»   » നിവിന്റെ മടിയന്‍ ലുക്കും, തൃഷയുടെ വരവും മാത്രമാണോ ഹേയ് ജൂഡ് എന്ന സിനിമയിലെ പ്രതീക്ഷ ??

നിവിന്റെ മടിയന്‍ ലുക്കും, തൃഷയുടെ വരവും മാത്രമാണോ ഹേയ് ജൂഡ് എന്ന സിനിമയിലെ പ്രതീക്ഷ ??

Written By:
Subscribe to Filmibeat Malayalam

2018 ലെ നിവിന്‍ പോളിയുടെ ആദ്യ ചിത്രത്തിനായി കാത്തിരിയ്ക്കുകയാണ് ആരാധകര്‍. ഫെബ്രുവരി 2 ന് സിനിമ തിയേറ്ററുകളിലെത്തും. ചിത്രത്തിലെ നിവിന്റെ വ്യത്യസ്ത ലുക്ക് തന്നെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. പോരാത്തതിന് തെന്നിന്ത്യന്‍ താരം തൃഷയുടെ ആദ്യ മലയാള സിനിമയും.

അപ്പു അച്ഛന്റെ മകന്‍ തന്നെ, അപ്പു അഭിമാനം, അപ്പു ഹോളിവുഡ് നടന്‍.. ആദി കണ്ടവരുടെ അഭിപ്രായം


ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തെ കാത്തിരിയ്ക്കാന്‍ ഈ രണ്ട് ഘടകങ്ങള്‍ മാത്രമാണോ കാരണം? യു സര്‍ട്ടിഫിക്കറ്റോടെ തിയേറ്ററിലെത്തുന്ന ചിത്രം കുടുംബത്തോടൊപ്പം ഇരുന്ന് കാണാവുന്നതാണ്. ഹേയ് ജൂഡ് കാണാന്‍ അഞ്ച് കാരണങ്ങള്‍ പറയാം...


നിവിന്‍ പോളി നായകന്‍

ബോക്‌സോഫീസില്‍ ശരാശരി വിജയം ഉറപ്പിച്ച നടനാണ് നിവിന്‍ പോളി. ഈ വര്‍ഷത്തെ നിവിന്റെ ആദ്യത്തെ റിലീസാണ് ഹേയ് ജൂഡ്. ചിത്രത്തിലെ നിവിന്റെ ലുക്ക് കണ്ടാലറിയാം, ഇത് നടന്റെ ഒരു പരീക്ഷണ ചിത്രമാണ്. അഭിനയ സാധ്യത ഏറെയുള്ള കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്.


തൃഷ വരുന്നു

ഒന്നര പതിറ്റാണ്ടോളമായി തമിഴ്, തെലുങ്ക് സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന ഗ്ലാമര്‍ സുന്ദരിയാണ് തൃഷ കൃഷ്ണ. തൃഷ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത ഹേയ് ജൂഡിനുണ്ട്. അതും നിവിന്റെ നായികയായി. തൃഷ അഭിനയിക്കുന്നത് കൊണ്ട് തന്നെ തമിഴകത്തും ഹേയ് ജൂഡ് സംസാര വിഷയമാണ്.


ശ്യാമപ്രസാദ് സംവിധാനം

നിര്‍മല്‍ സഹദേവിന്റെ തിരക്കഥയില്‍ ശ്യാമപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ശ്യാമപ്രസാദ് എന്ന സംവിധായകനില്‍ പ്രതീക്ഷ അര്‍പ്പിക്കാതിരിക്കാന്‍ കഴിയുമോ. ജീവിതവുമായി അടുത്തു നില്‍ക്കുന്ന സംഭവങ്ങളാണ് ശ്യാമപ്രസാദിന്റെ സിനിമകള്‍.


പാട്ടുകള്‍

ചിത്രത്തിന്റെ സംഗീത വശവും പ്രതീക്ഷ നല്‍കുന്നതാണ്. രാഹുല്‍ രാജ്, ഔസേപ്പച്ചന്‍, എം ജയചന്ദ്രന്‍, ഗോപി സുന്ദര്‍ എന്നിവരാണ് ചിത്രത്തിന് ഈണം നല്‍കിയിരിയ്ക്കുന്നത്. നാല് പേരും ശ്യാമപ്രസാദിന്റെ മുന്‍ ചിത്രങ്ങളില്‍ പ്രവൃത്തിച്ചിട്ടുണ്ട്.


ട്രെയിലര്‍ നല്‍കിയ പ്രതീക്ഷ

ഇതിനൊക്കെ അപ്പുറം ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് വലിയൊരു പ്രതീക്ഷ നല്‍കിയിട്ടുണ്ട്. വളരെ എന്റര്‍ടൈന്‍മെന്റിങ് ആയിരിക്കും ചിത്രം, തൃഷ - നിവിന്‍ പോളി കോമ്പിനേഷന്‍ പൊളിക്കും എന്നൊക്കെ ട്രെയിലര്‍ കണ്ടപ്പോള്‍ മുതല്‍ ആരാധകര്‍ പറയുന്നു. അലസനായ ജൂഡിനെ നിവിന്‍ അവതരിപ്പിക്കുമ്പോള്‍ ഉന്മേവതിയും ഉത്സാഹവതിയുമായ കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്.
English summary
Five reasons to watch Nivin Pauly and Trisha’s Hey Jude

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam