»   »  ബെസ്റ്റ് ഓഫ് 2015; മമ്മൂട്ടി തന്നെ മികച്ച നടന്‍, ലാല്‍ രണ്ടാം സ്ഥാനത്ത്, നടി പാര്‍വ്വതി

ബെസ്റ്റ് ഓഫ് 2015; മമ്മൂട്ടി തന്നെ മികച്ച നടന്‍, ലാല്‍ രണ്ടാം സ്ഥാനത്ത്, നടി പാര്‍വ്വതി

Posted By:
Subscribe to Filmibeat Malayalam

ആരാണ് 2015 ലെ മികച്ച അഭിനേതാക്കള്‍, ഏതാണ് മികച്ച സിനിമ, ആരാണ് മികച്ച ഗായകര്‍ എന്നൊക്കെ ചോദിച്ച് മലയാളം ഫില്‍മിബീറ്റും ഒരു പോള്‍ നടത്തിയിരുന്നു. എത്ര പരാജയങ്ങളുണ്ടായാലും മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞിട്ടേ മലയാളിയ്ക്ക് മറ്റൊരു നടനുള്ളൂ എന്ന നഗ്നസത്യവും പോളിലൂടെ വ്യക്തമായി.

ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചാര്‍ലിയ്ക്ക് പോളിങ് കൂടുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത്, മലയാളികള്‍ പുതിയതിനെ മാത്രമേ പരിഗണിയ്ക്കുന്നുള്ളൂ എന്നാണ്. പത്തേമാരി മികച്ച ചിത്രമായി തിരഞ്ഞെടുത്തതിലൂടെ കലാമൂല്യ സിനിമകള്‍ക്ക് പ്രേക്ഷകര്‍ക്കിടയില്‍ എത്രത്തോളം വിജയമുണ്ട് എന്നും മനസ്സിലായി. നോക്കാം ഫില്‍മിബീറ്റിന്റെ ബെസ്റ്റ് ഓഫ് 2015

ബെസ്റ്റ് ഓഫ് 2015; മമ്മൂട്ടി തന്നെ മികച്ച നടന്‍, ലാല്‍ രണ്ടാം സ്ഥാനത്ത്, നടി പാര്‍വ്വതി

പത്തേമാരിയാണ് മികച്ച സിനിമയായി മലയാളം ഫില്‍മിബീറ്റ് വായനക്കാര്‍ തിരഞ്ഞെടുത്തത്. ഒടുവില്‍ റിലീസ് ചെയ്ത ചാര്‍ലി രണ്ടാം സ്ഥാനത്താണ്. മൊയ്തീനും പ്രേമവുമാണ് മൂന്നും നാലും സ്ഥാനം പങ്കിടുന്നത്

ബെസ്റ്റ് ഓഫ് 2015; മമ്മൂട്ടി തന്നെ മികച്ച നടന്‍, ലാല്‍ രണ്ടാം സ്ഥാനത്ത്, നടി പാര്‍വ്വതി

മോഹന്‍ലാല്‍ മമ്മൂട്ടി പോരാട്ടമായിരുന്നു ഇവിടെ കണ്ടത്. 34 ശതമാനം വോട്ടോടെ മമ്മൂട്ടി ഒന്നാം സ്ഥാനത്തും 32 ശതമാനോ വോട്ടോടെ മോഹന്‍ലാല്‍ രണ്ടാം സ്ഥാനത്തും വന്നു. ദുല്‍ഖര്‍ സല്‍മാന്‍ , പൃഥ്വിരാജ് , നിവിന്‍ പോളി എന്നിങ്ങനെയാണ് മറ്റ് സ്ഥാനങ്ങള്‍

ബെസ്റ്റ് ഓഫ് 2015; മമ്മൂട്ടി തന്നെ മികച്ച നടന്‍, ലാല്‍ രണ്ടാം സ്ഥാനത്ത്, നടി പാര്‍വ്വതി

എതിരില്ലാതെയാണ് പാര്‍വ്വതി ഒന്നാം സ്ഥാനത്തെത്തിയതെന്ന് വേണമെങ്കില്‍ പറയാം. 62 ശതമാനത്തോളം ആളുകള്‍ പാര്‍വ്വതിയാണ് മലയാളത്തിന്റെ മികച്ച നടി എന്ന് പറയുന്നു. ഇന്നലെ വന്ന സായി പല്ലവിയ്ക്ക് സ്ഥാനം രണ്ടാണ്

ബെസ്റ്റ് ഓഫ് 2015; മമ്മൂട്ടി തന്നെ മികച്ച നടന്‍, ലാല്‍ രണ്ടാം സ്ഥാനത്ത്, നടി പാര്‍വ്വതി

സായികുമാറിനെയാണ് മികച്ച വില്ലനായി തിരഞ്ഞെടുത്തിരിയ്ക്കുന്നത് . അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ ഷഫീഖ് റഹ്മാന്‍ രണ്ടാം സ്ഥനത്തെത്തിത്തി .

ബെസ്റ്റ് ഓഫ് 2015; മമ്മൂട്ടി തന്നെ മികച്ച നടന്‍, ലാല്‍ രണ്ടാം സ്ഥാനത്ത്, നടി പാര്‍വ്വതി

പത്തേമാരി എന്ന ചിത്രത്തിന്റെ സംവിധായകന്‍ സലിം അഹമ്മദാണ് ഒന്നാം സ്ഥാനത്ത് . അല്‍ഫോണ്‍സ് പുത്രന്‍ 26 ശതമാനം പേരുടെ സപ്പോര്‍ട്ട് നേടി. 21 ശതമാനം പേര്‍ ആര്‍ എസ് വിമലിന് വോട്ട് ചെയ്തു.

ബെസ്റ്റ് ഓഫ് 2015; മമ്മൂട്ടി തന്നെ മികച്ച നടന്‍, ലാല്‍ രണ്ടാം സ്ഥാനത്ത്, നടി പാര്‍വ്വതി

സംശയമില്ല, 57 ശതമാനം വോട്ടുകളോട് സായി പല്ലവി ഒന്നാം സ്ഥാനത്തെത്തി. പ്രേമത്തിലെ മറ്റൊരു നായികയായ മഡോണ സെബാസ്റ്റിയനാണ് രണ്ടാം സ്ഥാനത്ത്

ബെസ്റ്റ് ഓഫ് 2015; മമ്മൂട്ടി തന്നെ മികച്ച നടന്‍, ലാല്‍ രണ്ടാം സ്ഥാനത്ത്, നടി പാര്‍വ്വതി

കഴിഞ്ഞ വര്‍ഷത്തെ എല്ലാ മികച്ച പാട്ടുകളുടെയും ശബ്ദത്തിനുടമ വിജയ് യേശുദാസ് തന്നെയാണ് മുന്നില്‍. 33 ശതമാനം വോട്ടുകളോട് വിജയ് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 31 ശതമാനം വോട്ടുകളോടെ ശ്രെയ ഘോഷാല്‍ രണ്ടാം സ്ഥാനത്തിരിയ്ക്കുന്നു. ബേബി ശ്രെയയാണ് മൂന്നാം സ്ഥാനത്ത് (20%).

English summary
Filmibeat Poll: Best of 2015

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam