»   » ഫോട്ടോ ഷൂട്ടും വിവാദങ്ങളും, ഫോട്ടോ ഷൂട്ട് നടത്തി പണി കിട്ടിയ താരങ്ങള്‍

ഫോട്ടോ ഷൂട്ടും വിവാദങ്ങളും, ഫോട്ടോ ഷൂട്ട് നടത്തി പണി കിട്ടിയ താരങ്ങള്‍

By: Sanviya
Subscribe to Filmibeat Malayalam

സിനിമാ താരങ്ങളുടെ ഫോട്ടോ ഷൂട്ട് കാണാന്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. അടുത്തിടെ മലയാളികളുടെ പ്രിയ താരം സായി പല്ലവിയുടെ ഫോട്ടോ ഷൂട്ട് കണ്ടിരുന്നു. വനിത മാഗസിന് വേണ്ടിയായിരുന്നു ആ ഫോട്ടോ ഷൂട്ട്. സായി പല്ലവി എന്ന നടിയെ മേക്കപ്പ് ഇല്ലാതെ കാണാനാണ് പ്രേക്ഷകര്‍ക്കിഷ്ടം. അതുക്കൊണ്ട് തന്നെ മേക്കപ്പിട്ട് വനിതയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിന് ശേഷം സായി പല്ലവിയ്ക്ക് ആരാധകരുടെ ഒരുപാട് കമന്റുകളും വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയ വഴി നേരിടേണ്ടി വന്നു.

എന്നാല്‍ സായി പല്ലവി നേരിട്ടത് അത്ര വലിയ സംഭവമൊന്നുമായിരുന്നില്ല. ഒരു ഫോട്ടോ ഷൂട്ടുക്കൊണ്ട് ഇതിലും വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന നടിമാരുമുണ്ട്. പല നടിമാരും സിനിമാ രംഗത്ത് പ്രശസ്തിയ്ക്ക് വേണ്ടിയും ഫോട്ടോ ഷൂട്ട് നടത്താറുണ്ട്. ബഡായി ബംഗ്ലാവിലെ ആര്യ നടത്തിയ ഫോട്ടോ ഷൂട്ട് അത്തരത്തിലുള്ള വിവാദങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും പിന്നീട് താരം തന്നെ അതിന്റെ സത്യാവസ്ഥയുമായി എത്തിയിരുന്നു.

കാണൂ.. ഒരു ഫോട്ടോ ഷൂട്ട് നടത്തി വിവാദങ്ങള്‍ നേരിടേണ്ടി വന്ന സിനിമാ താരങ്ങളിലൂടെ..

ഫോട്ടോ ഷൂട്ടും വിവാദങ്ങളും, ഫോട്ടോ ഷൂട്ട് നടത്തി പണി കിട്ടിയ താരങ്ങള്‍

ബഡായി ബംഗ്ലാവിലെ ആര്യയുടെ ഫോട്ടോ ഷൂട്ട് കണ്ട് ആരാധകര്‍ ഞെട്ടി. ഇതു ബഡായി ബംഗ്ലാവിലെ ആര്യ തന്നെയാണോ എന്ന് പോലും പലരും ചോദിച്ചു പോയി. ആര്യ അറിയാതെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോ ഷൂട്ട് ഏറെ ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് കുടുംബം പോലും തന്നെ ഉപേക്ഷിച്ചുവെന്ന് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആര്യ തന്നെ പറഞ്ഞിരുന്നു.

ഫോട്ടോ ഷൂട്ടും വിവാദങ്ങളും, ഫോട്ടോ ഷൂട്ട് നടത്തി പണി കിട്ടിയ താരങ്ങള്‍

ആര്യ നേരിട്ടതു പോലെയൊരു വിവാദമായിരുന്നു നടി അന്‍സിബയും നേരിട്ടത്. ദൃശ്യത്തില്‍ അഭിനയിക്കുന്നതിന് മുമ്പായിരുന്നു നടിയുടെ പേരില്‍ ഫോട്ടോ ഷൂട്ട് വിവാദം തലപൊക്കി വന്നത്. എന്നാല്‍ അത് തന്നെ ചതിച്ചതായിരുന്നുവെന്ന് നടി പിന്നീട് പറഞ്ഞിരുന്നു. ഒരു തമിഴ് ചിത്രത്തിന്റെ വേണ്ടിയെടുത്തായിരുന്നു ഫോട്ടോ ഷൂട്ട്. ചിത്രത്തിന്റെ എഗ്രിമെന്റില്‍ ഫോട്ടോ ഷൂട്ട് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രൊമോഷനും പോസ്റ്ററിനും വേണ്ടിയായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും നടി പറഞ്ഞു.

ഫോട്ടോ ഷൂട്ടും വിവാദങ്ങളും, ഫോട്ടോ ഷൂട്ട് നടത്തി പണി കിട്ടിയ താരങ്ങള്‍

ഗ്ലാമറസാകാന്‍ തന്നെ കിട്ടില്ലെന്ന് പറഞ്ഞ ആന്‍ഡ്രിയയുടെ ഫോട്ടോ ഷൂട്ടാണ് മറ്റൊരു വിവാദ ഫോട്ടോ ഷൂട്ട. നടിയുടെ സ്വിമ്മിങ് ഫോട്ടോ ഷൂട്ടാണ് പിന്നീട് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചത്. മേനി പ്രദര്‍ശിപ്പിച്ചാല്‍ മാത്രമാണോ നടിമാര്‍ക്ക് സിനിമാരംഗത്ത് പിടിച്ച് നില്‍ക്കാന്‍ പറ്റുകയുള്ളോ എന്ന് നടി മുന്പ് ചോദിച്ചിട്ടുണ്ട്.

ഫോട്ടോ ഷൂട്ടും വിവാദങ്ങളും, ഫോട്ടോ ഷൂട്ട് നടത്തി പണി കിട്ടിയ താരങ്ങള്‍

നാടന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് കസ്തൂരി. അഗ്രജന്‍, പഞ്ചപാണ്ഡന്‍, അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയുടെ അര്‍ധനഗ്ന ചിത്രങ്ങളാണ് പ്രേക്ഷകരെ ഞെട്ടിച്ചത്. മാതൃത്വം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഫോട്ടോയ്ക്ക് മോഡലാകണമെന്ന് ലേഡീസ് ഫോട്ടോഗ്രാഫര്‍ ജേഡ് ബേളിന്റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു ആ ഫോട്ടോ ഷൂട്ടെന്ന് നടി പിന്നീട് വെളിപ്പെടുത്തി.

ഫോട്ടോ ഷൂട്ടും വിവാദങ്ങളും, ഫോട്ടോ ഷൂട്ട് നടത്തി പണി കിട്ടിയ താരങ്ങള്‍

സോഷ്യല്‍ മീഡിയയിലൂടെയാണ് നടി ശ്രുതി മേനോന്റെ അര്‍ധനഗ്ന ഫോട്ടോസ് പ്രചരിച്ചത്. ഫോട്ടോ ഗ്രാഫര്‍ ജിന്‍സ് എബ്രഹാം തന്നെയാണ് ഫോട്ടോ പുറത്ത് വിട്ടത്. എന്നാല്‍ ഫോട്ടോ പുറത്ത് വിട്ടത് നടിയുടെ സമതത്തോടെയായിരുന്നുവെന്ന് പറയുന്നു.

ഫോട്ടോ ഷൂട്ടും വിവാദങ്ങളും, ഫോട്ടോ ഷൂട്ട് നടത്തി പണി കിട്ടിയ താരങ്ങള്‍

നടി സിമ്രാന്റെ ഫോട്ടോ ഷൂട്ട് വ്യത്യസ്തമായിരുന്നു. വെള്ളത്തിന് മുകളില്‍ കിടന്നുക്കൊണ്ടായിരുന്നു ഫോട്ടോ ഷൂട്ട്. സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവിന് വേണ്ടിയാണ് ഈ ഫോട്ടോ ഷൂട്ട് എന്നും പറഞ്ഞ് കേള്‍ക്കുന്നുണ്ട്.

English summary
Film actress and their controversial photo shoot.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam