twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    23 തവണ സര്‍ജറിക്ക് വിധേയനായി.. സിനിമയ്ക്ക് വേണ്ടി 10 വര്‍ഷം കഷ്ടപ്പെട്ടു. അറിഞ്ഞിരിക്കണം ഈ താരത്തെ!

    By Nimisha
    |

    തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട താരമായ ചിയാന്‍ വിക്രമിന്റെ ജീവിതകഥയെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. സംഭവബഹുലമായിരുന്നു ആ താരത്തിന്റെ ജീവിതം. സേലത്തിനടുത്തുള്ള യെര്‍ക്കാട് എന്ന ഹില്‍ സ്റ്റേഷനിലായിരുന്നു വിക്രമിന്റെ ജനനം. സിനിമാനടനാകണമെന്ന ആഗ്രഹവുമായി നടന്ന പിതാവിനെ കണ്ടാണ് താരം വളര്‍ന്നത്.

    രാമലീല ഷൂട്ടിങ്ങിനിടയില്‍ ദിലീപിന് കടുത്ത പനി.. ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു!രാമലീല ഷൂട്ടിങ്ങിനിടയില്‍ ദിലീപിന് കടുത്ത പനി.. ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു!

    സിനിമയില്‍ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയ അച്ഛന്റെ ആഗ്രഹം പിന്നീട് മകനിലൂടെ യാഥാര്‍ത്ഥ്യമാവുകയായിരുന്നു. തനിക്ക് സാധിക്കാതെ പോയ ആ ആഗ്രഹം മകനിലൂടെ സാധിക്കുന്നത് കാണാനുള്ള ഭാഗ്യം ആ പിതാവിനുണ്ടായിരുന്നു. മലയാള സിനിമയിലൂടെ തുടക്കം കുറിച്ച് താരം പിന്നീട് തമിഴകത്തിന്റെ സ്വന്തം താരമായി മാറുകയായിരുന്നു.

    പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടു

    പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടു

    തന്നെപ്പോലെ ആവരുത് മകന്‍ എന്ന ബോധ്യമുള്ളത് കൊണ്ട് വിക്രമിനോട് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു പിതാവ് ആവശ്യപ്പെട്ടത്. എന്നാല്‍ സിനിമാ സ്വപ്‌നം ഉപേക്ഷിക്കാന്‍ വിക്രം തയ്യാറായിരുന്നില്ല.

    അപ്രതീക്ഷിതമായി സംഭവിച്ച അപകടം

    അപ്രതീക്ഷിതമായി സംഭവിച്ച അപകടം

    സിനിമാ മോഹവുമായി നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഒരു അപകടം സംഭവിക്കുന്നത്. വിക്രം സഞ്ചരിച്ചിരുന്ന ബൈക്ക് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

    കാല്‍ മുറിച്ച് കളയണമെന്ന് പറഞ്ഞു

    കാല്‍ മുറിച്ച് കളയണമെന്ന് പറഞ്ഞു

    അപകടത്തില്‍ വിക്രമിന്റെ കാലുകള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. തന്റെ അഭിനയ മോഹത്തിന് ഇത് തടസ്സമായി മാറുമോയെന്നുള്ള ആശങ്കയായിരുന്നു വിക്രമിനെ അലട്ടിയിരുന്നത്.

    സര്‍ജറിയുടെ വിജയസാധ്യത

    സര്‍ജറിയുടെ വിജയസാധ്യത

    സര്‍ജറി ചെയ്ത് നോക്കിക്കൂടെയെന്നായിരുന്നു വിക്രം ചോദിച്ചത്. എന്നാല്‍ സര്‍ജറിയുടെ വിജയസാധ്യതയെക്കുറിച്ച് ഉറപ്പു പറയാനാവില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

    23 തവണയാണ് സര്‍ജറിക്ക് വിധേയനായത്

    23 തവണയാണ് സര്‍ജറിക്ക് വിധേയനായത്

    23 തവണയാണ് വിക്രം സര്‍ജറിക്ക് വിധേയനായത്. കാലിനേറ്റ പരിക്ക് ഭേദമാവാനുള്ള സര്‍ജറിയായിരുന്നു ചെയ്തിരുന്നത്. നടക്കാന്‍ കഴിയുമോയെന്നുള്ളത് സംശയമായിരുന്നു.

    അത്ര നല്ല തുടക്കമായിരുന്നില്ല

    അത്ര നല്ല തുടക്കമായിരുന്നില്ല

    തമിഴ് സിനിമയിലൂടെയാണ് വിക്രം തുടക്കം കുറിച്ചത്. എന്നാല്‍ അത്ര മികച്ച പ്രതികരണമായിരുന്നില്ല ആദ്യകാലത്ത്് താരത്തിന് ലഭിച്ചിരുന്നത്. പിന്നീടാണ് മലയാളത്തിലേക്ക് കടന്നുവന്നത്.

    പ്രതിസന്ധികളെ അതിജീവിച്ചു

    പ്രതിസന്ധികളെ അതിജീവിച്ചു

    ജീവിതത്തിലെയും സിനിമയിലെയും വെല്ലുവിളികളെയും വിജയകരമായി തരണം ചെയ്താണ് വിക്രം സിനിമയില്‍ മുന്നേറിയത്. 27 വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ മികച്ച കഥാപാത്രങ്ങളുമായി മുന്നേറുകയാണ് താരം.

    English summary
    Life story of Vikram.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X