»   » നടിമാര്‍ അന്നും ഇന്നും

നടിമാര്‍ അന്നും ഇന്നും

Posted By:
Subscribe to Filmibeat Malayalam

താരങ്ങളുടെ സൗന്ദര്യം എന്നും സാധാരണക്കാരെ ഭ്രമിപ്പിയ്ക്കുന്ന ഒന്നാണ്. നടിമാരുടെ കാര്യം പ്രത്യേകിച്ചും. ഫാഷനിലെ പുത്തന്‍ പ്രവണതകള്‍ കൃത്യമായി പരീക്ഷിയ്ക്കാനും ശരീരസംരക്ഷണത്തിലും സൗന്ദര്യസംരക്ഷണത്തിലും കണിശത പാലിയ്ക്കാനുമെല്ലാം ഇവര്‍ക്കെവിടുന്ന് സമയം കിട്ടുന്നുവെന്ന് അതിശയിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. സിനിമയിലെന്നപോലെ തന്നെ സിനിമയ്ക്ക് പുറത്തും തിളങ്ങി നില്‍ക്കാന്‍ നടിമാര്‍ക്കിടയില്‍ മത്സരം നടക്കാറുണ്ട്. പുത്തന്‍ ഫാഷനുകള്‍ പരീക്ഷിയ്ക്കാനും വസ്ത്രധാരണത്തില്‍ വ്യത്യസ്തതകൊണ്ടുവരാനുമെല്ലാം ഇവര്‍ സ്വന്തമായി സ്റ്റൈലിസ്റ്റുകളെത്തന്നെ നിയമിക്കാറുണ്ട്.

ആദ്യ ചിത്രത്തില്‍ കണ്ടതില്‍ നിന്നും ഏറെ വ്യത്യസ്തരായ കൂടുതല്‍ സുന്ദരിമാരായിട്ടേ നമുക്ക് നടിമാരെ കാണാന്‍ സാധിയ്ക്കാറുള്ളു. വെറും മേക്കപ്പുകൊണ്ടുമാത്രം ഇത്രയും സാധിയ്ക്കുമോ, ശരീരവടിവ് സൂക്ഷിയ്ക്കാനും ചര്‍മ്മം സംരക്ഷിയ്ക്കാനുമെല്ലാം തങ്ങള്‍ ചെയ്യുന്ന സൂത്രപ്പണികള്‍ ചില താരങ്ങളെങ്കിലും തുറന്നുപറഞ്ഞിട്ടുണ്ട്. ഇതാ ആരാധകരെ അതിശയിപ്പിക്കുന്ന മട്ടില്‍ രൂപമാറ്റങ്ങള്‍ വന്ന താരങ്ങളില്‍ ചിലര്‍.

നടിമാര്‍ അന്നും ഇന്നും

മനസിനക്കരെ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി അരങ്ങേറ്റം കുറിച്ച നയന്‍താരയെ ഓര്‍ക്കുന്നില്ലേ. ഒരു സാധാരണ പെണ്‍കുട്ടിയില്‍ നിന്നും ഏറെയൊന്നും വ്യത്യസ്തയായിരുന്നില്ല മനസിനക്കരെയില്‍ നാം കണ്ട നയന്‍താര. പിന്നീട് വന്ന ഓരോ ചിത്രങ്ങളിലും നയന്‍താ മാറിക്കൊണ്ടിരിക്കുന്നതാണ് നമ്മള്‍ കണ്ടത്. തമിഴകത്ത് തിരക്കേറിയ താരമായതോടെ നയന്‍സ് കൂടുതല്‍ ട്രെന്‍ഡിയായി മാറിയെന്ന് പറയാതിരിക്കാന്‍ കഴിയില്ല. രണ്ട് കാലത്തെയും ചിത്രങ്ങള്‍ നോക്കിയാല്‍ത്തന്നെ വലിയ വ്യത്യാസം കണ്ടെത്താന്‍ കഴിയും.

നടിമാര്‍ അന്നും ഇന്നും

മുഖം നിറയെ മുഖക്കുരുപ്പാടുകളുമായി നില്‍ക്കുന്ന അമലയെ കണ്ടാല്‍ ഇന്ന് സ്‌ക്രീനില്‍ കാണുന്ന അമല പോള്‍ ആണെന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം. വസ്ത്രധാരണത്തിലും സൗന്ദര്യസംരക്ഷണത്തിലുമെല്ലാം വലിയ കണിശതയാണ് അമല പുലര്‍ത്തിപ്പോരുന്നത്. അതുതന്നെയായിരിക്കണം ഈ സൗന്ദര്യത്തിന് പിന്നിലെ രഹസ്യവും.

നടിമാര്‍ അന്നും ഇന്നും

അടുത്തിടെ വിവാദങ്ങളുടെ തോഴിയായി മാറിയ അഞ്ജലിയ്ക്കും ചില്ലറ മാറ്റങ്ങളൊന്നുമല്ല വന്നത്. 2006ല്‍ ഫോട്ടോ എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അഞ്ജലിയുടെ രൂപത്തിന് ഇന്നത്തെ രാപവുമായി വിദൂരമായ ഒരു സാമ്യം മാത്രമേ തോന്നുന്നുള്ളു.

നടിമാര്‍ അന്നും ഇന്നും

തെന്നിന്ത്യന്‍ താരമായ സാമന്തയുടെ കാര്യവും മറിച്ചല്ല. സാമന്തയുടെ മുഖത്ത് മാറാതെ നില്‍ക്കുന്നത് മനോഹരമായ പുഞ്ചിരിമാത്രമാണ്. അരങ്ങേറിയ കാലത്തെ സാമന്തയെയല്ല ഇന്ന് കാണാന്‍ കഴിയുന്നത്. കൂടുതല്‍ സ്റ്റൈലിഷായ കൂടുതല്‍ സുന്ദരിയായ സാമന്തയാണ് ഇന്ന്.

നടിമാര്‍ അന്നും ഇന്നും

ഇന്ന് സിനിമയില്‍ ഇല്ലെങ്കിലും രംഭയുടെ മേക്കോവര്‍ മറക്കാന്‍ കഴിയുന്നതല്ല. സര്‍ഗ്ഗം എന്ന ചിത്രത്തിലെ നാടന്‍ പെണ്ണായി വന്ന അമൃതയെ പിന്നീട് തമിഴകത്തെത്തിതാരമായപ്പോള്‍ തിരിച്ചറിയാന്‍ പോലും പറ്റാതായി.

നടിമാര്‍ അന്നും ഇന്നും

അടുത്തവീട്ടിലെ പണ്‍കുട്ടി ഇമേജുമായിട്ടായിരുന്നു നടി സ്‌നേഹ സിനിമയിലെത്തിയത്. ശാലീനതയുടെ മറ്റൊരു പേരായി വരെ ആരാധകര്‍ സ്‌നേഹയെ കരുതിപ്പോന്നു. ആ സ്‌നേഹ മാറിയ മാറ്റം കാണാന്‍ ഇന്നത്തെയും അന്നത്തെയും ഫോട്ടോകള്‍ വച്ച് നോക്കിയാല്‍ മതി.

നടിമാര്‍ അന്നും ഇന്നും

സല്ലാപമെന്ന ചിത്രത്തിലൂടെ നായികയായി എത്തിയ പ്രിയതാരം മഞ്ജു വാര്യര്‍ കരിയറിന്റെ ആദ്യഘട്ടത്തില്‍ വലിയ മേക്കോവറൊന്നും നടത്തിയിരുന്നില്ല. എന്നാല്‍ ഇന്ന് രണ്ടാം വരവില്‍ മഞ്ജു കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നുള്ളകാര്യം സമ്മതിക്കാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല. വളരെ സ്‌റ്റൈലിഷായി മാറിയ മഞ്ജുവിന് പക്വതയ്‌ക്കൊപ്പം സൗന്ദര്യവും കൂടിയിട്ടേയുള്ളു.

നടിമാര്‍ അന്നും ഇന്നും

ഇന്ത്യയുടെ നമ്പര്‍ വണ്‍ താരറാണിയായി വിലസിയ ശ്രീദേവിയും വമ്പന്‍ മേക്കോവര്‍ നടത്തിയ നടിമാരില്‍ ഒരാളാണ്. മലയാളത്തിലും തമിഴിലുമെല്ലാം ശ്രീദേവി അഭിനയിച്ച ചിത്രങ്ങള്‍ കണ്ടാല്‍ ഇക്കാര്യം മനസിലാകും. മൂക്കിന് സൗന്ദര്യ ശസ്ത്രക്രിയ നടത്തിയതോടെയാണ് ശ്രീദേവി കൂടുതല്‍ സുന്ദരിയായി മാറിയത്. ബോളിവുഡില്‍ തിളങ്ങി നിന്ന കാലത്തേതിലും സ്‌റ്റൈലിഷാണ് ഇപ്പോള്‍ തന്നോളം പോന്ന മക്കളുള്ള ശ്രീദേവി.

നടിമാര്‍ അന്നും ഇന്നും

അന്നത്തെ ഫോട്ടോ കണ്ടാല്‍ ഇത് ശില്‍പാഷെട്ടി തന്നേയോ എന്നു ചോദിക്കത്തക്ക മാറ്റമാണ് ഇന്ന് ബിസിനസ് രംഗത്ത് സജീവമായ നടി ശില്‍പ ഷെട്ടിയും രൂപമാറ്റം. നടിയെന്ന നിലയില്‍ വലിയ വിജയങ്ങളൊന്നും നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും സുന്ദരിയായ സെലിബ്രിറ്റിയെന്ന രീതിയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയാണ് ശില്‍പ. യോഗാഭ്യാസമാണ് ശില്‍പയുടെ പ്രധാന ശരീര,സൗന്ദര്യ സംരക്ഷണമാര്‍ഗ്ഗം.

നടിമാര്‍ അന്നും ഇന്നും

2005ല്‍ ബോയ് ഫ്രണ്ട് എന്ന വിനയന്‍ ചിത്രത്തിലൂടെ എത്തിയ ഹണി റോസല്ല ഇന്ന് ട്രിവാന്‍ഡ്രം ലോഡ്ജിലും താങ്ക് യുവിലുമെല്ലാം നമ്മല്‍ കാണുന്ന ഹണി റോസ്. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയാണ് ഹണിയുടെ മറ്റൊരു മുഖം നമ്മള്‍ കണ്ടത്. ഈ മേക്കോവര്‍ ഇല്ലായിരുന്നുവെങ്കില്‍ വെറുമൊരു ഗ്ലാമര്‍ താരമായി ഹണി ഒതുങ്ങിപ്പോകുമായിരുന്നു.

English summary
Take a revealing pictorial tour to see how average Janes turned into screen goddesses

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam