twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോട്ടയം കുഞ്ഞച്ചന് ശേഷം മമ്മൂക്കയുടെ അരയന്‍ പത്രോസ് മുടങ്ങാനുള്ള കാരണം പറഞ്ഞ് ടിഎസ് സുരേഷ് ബാബു

    |

    താരരാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പഴയ സിനിമകളുടെ പിന്നാമ്പുറ വിശേഷങ്ങള്‍ പലപ്പോഴും തരംഗമാവാറുണ്ട്. പ്രമുഖരായ പല സംവിധായകന്മാരും ആര്‍ക്കുമറിയാത്ത ചില സിനിമാ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെ മമ്മൂട്ടിയുടെ ചില സിനിമകളെ കുറിച്ച് തുറന്ന് പറയുകയാണ് ടി എസ് സുരേഷ് ബാബു.

    Recommended Video

    പടം മുടങ്ങിയപ്പോള്‍ മമ്മൂക്ക പറഞ്ഞത് | Filmibeat Malayalam

    മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായ കോട്ടയം കുഞ്ഞച്ചന്‍ സംവിധാനം ചെയ്ത വ്യക്തിയാണ് ടി എസ് സുരേഷ് ബാബു. ഇന്നും മലയാളികളുടെ മനസില്‍ ജീവിക്കുന്ന മമ്മൂട്ടി കഥാപാത്രങ്ങളിലൊന്നും കോട്ടയം കുഞ്ഞച്ചനാണ്. രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം നിര്‍മ്മിക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും അത് വേണ്ടെന്ന് വെക്കുകയായിരുന്നു.

    വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനൊരുക്കിയ സിനിമയുടെ വിജയത്തെ കുറിച്ചും അതിന് ശേഷം ചെയ്യണമെന്ന് കരുതിയിരുന്ന ചിത്രങ്ങളെ കുറിച്ചുമൊക്കെയാണ് ടിഎസ് സുരേഷ് ബാബു ഇപ്പോള്‍ സംസാരിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ സിനിമകളെ മാത്രമല്ല മോഹന്‍ലാല്‍ സിനിമകളെ പറ്റിയും അദ്ദേഹം അഭിമുഖത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

    mammootty-ts-suresh-babu

    ടിഎസ് ബാബു സംവിധാനം ചെയ്തപ്പോള്‍ ഡെന്നീസ് ജോസഫായിരുന്നു കോട്ടയം കുഞ്ഞച്ചന്റെ തിരക്കഥ ഒരുക്കിയത്. ഈ സിനിമയുടെ വിജയത്തിന് ശേഷം ഇതേ കൂട്ടുകെട്ടില്‍ മമ്മൂട്ടിയെ നായകനാക്കി മറ്റൊരു സിനിമ ഒരുക്കാന്‍ ഇരുവരും തീരുമാനിച്ചിരുന്നു. മമ്മൂട്ടി ഒരു അരയ കഥാപാത്രമായി അവതരിപ്പിക്കാനിരുന്ന ചിത്രത്തിന്റെ പേര് 'അരയന്‍ പത്രോസ്' എന്നായിരുന്നു.

    പക്ഷേ ആ സമയത്ത് 'അമരം' പ്രഖ്യാപിച്ചതോടെ വേണ്ടെന്ന് വെക്കുകയായിരുന്നു. സുരേഷ് ബാബു- ഡെന്നിസ് ജോസഫ് കൂട്ടുകെട്ടിലെ 'അരയന്‍ പത്രോസ്' എന്ന ചിത്രത്തിനും അമരത്തിനും സമാനമായ രീതിയിലുള്ള പശ്ചാത്തലമായതിനാലാണ് ചിത്രം ഉപേക്ഷിച്ചത്. പിന്നീട് 'കിഴക്കന്‍ പത്രോസ്' എന്ന പേരില്‍ അരയന്‍ പത്രോസിന്റെ പശ്ചാത്തലം ഡെന്നിസ് ജോസഫ് മാറ്റിയെഴുതുകയായിരുന്നു. പക്ഷേ 'കോട്ടയം കുഞ്ഞച്ചന്‍' പോലെ കിഴക്കന്‍ പത്രോസിന് പ്രേക്ഷകര്‍ക്കിടയില്‍ തരംഗം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.

    'കോട്ടയം കുഞ്ഞച്ചന് ശേഷം മമ്മൂട്ടിയുടെ പ്രോജക്റ്റ് ചെയ്യാന്‍ തന്നെയായിരുന്നു തീരുമാനം. പക്ഷേ മമ്മുക്ക അന്ന് എന്നോട് പറഞ്ഞു, 'ഞാനും ഡെന്നിസുമൊന്നുമില്ലാതെ സുരേഷ് ഒരു സിനിമ ചെയ്തു ഹിറ്റാക്കണം. അപ്പോള്‍ നിങ്ങള്‍ സംവിധായകനെന്ന നിലയില്‍ കൂടുതല്‍ ശക്തനാകുമെന്ന്'. അത് ശരിയാണെന്ന് എനിക്കും തോന്നി. അങ്ങനെ ഞാന്‍ ജയറാമിനെ നായകനാക്കി 'കൂടിക്കാഴ്ച' എന്ന സിനിമ ചെയ്തു. അതൊരു സൂപ്പര്‍ ഹിറ്റ് ചിത്രമായി മാറുകയും ചെയ്തു.

    English summary
    Flashback Friday: Ts Suresh Babu About The Title Change Of Mammootty Starrer Kizhakkan Pathrose
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X