For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ പ്രായത്തില്‍ വിവാഹം കഴിക്കുന്നത് അത്ര എളുപ്പമല്ല; ഇനിയും വിവാഹം കഴിക്കാത്തിനെ പറ്റി ലക്ഷ്മി ഗോപാലസ്വാമി

  |

  ഇനിയും വിവാഹം കഴിക്കാതെ കഴിയുന്ന നടിമാരില്‍ ഒരാളാണ് ലക്ഷ്മി ഗോപാലസ്വാമി. എന്നാല്‍ കൊവിഡ് കാലത്ത് തനിക്കൊരു വിവാഹം കഴിക്കാന്‍ തോന്നിയതിനെ പറ്റി നടി വെളിപ്പെടുത്തിയിരുന്നു. ആ കാലത്ത് പുറത്തിറങ്ങാന്‍ പോലും കഴിയാത്തത് കൊണ്ട് ഏകാന്തത തോന്നി. വിവാഹം കഴിച്ച് നല്ലൊരു പങ്കാളി കൂടെയുണ്ടായിരുന്നങ്കില്‍ എന്ന് തോന്നിയിട്ടുണ്ടെന്ന് മുന്‍പൊരിക്കല്‍ ലക്ഷ്മി വെളിപ്പെടുത്തി.

  പിന്നീട് കാര്യങ്ങളൊക്കെ മാറിയതോടെ ആ ചിന്തയും മാറിയെന്നാണ് നടിയിപ്പോള്‍ പറയുന്നത്. വിവാഹം കഴിച്ചില്ലെങ്കിലും താനിപ്പോഴും സന്തോഷവതിയായിട്ടാണ് ജീവിക്കുന്നത്. ജീവിതത്തില്‍ അത് മതി. ഇനിയിപ്പോള്‍ നല്ലൊരു പങ്കാളി വരികയാണെങ്കില്‍ അന്നേരം അതിനെ കുറിച്ച് ആലോചിക്കാമെന്നും ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.

  ഒരു സുഹൃത്തിനെയോ പങ്കാളിയെയോ വേണമെന്ന് തോന്നിയിട്ടുണ്ടോ എന്നാണ് അവതാരകന്‍ ലക്ഷ്മിയോട് ചോദിച്ചത്.

  'ഇപ്പോള്‍ ഞാന്‍ വളരെ സന്തോഷവതിയും സമാധാനം ഉള്ളവളുമാണ്. വിവാഹം എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതും ഈ പ്രായത്തില്‍. പക്ഷേ ഒരു നല്ല പങ്കാളിയെ കിട്ടിയാല്‍ എന്തുകൊണ്ട് ആയിക്കൂടാ. അതിന് വേണ്ടി ടെന്‍ഷനടിച്ച് നടക്കുകയല്ല ഞാന്‍. നിങ്ങള്‍ ജീവിതം നന്നായി കൊണ്ട് പോവുക. അതിലൊരു പങ്കാളിയെ കിട്ടിയാല്‍ അതും നല്ലതാണ്. ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല. ഞാനിപ്പോള്‍ ആ സ്‌റ്റേജിലാണെന്ന്' ലക്ഷ്മി വ്യക്തമാക്കുന്നു.

  കൊവിഡ് കാലത്ത് ഒറ്റയ്ക്കുള്ള ജീവിതം ഏകാന്തത നല്‍കിയിരുന്നോ എന്നും അവതാരകന്‍ ലക്ഷ്മിയോട് ചോദിച്ചിരുന്നു..

  എന്നാല്‍ ആ കാലത്ത് താന്‍ കുറേ കാര്യങ്ങള്‍ ആസ്വദിച്ചിരുന്നു. ഞാന്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. ഔട്ട് സൈഡ് ക്ലീന്‍, മൈന്‍ഡ് ക്ലീനിങ്. ഹാര്‍ട്ട് ക്ലീനിങ്, തുടങ്ങി എല്ലാത്തരം ക്ലീനിങ്ങും ആ സമയത്ത് നടത്തി. സിനിമയുടെ ഷൂട്ടിങ്ങ്, അതിന് ശേഷം അതിഥിയായി പോവുന്നു, തുടങ്ങി ഒരുപാട് പ്രഷറുകള്‍ ജീവിതത്തില്‍ ഉണ്ടായിരുന്നു. കൊവിഡ് കാലത്ത് അതൊന്നുമില്ല. ഡാന്‍സ് പ്രോഗ്രാമുകള്‍ പോലും ഇല്ലായിരുന്നു.

  Also Read: 'നാലാമത്തെ അവിഹിതമാണ് റൂബിയ്ക്ക്'; എൻ്റെ മുഖം കണ്ടാൽ ഒരടി തരാൻ തോന്നുമെന്ന് പലരും പറയാറുണ്ടെന്ന് നടി അനു നായർ

  ഡൗട്ട് റാണി എന്ന് ജയറാം വിളിക്കാനുള്ള കാരണത്തെ കുറിച്ച് നടി പറഞ്ഞു.

  അത് ശരിയാണ്. എനിക്ക് എപ്പോഴും എന്റെ അഭിനയത്തെ കുറിച്ച് സംശയം ഉണ്ടാവും. സംവിധായകന്‍ ഓക്കെ ആണെന്ന് പറഞ്ഞാല്‍ പിന്നെ ഞാന്‍ മിണ്ടില്ല. പക്ഷേ അതില്ലെങ്കില്‍ സാര്‍ ഒരു തവണ കൂടി ചെയ്യാം എന്ന് പറഞ്ഞ് പുറകേ പോവും. ഇത് കാണുമ്പോഴാണ് ജയറാം എന്നെ ഡൗട്ട് റാണി എന്ന് വിളിക്കുന്നത്. എനിക്ക് സംതൃപ്തി വരാത്തത് കൊണ്ടാണ് താനങ്ങനെ ചോദിക്കുന്നതെന്ന് ലക്ഷ്മി പറയുന്നു.

  Also Read: ഫോട്ടോ വാങ്ങിക്കാനായി നമ്പര്‍ വാങ്ങി; ടോഷിനെ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ച് നടി ചന്ദ്ര ലക്ഷ്മണ്‍

  ചിരി കാരണം പണി കിട്ടിയതിനെ പറ്റി ലക്ഷ്മി വെളിപ്പെടുത്തി..

  ഒരിക്കല്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ ഒപ്പമുള്ള താരത്തിന്റെ മുഖത്ത് വരുന്ന ഭാവം കണ്ട് ഞാന്‍ ചിരിച്ചു. ഒന്നും രണ്ടും തവണയല്ല, പത്ത് തതവണ എങ്കിലും ആ സീന്‍ ടേക്ക് പോയി. ഓരോ തവണയും ഞാന്‍ ചിരിക്കുന്നതാണ് കാരണം. പക്ഷേ അത് പുള്ളിയെ കളിയാക്കിയത് പോലെ തോന്നി. അത് സ്വാഭാവികമായി ആര്‍ക്കും തോന്നാം. ഞാന്‍ അദ്ദേഹത്തോട് ക്ഷമ പറഞ്ഞെങ്കിലും ഒന്നര വര്‍ഷത്തോളം അദ്ദേഹം എന്നോട് മിണ്ടാതെ നടന്നു. പിന്നീട് ആ പ്രശ്‌നം പരിഹരിച്ചെങ്കിലും ചിരി പലപ്പോഴും പ്രശ്‌നമായിട്ടുണ്ടെന്നാണ് ലക്ഷ്മി പറയുന്നത്.

  Recommended Video

  12th Man Teaser Reaction | Mohanlal | Unni Mukundan | Jeethu Joseph | FilmiBeat Malayalam

  അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

  English summary
  Flowers Orukodi: Lakshmi Gopalaswamy Opens Up Marriage Is Not Easy For Her At This Age
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X