twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    By Aswini
    |

    തുടക്കകാലത്ത് രാജസേനന്റെ സംവിധാനത്തില്‍ ഒത്തിരി കുടുംബ ചിത്രങ്ങളുടെ ഭാഗമായ നടനാണ് ജയറാം. മിമിക്രിയില്‍ നിന്നും വന്നതായതുകൊണ്ട് തന്നെ ഹാസ്യം കലര്‍ന്ന നായക വേഷങ്ങള്‍ ജയറാമിന് അനായാസം ചെയ്യാന്‍ കഴിയുമായിരുന്നു. എന്നാല്‍ രാജ സനന്റെ കൂട്ടുകെട്ട് വിട്ടതുകൊണ്ടോ എന്തോ, പിന്നീടൊരു തുടര്‍ച്ചയായ വിജയം കാണാന്‍ ജയറാമിന് കഴിഞ്ഞിട്ടില്ല. തുടര്‍ച്ചയായ പരാജയങ്ങളോ, ഏറെ

    ഹരികുമാറിന്റെ സംവിധാനത്തില്‍ 2000 ല്‍ പുറത്തിറങ്ങിയ സ്വയംവര പന്തല്‍ മുതല്‍ 2015 ല്‍ ഒടുവില്‍ പുറത്തിറങ്ങിയ തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രം വരെ എഴുപതോളം ചിത്രങ്ങളില്‍ ഈ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ജയറാം അഭിനയിച്ചു. എന്നാല്‍ അതില്‍ നോട്ട് ചെയ്യപ്പെട്ടത് വിരലിലെണ്ണാവുന്നത്ര ചിത്രങ്ങള്‍ മാത്രമാണ്.

    അങ്ങനെ എണ്ണി പറയുകയാണെങ്കില്‍ കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റെയും, മനസ്സിനക്കരെ, വെറുതെ ഒരു ഭാര്യ, ഭാഗ്യ ദേവത, മേക്കപ്പ് മാന്‍, സീനിയേഴ്‌സ്, സ്വപ്‌ന സഞ്ചാരി, കാണാകണ്മണി എന്നിവയില്‍ തീരും. അതിനിടയില്‍ സോപാനം, നടന്‍ പോലുള്ള കലാമൂല്യമുള്ള ചിത്രത്തിലും ജയറാം ഭാഗമായട്ടുണ്ട്. പ്രേക്ഷകരുടെ ക്ഷമ അങ്ങേയറ്റം പരീക്ഷിച്ച ചില ജയറാം ചിത്രങ്ങള്‍ നോക്കാം

    തിങ്കള്‍ മുതല്‍ വെള്ളിവരെ

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ജയറാമിന്റെ ചിത്രമാണ് തിങ്കള്‍ മുതല്‍ വെള്ളിവരെ. വീട്ടിനകത്തിരുന്ന കണ്ട സീരിയലുകള്‍ തിയേറ്ററില്‍ പോയിരുന്ന് കാണുന്ന അവസ്ഥയായിപ്പോയെന്നാണ് സിനിമ കണ്ടു കഴിഞ്ഞപ്പോഴുള്ള പലരുടെയും അഭിപ്രായം

    സര്‍ സിപി

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    ഷാജോണ്‍ കര്യായാലാണ് ചിത്രം സംവിധാനം ചെയ്തത്. ഹണി റോസ് നായികയായെത്തിയ ചിത്രത്തില്‍ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളായി സീമയും രോഹിണിയുമെത്തി. തിയേറ്ററില്‍ എത്ര ദിവസം ഈ ചിത്രം ഇരുന്നു എന്നറിയില്ല

    മൈലാഞ്ചി മൊഞ്ചുള്ള വീട്

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    ആസിഫ് അലിയും ജയറാമും മുഖ്യ വേഷത്തിലെത്തിയ ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് ചെറുതായെങ്കിലും ഒരു പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഒട്ടും മൊഞ്ചില്ലാത്തതാണ് ഈ വീട് എന്നറിഞ്ഞപ്പോള്‍ നിരാശ തോന്നി.

    ഞങ്ങളുടെ വീട്ടിലെ അതിഥികള്‍

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ഞങ്ങളുടെ വീട്ടിലെ അതിഥികള്‍. പ്രിയാമണി, നരേന്‍, ലെന തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തിയത്

    ഉത്സാഹ കമ്മിറ്റി

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    ജയറാമിന്റെ സിനിമകള്‍ കാണാന്‍ ഇനിയൊട്ടും ഉത്സാഹം കാണിക്കേണ്ട എന്ന് പറയുന്നതിന് സമാനമായിരുന്നു ഉത്സാഹ കമ്മിറ്റി എന്ന ചിത്രം. ഇഷ തല്‍വാര്‍ ആണ് ചിത്രത്തില്‍ നായികയായത്

    ഒന്നും മിണ്ടാതെ

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    ജയറാമും മീര ജാസ്മിനും താര ജോഡികളായെത്തിയ ഒന്നും മിണ്ടാതെ എന്ന ചിത്രം ഒന്നും മിണ്ടാതെ തിയേറ്റര്‍ വിട്ടു

    സലാം കാശ്മീര്‍

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    സുരേഷ് ഗോപിയെയും ജയറാമിനെയും മുഖ്യ കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് സലാം കാശ്മീര്‍. ജോഷി എന്ന സംവിധായകനുള്ള പ്രതീക്ഷയും പ്രേക്ഷകര്‍ക്ക് പതിയെ ഇല്ലാതാകുന്നെന്നാണ് ചിത്രത്തിന്റെ റിലീസിന് ശേഷം മനസ്സിലാക്കാന്‍ കഴിഞ്ഞത്

    ജിഞ്ചര്‍

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    ഇങ്ങനെ ഒരു ചിത്രം ഇറങ്ങിയത് എത്ര പേര്‍ അറിഞ്ഞു എന്നന്വേഷിക്കണം. ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്തത്

    ഭാര്യ അത്ര പോര

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    ജയറാമും ഗോപികയും താരജോഡികളായെത്തിയ വെറുതെ ഒരു ഭാര്യ എന്ന ചിത്രം കുടുംബ പ്രേക്ഷകര്‍ ഏറെ ആസ്വദിച്ചാണ് കണ്ടത്. അതുകൊണ്ട് തന്നെ ചിത്രം വലിയ വിജയമായി. പക്ഷെ അതിന്റെ രണ്ടാം ഭാഗം എന്നും പറഞ്ഞ് വന്ന ഭാര്യ അത്ര പോര എന്ന ചിത്രം ഒട്ടും പോരായിരുന്നു. ശരിക്കും പ്രേക്ഷകരെ വെറുപ്പിച്ചു

    ലക്കിസ്റ്റാര്‍

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    ജയറാമെന്ന സ്റ്റാറിന് എത്രയൊക്കെയായാലും ഇപ്പോള്‍ ലക്കില്ല എന്ന് തന്നെ പറയാം. തുടര്‍ പരാജയങ്ങളുടെ കൂട്ടത്തിലൊന്നാണ് ദീപു അന്തിക്കാട് സംവിധാനം ചെയ്ത ലക്കി സ്റ്റാറും

    മദിരാശി

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    ഷാജി കൈലാസാണ് ഈ ചിത്രവും സംവിധാനം ചെയ്തത്. മീര നന്ദന്‍, മേഘ്‌ന രാജ് എന്നിവര്‍ നായികമാരായെത്തി

    മാന്ത്രികന്‍

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    തെന്നിന്ത്യന്‍ താരം പൂനം ബജ്വയും ജയറാമും മുഖ്യ വേഷത്തിലെത്തിയ മാന്ത്രികനും വെറുപ്പിക്കലായിരുന്നു.

    തിരുവമ്പാടി തമ്പാന്‍

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    എം പദ്മകുമാര്‍ സംവിധാനം ചെയ്ത തിരുവമ്പാടി തമ്പാനും കരിയറില്‍ ജയറാമിന് തിരിച്ചടിയായിരുന്നു

    ഞാനും എന്റെ ഫാമിലിയും

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    കെ കെ രാജീവാണ് ചിത്രം സംവിധാനം ചെയ്തത്. മംമ്ത മോഹന്‍ദാസ് ജയറാമിന്റെ നായികയായെത്തി

    ഉലകം ചുറ്റും വാലിഭന്‍

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    ജയറാം, ബിജു മേനോന്‍, കലാഭവന്‍ ഷാജോണ്‍, മിത്ര കുര്യാന്‍, വന്ദന മേനോന്‍ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം ചെയ്ത ചിത്രമാണ് ഉലകം ചുറ്റും വാലിഭന്‍. പ്രേക്ഷകരെ ചുറ്റിച്ചു

    കുടുംബശ്രീ ട്രാവല്‍സ്

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    ചുരുക്കം ചില ചിത്രങ്ങളിലൂടെ ഭാവന- ജയറാം കോമ്പിനേഷന്‍ പ്രേക്ഷകര്‍ ആസ്വദിച്ചിരുന്നു. അത് മുതലെടുത്ത് ഒരുക്കിയ കുടുംബ ശ്രീ ട്രാവല്‍സ് ശരിക്കുമൊരു ബോറടിപ്പിക്കലായി

    സീതാ കല്യാണം

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    ടികെ രാജീവ് കുമാറാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ജ്യോതിക ജയറാമിന് നായികയായി ചിത്രത്തിലെത്തി

    രഹസ്യ പൊലീസ്

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    ജയറാം ഇരട്ട വേഷത്തിലെത്തിയ ചിത്രമാണ് രഹസ്യ പൊലീസ്. കെ മധുവാണ് ചിത്രം സംവിധാനം ചെയ്തത്

    സമസ്ത കേരളം പിഓ

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    വെറുപ്പിക്കലിന്റെ അങ്ങേയറ്റമായിരുന്നു സമസ്ത കേരളം പി ഒ. വിപിന്‍ പ്രഭാകറാണ് ചിത്രം സംവിധാനം ചെയ്തത്

    പാര്‍ത്ഥന്‍ കണ്ട പരലോകം

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    പാര്‍ത്ഥനല്ല, പ്രേക്ഷകര്‍ കണ്ട പരലോകമായിരുന്നു ഈ സിനിമ

    നോവല്‍

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    ജയറാമിനെയും തെന്നിന്ത്യന്‍ താരം സദയെയും മുഖ്യകഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് നോവല്‍. മനോഹരമായ ഗാനങ്ങള്‍ കൊണ്ട് ധന്യമാണ് ഈ ചിത്രം

    മാജിക് ലാമ്പ്

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    മൂന്ന് വ്യത്യസ്ത വേഷത്തില്‍ ജയറാമെത്തി കാഴ്ചക്കാരെ വട്ട് കളിപ്പിച്ച ചിത്രം. കെകെ ഹരിദാസാണ് ചിത്രം സംവിധാനം ചെയ്തത്

    അഞ്ചില്‍ ഒരാള്‍ അര്‍ജ്ജുനന്‍

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    ജയറാം, ശ്രീനിവാസന്‍, പദ്മപ്രിയ, സംവൃത സുനില്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

    കനക സിംഹാസനം

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    രാജസേനന്‍ ജയറാം കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രമാണ് കനകസിംഹാസനം. പക്ഷെ പഴയ വിജയം ആവര്‍ത്തിക്കാന്‍ ഈ കൂട്ടുകെട്ടിന് സാധിച്ചില്ല

    മൂന്നാമതൊരാള്‍

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    വികെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്തത്. ജയറാമിന് പുറമെ, വിനീത്, ജ്യോതിര്‍മയി, മുരളി മേനോന്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളായി വന്നു

    ആനച്ചന്തം

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു ആന പ്രേമിയായ ജയറാമിന്റെ മറ്റൊരു ആനച്ചിത്രമാണ് ആനച്ചന്തം. പട്ടാഭിഷേകം എന്ന ചിത്രത്തില്‍ ഒരു ആനപ്രേമിയായി ജയറാം എത്തിയിരുന്നു. ആ ചിത്രവുമായി ഒരുതരത്തിലും താരതമ്യപ്പെടുത്താന്‍ കഴിയില്ല ഈ ചിത്രത്തെ

    സര്‍ക്കാര്‍ ദാദ

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    ജയറാമിനെയും നവ്യ നായരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് സര്‍ക്കാര്‍ ദാദ

    പൗരന്‍

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    സുന്ദര്‍ ദാസാണ് ചിത്രം സംവിധാനം ചെയ്തത്. ജയറാം, കലാഭവന്‍ മണി, ഗീതു മോഹന്‍ദാസ് തുടങ്ങിയവരാണ് മുഖ്യ കഥാപാത്രങ്ങളായി എത്തിയത്

    ആലീസ് ഇന്‍ വണ്ടര്‍ലാന്റ്

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    തമിഴില്‍ കാതല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സന്ധ്യ മലയാള സിനിമയിലേക്ക് തിരിച്ചുവന്നതാണ് ആലീസ് ഇന്‍ വണ്ടര്‍ലാന്റ് എന്ന ചിത്രത്തിലൂടെ. എന്നാല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഈ ചിത്രവും ഒരു വെറുപ്പിക്കലാണ്

    ഫിങ്കര്‍ പ്രിന്റ്

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    ജയറാം, ഇന്ദ്രജിത്ത്, ഗോപിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സതീഷ് പോള്‍ സംവിധാനം ചെയ്ത ചിത്രമാണ് ഫിങ്കര്‍ പ്രിന്റ്

    മൈലാട്ടം

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    ജയറാം ഡബിള്‍ റോളിലെത്തിയ മറ്റൊരു ചിത്രം. എം വിനു സംവിധാനം ചെയ്ത ചിത്രത്തില്‍ രംഭയാണ് നായികയായെത്തിയത്

    ഇവര്‍

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    ടികെ രാജീവ് കുമാര്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഇവര്‍. ജയറാമിനൊപ്പം പ്രാധാന്യമുള്ള വേഷത്തില്‍ ബിജു മേനോനും ഭാവനുയുമെത്തി

    ഞാന്‍ സല്‍പേര് രാമന്‍കുട്ടി

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    കാലാവൂര്‍ രവികുമാര്‍ തിരക്കഥയെഴുതി അനില്‍ ബാബു കൂട്ടുകെട്ടിലിറങ്ങിയ ചിത്രമാണ് ഞാന്‍ സല്‍പേര് രാമന്‍ കുട്ടി

    വക്കാലത്ത് നാരായണന്‍ കുട്ടി

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    ഈ വക്കീലിന്റെ വക്കാലത്ത് എടുക്കാത്തതാണ് നല്ലത്. ടികെ രാജീവ് കുമാറാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍

    ദൈവത്തിന്റെ മകന്‍

    15 വര്‍ഷത്തിനിടെ 70 സിനിമകള്‍, വിജയിച്ചത് വെറും പത്ത്; പ്രേക്ഷകരെ വെറുപ്പിച്ച ജയറാം ചിത്രങ്ങള്‍

    വിനയനാണ് ജയറാമിനെ നായകനാക്കി ഈ ചിത്രം സംവിധാനം ചെയ്തത്

    English summary
    Flop films of Jayaram after the year of 2000
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X