For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആണുങ്ങളെ കാണിയ്ക്കാതെ അമല്‍ നീരദ് ഒളിപ്പിച്ച 'പെണ്ണുങ്ങള്‍' ഇവരാണ്

  By Meera Balan
  |

  'അമ്മയ്ക്ക് പിറന്നവനാണ് അലോഷി'. 'അപ്പന് പിറന്നവന്‍', 'തന്തയ്ക്ക് പിറന്നവന്‍' / 'പിറക്കാത്താവന്‍ 'എന്നീ പ്രയോഗങ്ങളില്‍ നിന്നും അമ്മയ്ക്ക് പിറന്നവന്‍ എന്ന് രേഖപ്പെടുത്താന്‍ പാകത്തില്‍ മലയാള സിനിമ വളര്‍ന്നത് ഇയ്യോബിന്റെ പുസ്തകത്തിലൂടെ നാം കണ്ടതാണ്. ഇയ്യോബിന്റെ പുസ്തകത്തില്‍ മാത്രമല്ല അമല്‍ നീരദിന്റെ എല്ലാ ചിത്രങ്ങളിലും സ്ത്രീകള്‍ തന്നെയായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍ എന്ന് പറയേണ്ടി വരും.

  അമലിന്റെ എല്ലാ നായികമാരും ഒളിപ്പോരാളികളാണെന്നും പറയാം. കിടിലന്‍ ഡയലോഗുകളോ ആക്ഷന്‍ സീനുകളോ ഇല്ലാതെ സിനിമയില്‍ ഉടനീളം തന്റെ ഇടം കണ്ടെത്തിയ പെണ്ണുങ്ങള്‍. ഒരുപക്ഷേ ഈ പെണ്ണുങ്ങളെ മറ്റൊരു സിനിമയിലും കാണാന്‍ കഴിയില്ല.

  പ്രതികാരത്തിനായി നായകന്റെ ലൈംഗിക അവയവം മുറിയ്ക്കുന്നതിലേയ്ക്ക് അമലിന്റെ കഥാപാത്രങ്ങള്‍ പോയിട്ടില്ല. ഒരു മുറിയ്ക്കകത്ത് തന്നെ ചൂഴുന്ന പുരുഷ ലോകത്തെ ഒന്നടങ്കം ദഹിപ്പിയ്ക്കാന്‍ പോന്ന പ്രതികാര ദാഹിയായ റാഹേല. ഒടുവില്‍ ഇനിയൊരാണിനും വച്ചുവിളമ്പാനില്ലെന്ന് പറഞ്ഞ് സ്വയം അവസാനിയ്ക്കുന്ന റാഹേല. മലയാള സിനിമ ഇതുവരെ കാണാത്ത (പത്മരാജന്റെ ക്ളാരയെ ഒഴിവാക്കിയാല്‍) ഒരു പെണ്‍തരംഗം അമലിന്റെ ചിത്രങ്ങളില്‍ ഒളിഞ്ഞിരിപ്പുണ്ട്. അത്തരം കഥാപാത്രങ്ങളിലേയ്ക്ക്...

  മേരി ടീച്ചര്‍-ബിഗ് ബി

  അമല്‍ നീരദിന്‍റെ സിനിമയിലെ പെണ്ണുങ്ങള്‍

  ബിഗ് ബിയിലെ മേരി ടീച്ചര്‍ക്ക് ചിത്രത്തില്‍ കാര്യമായ സീനുകള്‍ ഒന്നും ഇല്ലായിരുന്നു, പക്ഷേ കഥ തുടങ്ങുന്നത് മുതല്‍ ഒടുങ്ങുന്നത് വരെ നിഴലിച്ചത് മേരി ടീച്ചര്‍ മാത്രം. മേരി ടീച്ചറുടെ മരണം അറിഞ്ഞെത്തുന്ന വളര്‍ത്തു മക്കള്‍ അമ്മയെ കൊന്നവരോട് പക വീട്ടുന്നതാണ് സിനിമ

  ആയിഷ- അന്‍വര്‍

  അമല്‍ നീരദിന്‍റെ സിനിമയിലെ പെണ്ണുങ്ങള്‍

  പുരുഷ കേന്ദ്രീകൃതമാണെന്ന് തോന്നുന്നവയാണ് അമല്‍ നീരദ് ചിത്രങ്ങള്‍. എന്നാല്‍ അവയിലെല്ലാം തന്നെ അടിത്തറയാകുന്നത് സ്ത്രീ കഥാപാത്രങ്ങളാണ്. കാമുകിയെ രക്ഷിയ്ക്കാനും പെങ്ങളുടെയും മാതാപിതാക്കളുടേയും മരണത്തിന് ഇടയാക്കിയവരോട് പോരാടനും ഇറങ്ങിത്തിരിച്ചവനാണ് അന്‍വറിലെ നായകന്‍.

  ഇന്ദു, ആരതി മേനോന്‍- സാഗര്‍ ഏലിയാസ് ജാക്കി

  അമല്‍ നീരദിന്‍റെ സിനിമയിലെ പെണ്ണുങ്ങള്‍

  ഇന്ദു(ശോഭന)വിന്റെ ഭര്‍ത്താവിനെ രക്ഷിയ്ക്കാന്‍ സുഹൃത്ത് എന്ന നിലയില്‍ വരുന്ന നായകന്‍ അവസാനം കാമുകയിയായ ആരതി മേനോനെ (ഭാവന) കൊലപ്പെടുത്തുന്നവരോട് പ്രതികാരം ചെയ്യുന്നു. ചുരുക്കത്തില്‍ ഈ ചിത്രത്തിന്റെയും അടിത്തറ സ്ത്രീ കഥാപാത്രങ്ങളാണ്

  നീതു-ബാച്ചിലര്‍ പാര്‍ട്ടി

  അമല്‍ നീരദിന്‍റെ സിനിമയിലെ പെണ്ണുങ്ങള്‍

  കൂട്ടുകാര്‍ കാരണമാണ് നീതു (നിത്യ മേനോന്‍) ഭര്‍ത്താവ് (ആസിഫ് അലി)നെ നഷ്ടമാകുന്നത്. അവള്‍ക്കും കുഞ്ഞിനും വേണ്ടി കാശുണ്ടാക്കാന്‍ ഇറങ്ങിത്തിരിയ്ക്കുന്ന കൂട്ടുകാര്‍. അവസാനം അവരുടെ കാശുമായി പോകുന്ന നര്‍ത്തകി (രമ്യ നമ്പീശന്‍).

  കുള്ളന്റെ ഭാര്യ

  അമല്‍ നീരദിന്‍റെ സിനിമയിലെ പെണ്ണുങ്ങള്‍

  പുരുഷാധിപത്യമൊന്നും അവകാശപ്പെടാനില്ലാത്ത സിനിമ. സിനിമയിലുടനീളം നിറഞ്ഞത് റീനുവിന്റെ കഥാപാത്രമായ കുള്ളന്റെ ഭാര്യ

  ഇയ്യോബിന്റെ പുസ്തകം

  അമല്‍ നീരദിന്‍റെ സിനിമയിലെ പെണ്ണുങ്ങള്‍

  ഇയ്യോബിന്റെ പുസ്തകത്തിലെ ഓരോ താളിലും വരഞ്ഞിട്ടത് ഓരോ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയാണ്. ഇയ്യോബിനും ദിമിത്രയ്ക്കും ഐവാനും എന്തിന് അലോഷിയ്ക്ക് പോകും തകര്‍ക്കാന്‍ പറ്റാത്ത പെണ്‍ കഥാപാത്രങ്ങള്‍. പുരുഷാകേന്ദ്രീകൃതമായി തോന്നാമെങ്കിലും ഇയ്യോബീിനും ശക്തമായ അടിത്തറയിട്ടിത് സ്ത്രീ കഥാപാത്രങ്ങളായിരുന്നു. അന്നമ്മ (റീനു) കഴലി( ലെന) ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയപ്പോള്‍. കഥ നടന്നത് മാര്‍ത്തയ്ക്ക് വേണ്ടിയായിരുന്നു. മാര്‍ത്തയ്ക്ക് വേണ്ടിയാണ് നായകന്‍ അലോഷി വരുന്നത്. അലോഷിയുടേയും കുടുംബത്തിന്റെയും കാണാമറയത്തുള്ള ശത്രുവായി തിളങ്ങിയ റാഹേല. റാഹേല ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. അകത്തളങ്ങളില്‍ പുരുഷാധിപത്യത്താല്‍ തളയ്ക്കപ്പെട്ട സ്ത്രീയുടെ സ്വതന്ത്ര്യ പ്രഖ്യാപനമായിരുന്നു റാഹേല. വളരെ മനോഹരമായി മരിയ്ക്കുന്ന റാഹേല മലയാള സിനിമ അടുത്തെങ്ങും കാണാത്ത ഒരു സ്ത്രീ കഥാപാത്രം കൂടിയാണ്.

  അമല്‍ നീരദ്

  അമല്‍ നീരദിന്‍റെ സിനിമയിലെ പെണ്ണുങ്ങള്‍

  അമല്‍ നീരദ് എന്ന ഛായാഗ്രാഹകനില്‍ നിന്ന് ഇയ്യോബിന്റെ പുസ്തകം പ്രതീക്ഷിയ്ക്കാം. പക്ഷേ അതുവരെ പിന്തുടര്‍ന്ന ശൈലി വിട്ട് ഇയ്യോബിന്റെ പുസ്തകമെഴുതിയ അമല്‍ നീരദിലെ സംവിധായകനെ അല്‍പ്പം അവിശ്വാസത്തോടെയേ നോക്കാന്‍ പറ്റൂ!

  ആശയത്തിന് കടപ്പാട്: മൂവി സ്ട്രീറ്റ് ഫേസ്ബുക്ക് പേജ്‌

  English summary
  Female characters in Amal Neerad's Films
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X