twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ദേവദൂതന്റെ പരാജയത്തില്‍ സങ്കടമില്ല;സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ രണ്ടാം ഭാഗം മണ്ടത്തരം, വരുന്നത് വേറെ തരത്തില്‍'

    |

    സിബി മലയില്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി 2000-ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ദേവദൂതന്‍. ജയപ്രദ, വിജയലക്ഷ്മി, ശരത്ത്, വിനീത് കുമാര്‍, ജനാര്‍ദ്ദനന്‍, ജഗതി ശ്രീകുമാര്‍ എന്നിവര്‍ അഭിനയിച്ച ഈ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. എങ്കിലും പില്‍ക്കാലത്ത് മോഹന്‍ലാലിന്റെ ഏറ്റവും വലിയ ജനപ്രിയ ചിത്രങ്ങളിലൊന്നായി ദേവദൂതന്‍ മാറി. ടി.വിയില്‍ വരുമ്പോഴൊക്കെ ചിത്രത്തിന് കാഴ്ചക്കാര്‍ ഏറെയായിരുന്നു.

    ദേവദൂതന്റെ പരാജയത്തില്‍ സങ്കടമില്ലെന്ന് പറയുകയാണ് ഇപ്പോള്‍ ചിത്രത്തിന്റെ നിര്‍മാതാവ് സിയാദ് കോക്കര്‍. എല്ലാവരും വളരെ ആത്മാര്‍ത്ഥതയോടെയാണ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചതെന്നും ജാങ്കോ സ്‌പേസിന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

     ദേവദൂതന്‍

    'ദേവദൂതനെ പറ്റി സംസാരിക്കുകയാണെങ്കില്‍ മണിക്കൂറുകളോളം വേണ്ടിവരും. വലിയ ആഗ്രഹത്തോടെ ഷൂട്ട് ചെയ്ത സിനിമയായിരുന്നു അത്. ചിത്രത്തിന്റെ പരാജയത്തില്‍ സങ്കടമില്ല. കാരണം എല്ലാവരും വളരെ ആത്മാര്‍ത്ഥതയോടെ ചെയ്ത സിനിമയാണത്.

    ടി.വിയില്‍ ഓരോ പ്രാവശ്യവും ഈ സിനിമ വരുമ്പോള്‍ എനിക്ക് നല്ല കമന്റ്‌സ് ലഭിക്കാറുണ്ട്. അത് വലിയ സന്തോഷമാണ്,' സിയാദ് കോക്കര്‍ പറഞ്ഞു.

    'വളരെയധികം കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നിറഞ്ഞതായിരുന്നു ദേവദൂതന്റെ ഷൂട്ട്. ആലുവയിലെ ഒരു സെമിനാരിയായിരുന്നു ചിത്രത്തിന്റെ ഷൂട്ടിനായി സെറ്റ് ചെയ്ത് വെച്ചത്.

    പക്ഷെ, അത് ഞങ്ങളുടെ കയ്യില്‍ ഒതുങ്ങുന്ന ഏരിയ ആയിരുന്നു. അവിടെ ഷൂട്ട് ചെയ്തിരുന്നേല്‍ ഇത്രയും നഷ്ടം വരില്ലായിരുന്നു. എന്നാല്‍ ഫൈനല്‍ സ്‌റ്റേജിലെത്തിയപ്പോള്‍ അവിടുത്തെ റക്ടര്‍ അച്ചന്‍ പറഞ്ഞു, സിനിമാക്കാര്‍ക്കാണെങ്കില്‍ ഷൂട്ടിന് തരില്ലെന്ന്.' സിയാദ് കോക്കര്‍ പറയുന്നു.

    മമ്മൂട്ടിയേയും ലാലിനേയും വെച്ച് സിനിമ ചെയ്യാന്‍ തയ്യാറാണ്, പക്ഷെ ഒരു നിബന്ധന, തുറന്നു പറഞ്ഞ് സിയാദ് കോക്കര്‍മമ്മൂട്ടിയേയും ലാലിനേയും വെച്ച് സിനിമ ചെയ്യാന്‍ തയ്യാറാണ്, പക്ഷെ ഒരു നിബന്ധന, തുറന്നു പറഞ്ഞ് സിയാദ് കോക്കര്‍

    സമ്മര്‍ ഇന്‍ ബേത്‌ലഹേം

    അടുത്തിടെ പ്രഖ്യാപിച്ച സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചും സിയാദ് കോക്കര്‍ സംസാരിച്ചു. സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിനായി സ്‌ക്രിപ്റ്റ് എഴുത്ത് നടന്നുകൊണ്ടിരിക്കുകയാണെന്നും അടുത്ത വര്‍ഷത്തേക്കാണ് സിനിമ പ്ലാന്‍ ചെയ്യുന്നതെന്നും സിയാദ് പറയുന്നു. സിനിമയുടെ രണ്ടാം ഭാഗമായല്ല, മറിച്ച് ചില മാറ്റങ്ങള്‍ വരുത്തിയാണ് ഇറങ്ങുന്നതെന്നും സുരേഷ് ഗോപിയും ജയറാമും സിനിമയില്‍ ഉണ്ടോ എന്നറിയില്ല എന്നും സിയാദ് കോക്കര്‍ പറയുന്നു.

    'പുതിയ തലമുറയെ വെച്ചുകൊണ്ടാണ് നമ്മള്‍ സമ്മര്‍ ഇന്‍ ബത്‌ലഹേം ആലോചിക്കുന്നത്. ആദ്യത്തെ സിനിമയിലെ കഥാപാത്രങ്ങളുടെ ഇടപെടല്‍ ഒക്കെ വരുന്നുണ്ടായിരിക്കാം. എന്നാല്‍ ആദ്യ സിനിമിയുടെ തുടര്‍ച്ച അല്ല ഇത്. തുടര്‍ച്ചയായി ചെയ്യുന്നത് മണ്ടത്തരമായിട്ടാണ് തോന്നുന്നത്.

    ജീവിതത്തിലേക്ക് വരുമെന്ന് അവന്‍ പ്രതീക്ഷിച്ചിരുന്നു, ജിഷ്ണുവിന്റെ ആഗ്രഹത്തെ കുറിച്ച് സിദ്ധാര്‍ത്ഥ്ജീവിതത്തിലേക്ക് വരുമെന്ന് അവന്‍ പ്രതീക്ഷിച്ചിരുന്നു, ജിഷ്ണുവിന്റെ ആഗ്രഹത്തെ കുറിച്ച് സിദ്ധാര്‍ത്ഥ്

    ചിത്രീകരണം ആരംഭിക്കും

    സമ്മര്‍ ഇന്‍ ബത്ലഹേം ചെയ്ത വീട് ഇപ്പോഴുമുണ്ട്. ഊട്ടിയിലാണ് അത്. അവിടേയ്ക്ക് കുറച്ച് യുവാക്കള്‍ വന്നു കയറുന്നതായിരിക്കും രണ്ടാം ഭാഗത്തില്‍ കാണിക്കുന്നത്. മഞ്ജു വാര്യരും ചിലപ്പോള്‍ ഉണ്ടാകാം. സുരേഷ് ഗോപിയും ജയറാമും ഉണ്ടോ എന്ന് എനിക്ക് അറിയില്ല.

    പഴയ കഥാപാത്രങ്ങളെ പുനഃസ്ഥാപിക്കുന്നത് കഷ്ടപ്പാടുള്ള കാര്യമായിരിക്കും മാത്രമല്ല, വൈകാരികമാും അത് ബുദ്ധിമുട്ടുള്ള കാര്യമാണ്. കലാഭവന്‍ മണിയുമായൊക്കെ നല്ല ബന്ധമായിരുന്നു.' സിയാദ് കോക്കര്‍ വ്യക്തമാക്കുന്നു.

     'നല്ല മനസ്സോടെയാണ് മമ്മൂട്ടി അത് പറഞ്ഞത്'; അധികം വൈകാതെ ആ സന്തോഷവാര്‍ത്ത തേടിയെത്തിയെന്ന് നടി സുമ ജയറാം 'നല്ല മനസ്സോടെയാണ് മമ്മൂട്ടി അത് പറഞ്ഞത്'; അധികം വൈകാതെ ആ സന്തോഷവാര്‍ത്ത തേടിയെത്തിയെന്ന് നടി സുമ ജയറാം

    Recommended Video

    റോബിനോട് വഴക്കുണ്ടാക്കിയത് തെറ്റായി, ആരാധക പിന്തുണ ഞെട്ടിച്ചു | Ashwin Bigg Boss *Interview
    ചിത്രത്തെക്കുറിച്ച്

    1998-ല്‍ രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു സമ്മര്‍ ഇന്‍ ബത്‌ലഹേം. ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ജനാര്‍ദ്ദനന്‍, കലാഭവന്‍ മണി, സുകുമാരി, മയൂരി, രസിക എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

    മാസങ്ങള്‍ക്ക് മുമ്പാണ് സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കുമെന്ന് സിയാദ് കോക്കര്‍ പ്രഖ്യാപിച്ചത്. മഞ്ജു വാര്യരും ജയസൂര്യയും പ്രധാന വേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചായിരുന്നു പ്രഖ്യാപനം.

    എന്നാല്‍ പിന്നീട് ഈ സിനിമയെ കുറച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണിത്.

    English summary
    Film Producer Siyad Koker opens up about his movies Devadoothan and Summer in Bethlehem
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X