»   » 2000ത്തിലെ ഈ നടിമാരെയെല്ലാം പ്രേക്ഷകര്‍ മറന്നോ?

2000ത്തിലെ ഈ നടിമാരെയെല്ലാം പ്രേക്ഷകര്‍ മറന്നോ?

Posted By: Pratheeksha
Subscribe to Filmibeat Malayalam

ചലച്ചിത്രരംഗത്തേയ്ക്കു ചുവടുവെക്കുന്ന ഏവരുടെയും സ്വപ്‌നമാണ് ബോളിവുഡ്. ചിലര്‍ വന്നു കഴിഞ്ഞാല്‍ പേരും പ്രശസ്തിയുമുണ്ടാക്കിയാണ് കടന്നു പോവാറ്.

ചിലരാകട്ടെ ഒന്നോ രണ്ടോ ചിത്രങ്ങളോടെ രംഗത്തു നിന്നും ഔട്ടാവുകയും ചെയ്യുന്നു. 2000 ല്‍ ബോളിവുഡിലെത്തി ചില ചിത്രങ്ങള്‍ മാത്രം ചെയ്ത് പിന്നീട് അഭിനയരംഗത്തോടു വിടപറഞ്ഞ ചില നടിമാരുണ്ട്. അവരാരൊക്കെയാണെന്നു നോക്കാം.

സെലീന ജെയ്റ്റ്‌ലി

മുന്‍ മിസ്സ് ഇന്ത്യയായിരുന്ന സെലീന ജെയ്റ്റ്‌ലി ഫിറോസ് ഖാന്‍ സംവിധാനം ചെയ്ത ജനശീന്‍ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പക്ഷേ പിന്നീട് സെലീനയ്ക്ക് അവസരങ്ങളൊന്നും ലഭിച്ചില്ല.

അമീഷപട്ടേല്‍

കഹോന പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അമീഷപട്ടേല്‍. ചിത്രത്തില്‍ ഋത്വിക്ക് റോഷനായിരുന്നു നായകന്‍ .കഹോനാ പ്യാര്‍ ഹേ ഹിറ്റായെങ്കിലും അമീഷയുടെ ചിത്രങ്ങളൊന്നും പിന്നീട് വിജയിച്ചില്ല. ഷോര്‍കട്ട് റോമിയോ ആണ് അമീഷ അഭിനയിച്ച അവസാന ചിത്രം.

മഹിമ ചൗധരി

പര്‍ദേഷ്, ദഡ്ക്കന്‍ ,ലജ്ജ തുടങ്ങിയ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ മഹിമ ചൗധരിക്കു ലഭിച്ചിരുന്നെങ്കിലും പിന്നീട് അവസരങ്ങളൊന്നും ലഭിച്ചില്ല

പ്രീതി ജാന്‍ഗിയാനി

മലയാളികള്‍ക്കും പരിചിതയാണ് പ്രീതി . ദിനേശ് ബാബു സംവിധാനം ചെയ്ത മഴവില്ല് എന്ന ചിത്രത്തില്‍ കുഞ്ചാക്കോബോബന്റെ നായികയായെത്തിയത് പ്രീതിയായിരുന്നു. സജ്‌ന വി സജ്‌ന എന്ന ബോളിവുഡ് ചിത്രങ്ങളില്‍ പ്രീതി അഭിനയിച്ചിരുന്നു. പക്ഷേ പിന്നീട് നല്ല വേഷങ്ങളൊന്നും ലഭിച്ചില്ല.

കിം ശര്‍മ്മ

ബോളിവുഡില്‍ ഒന്നിലേറെ ചിത്രങ്ങളില്‍ മോശമല്ലാത്ത പ്രകടനം കാഴ്ച്ചവെച്ച നടിയാണ് കിം ശര്‍മ്മ. പിന്നീട് ശര്‍മ്മയ്ക്ക് നല്ല റോളുകളൊന്നും ലഭിച്ചില്ലെന്നു മാത്രമല്ല ക്രിക്കറ്റ് താരം യുവരാജുമായി ബന്ധപ്പെടുത്തി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.

സമിത ഷെട്ടി

ആദിത്യ ചോപ്ര സംവിധാന ചെയ്ത മൊഹബത്തേം എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേററം നടത്തിയ നടിയാണ് സമിത ഷെട്ടി. സെഹര്‍ (2005) ,കാഷ് (2007) എന്നീ സമിത ചിത്രങ്ങള്‍ പരാജയമായിരുന്നു .പിന്നീട് നടിയ്ക്ക് അവസരങ്ങളൊന്നും ലഭിച്ചില്ല

തനുശ്രീ ദത്ത

ഇമ്രാന്‍ ഹഷ്മി നായകനായ ആഷിക്ക് ബനായാ ആപ്‌നേ ആണ് തനുശ്രീ ദത്തയുടെ ആദ്യ ചിത്രം. ഈ ചിത്രത്തില്‍ തിളങ്ങിയെങ്കിലും പിന്നീട് തനുശ്രീയുടെ അഡ്രസ്സില്ലായിരുന്നു.

അമൃത അറോറ

ഫര്‍ദ്ദീന്‍ ഖാന്റെ കിത്ത്‌നെ ദൂര്‍ കിത്ത്നെ പാസ്സ് എന്ന ചിത്രത്തിലൂടെയാണ് അമൃത അറോറ ബോളിവുഡിലെത്തുന്നത്. പിന്നീട് അമൃതയ്ക്ക് നല്ല വേഷങ്ങളൊന്നും ലഭിച്ചില്ല.

നമ്രത ശിരോദ്ക്കര്‍

വാസ്തവ്, പുകാര്‍, തേസാബ് തുടങ്ങിയ ചിത്രങ്ങളിലുടെ ശ്രദ്ധേയയായ നടിയാണ് നമ്രത. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിനെ വിവാഹം കഴിച്ചതോടെ നമ്രതയുടെ അഭിനയ ജീവിതവും അവസാനിച്ചു.

പൂജ ബത്ര

മലയാളികള്‍ക്ക് പരിചയമുള്ള മറ്റൊരു നടിയാണ് പൂജ ബത്ര. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചന്ദ്രലേഖയിലൂടെയാണ് പൂജയെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത വിരാസത് എന്ന ചിത്രത്തിലൂടെയാണ് പൂജ ബത്ര ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.

അമൃത അറോറയുടെ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ...

English summary
Bollywood is India's most-watched dream! But not everyone comes out of this fantasy with a smile and a swagger. For here is one place on earth where, in the absence of 'Luck By Chance', you get completely trapped in a mire of glam and sham.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam