For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോനിഷയോട് രാത്രിയില്‍ സഞ്ചരിക്കരുതെന്ന് ശ്രീവിദ്യ മുന്നറിയിപ്പ് നല്‍കിയതാണ്; ആ രാത്രിയെ കുറിച്ച് താരമാതാവ്

  |

  മലയാളക്കരയുടെ ഏറ്റവും വലിയ വേദനകളിലൊന്നാണ് നടി മോനിഷയുടെ വേര്‍പാട്. പതിനഞ്ചാമത്തെ വയസില്‍ ദേശീയ പുരസ്‌കാരം നേടി എടുത്ത മോനിഷ കുറഞ്ഞ കാലം കൊണ്ടാണ് മികവുറ്റ നായികയായി വളര്‍ന്നത്. ബാലതാരത്തില്‍ നിന്നും നായികയായി തിളങ്ങി നില്‍ക്കുന്ന സമയത്താണ് വാഹനാപകടത്തില്‍ നടിയുടെ വേര്‍പാടുണ്ടാകുന്നത്.

  സിംപിൾ ലുക്കിലുള്ള ദർഷ ഗുപ്തയുടെ പുത്തൻ ഫോട്ടോസ് കാണാം

  അന്ന് ഒപ്പമുണ്ടായിരുന്ന അമ്മ ശ്രീദേവി ഉണ്ണി രക്ഷപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അപകടം ഇന്നും കണ്‍മുന്നില്‍ നില്‍ക്കുകയാണെന്ന് ശ്രീദേവി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അന്തരിച്ച മുന്‍കാല നടി ശ്രീവിദ്യ മോനിഷയ്ക്ക് ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നതിനെ കുറിച്ച് പറയുന്ന താരമാതാവിന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

  പതിനാല് വയസിലാണ് നഖക്ഷതങ്ങളില്‍ അഭിനയിച്ചത്. സത്യം പറയുകയാണെങ്കില്‍ മോള്‍ക്ക് നാഷണല്‍ അവാര്‍ഡിനെ കുറിച്ച് അറിയാമായിരുന്നു. ഞാന്‍ പൊട്ടത്തിയായിരുന്നു. എനിക്കെന്റെ ഭര്‍ത്താവ്, മക്കള്‍, എന്റെ അച്ഛന്‍, അമ്മ, സഹോദരന്‍ ഇങ്ങനെ മാത്രമേ ഫോക്കസ് ചെയ്തുള്ള ലോകമായിരുന്നു. പക്ഷേ മോള്‍ നാലോ അഞ്ചോ വയസില്‍ തന്നെ സ്വന്തമായി ഡാന്‍സ് കംപോസ് ചെയ്യുമായിരുന്നു.

  കലാപരമായിട്ടുള്ള എന്റെ ഭ്രാന്ത് മുഴുവന്‍ മോനിഷയിലാണ്. അതുപോലെ അങ്ങ് ഒപ്പി എടുത്ത് തുടക്കം മുതലേ കാണിച്ച് തന്നു. ഡാന്‍സ് പഠിപ്പിക്കുന്ന ടീച്ചര്‍ക്ക് ആണെങ്കിലും പാട്ട് പഠിപ്പിക്കുന്ന ഭാഗവതര്‍ക്ക് ആണെങ്കിലും അനായാസമായി പഠിപ്പിക്കാം. ജനിച്ചപ്പോള്‍ തന്നെ കിട്ടിയ കഴിവുകളാണ്.

  ലോകത്ത് എന്ത് സംഭവിച്ചാലും ഞാന്‍ അറിയുന്നില്ല. മകളെ മാത്രമേ നോക്കുന്നുണ്ടായിരുന്നുള്ളു. മറ്റൊരു ആശങ്കയും ഇല്ലായിരുന്നു. ആ പുറംതോടില്‍ നിന്ന് പുറത്ത് വരാന്‍ സാധിച്ചിട്ടില്ല. അതിനൊരു ചെറിയ മാറ്റം സംഭവിച്ചിട്ടുണ്ട് എന്നല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ലെന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ശ്രീദേവി പറയുന്നത്.

  ചെപ്പടിവിദ്യ സിനിമ നടക്കുന്ന സമയത്ത് ഗുരുവായൂര്‍ അമ്പലത്തില്‍ ഒറ്റ ദിവസത്തെ പരിശീലനത്തിന് വന്നതാണ്. എങ്ങനെ എങ്കിലും ഒരു ദിവസമെന്ന് ചോദിച്ച് നിര്‍ബന്ധിച്ച് വന്നതായിരുന്നു. അപ്പോഴാണ് ശ്രീവിദ്യ, നമ്മള്‍ രണ്ടാളും മൂലം നക്ഷത്രമാണ്. നമുക്ക് ചീത്ത സമയമാണ്. മോനിഷേ രാത്രിയൊന്നും സഞ്ചരിക്കല്ലേ എന്ന് ശ്രീവിദ്യ പറഞ്ഞിരുന്നു. രണ്ട് മണിക്കൂര്‍ യാത്രയല്ലേ ഉള്ളു. അതില്‍ അത്ഭുതം സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് ഇറങ്ങിയതെന്നും ശ്രീദേവി ഓര്‍മ്മിക്കുന്നു.

  മോനിഷ മരിച്ചതും അങ്ങനെയായിരുന്നു, 'അമ്മ പറയുന്നത് ഇങ്ങനെ

  1986 ല്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങള്‍ എന്ന ചിത്രമാണ് മോനിഷയുടെ കരിയറിന് പൊന്‍തൂവല്‍ നേടി കൊടുത്തത്. ആദ്യമായി അഭിനയിച്ച ചിത്രത്തിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം മോനിഷയ്്ക്ക് ലഭിച്ചു. അധിപന്‍, ആര്യന്‍, പെരുന്തച്ചന്‍, കമലദളം, ചമ്പക്കുളം തച്ചന്‍ എന്നിങ്ങനെ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മോനിഷ എത്തി. ചെപ്പടി വിദ്യ എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. 1992 ഡിസംബര്‍ അഞ്ചിനാണ് മോനിഷയും, അമ്മയും സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടാവുന്നത്.

  Read more about: monisha മോനിഷ
  English summary
  Flashback Friday: When Sreedevi Unni Opens Up Sreevidhya's Advice To Monisha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X