For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വളർത്തു മകൾക്ക് അഭിമാന നേട്ടം; വികാരഭരിതയായി റോജ; നിങ്ങളാണ് യഥാർത്ഥ അമ്മയെന്ന് ആരാധകർ

  |

  തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് നിറഞ്ഞ് നിന്ന നായിക നടിയാണ് റോജ. തമിഴ്, തെലുങ്ക് സിനിമകളിലാണ് റോജ കൂടുതലും അഭിനയിച്ചത്. ചില മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആദ്യ കാലത്ത് മുൻനിര നായികയായി തിളങ്ങിയ റോജ പിന്നീട് രാഷ്ട്രീയത്തിലും ഇറങ്ങി. ഇന്ന് ആന്ധ്രയിലെ ടൂറിസം ആന്റ് കൾച്ചർ, യൂത്ത് അഡ്വാൻസ്മെന്റ് മന്ത്രി ആണ് റോജ. സിനിമാ കരിയറിൽ മൂന്ന് നന്ദി അവാർഡുകളും ഒരു തമിഴ്നാട് സ്റ്റേറ്റ് അവാർഡും ഇവർക്ക് ലഭിച്ചിട്ടുണ്ട്.

  Also Read: 'കഥ എന്റേത്, സംവിധാനം, നിർമ്മാണം, നായകൻ എല്ലാം ഞാൻ തന്നെ! നായിക എന്റാളും'; 800 കി.മി ഓടി സിനിമയെടുക്കാൻ റോബിൻ

  1998 ൽ മുതൽ തന്നെ രാഷ്ട്രീയത്തിൽ റോജ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ആ സമയത്ത് സിനിമയിലും സജീവമായിരുന്നു. എന്നാൽ 2022 ൽ സിനിമാ മേഖല പൂർണമായും വിട്ട് രാഷ്ട്രീയത്തിൽ ശ്രദ്ധ കൊടുക്കുകയാണെന്ന് റോജ പ്രഖ്യാപിച്ചു. തമിഴ് സിനിമാ സംവിധായകൻ ആർകെ സെൽവ മണി ആണ് റോജയുടെ ഭർത്താവ്.

  Also Read: 'പ്രിയപ്പെട്ടവളുടെ പാദത്തിൽ മുഖമമർത്തി വിങ്ങിപ്പൊട്ടി പങ്കാളി'; നടി ഒന്ദ്രിലയ്ക്ക് അന്ത്യചുംബനം നൽകി പങ്കാളി!

  സിനിമാ ജീവിതത്തിലെ പോലെ തന്നെ രാഷ്ട്രീയത്തിലും റോജ ജനപ്രിയ ആയി, ഇപ്പോഴിതാ ഈ പേരിന് മാറ്റു കൂട്ടുന്ന ഒരു വാർത്തയാണ് റോജയെക്കുറിച്ച് പുറത്ത് വരുന്നത്. 2020 ലാണ് റോജ ഒരു പെൺകുട്ടിയെ ഏറ്റെടുക്കുന്നത്. കൊവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട പി പുഷ്പകുമാരി എന്ന പത്താം ക്ലാസുകാരിയെ ആണ് റോജ ഏറ്റെടുത്ത് വളർത്തിയത്.

  സ്വന്തം മകളെ പോലെ കണ്ട ഈ പെൺകുട്ടിയുടെ എല്ലാ ചെലവുകളും റോജയും കുടുംബവും ഏറ്റെടുത്തു. ഇപ്പോഴിതാ റോജയ്ക്ക് അഭിമാനിക്കാവുന്ന നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് ഈ മകൾ.

  ഹയർസെക്കന്ററി പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ പുഷ്പകുമാരി നീറ്റ് എക്സാമിലും വിജയിച്ചിരിക്കുകയാണ്. തിരുപ്പതി പദ്മാവതി വുമൺസ് കോളേജിൽ മെഡിസിൻ പഠിക്കാൻ ചേർന്നിരിക്കുകയാണ് പുഷ്പകുമാരി. കോളേജ് ഫീസ് മുഴുവനും നൽകുന്നത് റോജ തന്നെ. റോജയും ഭർത്താവും ഉന്നത വിജയം കരസ്ഥമാക്കിയ പുഷ്പകുമാരിക്കായി അനുമോദന ചടങ്ങും നടത്തി. മകളുടെ നേട്ടം കണ്ട് താൻ കണ്ണീരണിഞ്ഞെന്നാണ് റോജ പറയുന്നത്.

  പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനാണ് തന്റെ ആ​ഗ്രഹമെന്നും ഇനി ഒരു കുട്ടികൾക്ക് ചികിത്സ ലഭിക്കാതെ മാതാപിതാക്കളെ നഷ്ടപ്പെടരുതെന്നും പുഷ്പകുമാരി പറഞ്ഞു. റോജയും വളർത്തുമകളും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. നിരവധി പേരാണ് റോജയെ അഭിനന്ദിച്ച് രം​ഗത്ത് വന്നിരിക്കുന്നത്.

  നിങ്ങളാണ് യഥാർത്ഥ അമ്മയെന്നും ആ കുട്ടിയുടെ ജീവിതം സംരക്ഷിച്ചതിൽ അഭിനന്ദിച്ചാൽ മതിയാവില്ലെന്നും റോജയോട് ആരാധകർ പറയുന്നു. റോജക്കും ഭർത്താവ് ആർ കെ സെൽവമണിക്കും അൻഷുമലിക, കൃഷ്ണ ലോഹിത് എന്നീ രണ്ട് മക്കളും ഉണ്ട്. ബി​ഗ് സ്ക്രീനിലെ നായിക ജീവിതത്തിൽ ഹീറോ ആയെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

  ആദ്യ കാലത്ത് സിനിമകളിൽ നിറഞ്ഞ് നിന്ന നടിമാരിൽ പലരും ഇപ്പോൾ രാഷ്ട്രീയത്തിൽ ഉണ്ട്. റോജയെ പോലെ തന്നെ തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യം ആയിരുന്ന ഖുശ്ബു ഇപ്പോൾ രാഷ്ട്രീയത്തിൽ സജീവമാണ്. പ്രത്യേകിച്ചും തമിഴ്, തെലുങ്ക് സിനിമാ രം​ഗത്താണ് ഈ പതിവ് കൂടുതലായും ഉള്ളത്. സിനിമാ താരങ്ങളെന്ന നിലയിലുള്ള ജനപ്രീതി ഇവർക്ക് രാഷ്ട്രീയത്തിലും ഉപകരിക്കുന്നു.

  Read more about: roja
  English summary
  Former Actress Roja's Adopted Girl Made Her Proud; Roja's Emotional Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X