ഇത്രയും വലിയൊരു യൂണിയന് ഉണ്ടാക്കാന്‍ സാധിച്ചത്. പിന്നെയും പലതരം മോശം അനുഭവം ലൊക്കേഷനുകളില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഡാന്‍സ് ചെയ്യാന്‍ വന്ന കുട്ടിയെ ഒരു ലൊക്കേഷനില്‍ നിന്നും ചായ കൊടുക്കുന്ന ഒരാള്‍ കയറി പിടിച്ചൊരു സംഭവം പണ്ട് ഉണ്ടായി. അന്ന് അയാള്‍ക്കിട്ട് തല്ല് കൊടുത്ത് പറഞ്ഞ് വിടേണ്ടി വന്നിരുന്നു. പിന്നെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഡാന്‍സേഴ്സ് മറ്റേ പരിപാടിയ്ക്ക് സഹകരിക്കുമെന്നൊരു ധാരണ സമൂഹത്തിനുണ്ട്. അതെന്ത് കൊണ്ടാണെന്ന് ഇനിയും വ്യക്തമല്ല. അത്തരത്തില്‍ പെണ്‍കുട്ടികളുടെ അടുത്ത് സമീപിക്കുന്നവരൊക്കെ ഉണ്ടായിരുന്നു. ഈ പ്രശ്നങ്ങളൊക്കെ യൂണിയന് വന്നതോടെയാണ് അവസാനിച്ചത്. അതേ സമയം പലപ്പോഴും ഡാന്‍സേഴ്സിന് അവരുടെ രൂപം തന്നെ മാറ്റേണ്ടി വരാറുള്ളതിനെ പറ്റിയും പ്രസിഡന്റ് പറഞ്ഞു.
ചില സിനിമകളില്‍ മീശ വടിച്ച് കളയുക, മുടി മൊട്ടയടിക്കുക, അങ്ങനെ പലതും ചെയ്യേണ്ടി വരും. ചിലര്‍ സിനിമയുടെ ലൊക്കേഷനില്‍ തന്നെ നിന്ന് കരയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും വേറെ നിവൃത്തിയില്ലാത്തത് കൊണ്ട് സഹിക്കണമെന്നും താരം പറയുന്നു.