twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയിൽ നിലനിൽക്കണമെങ്കിൽ ഇത് ആവശ്യമാണെന്ന് പ്രേം കുമാർ! ഞാൻ പിന്നിൽ ആയിരുന്നു....

    |

    മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രേം കുമാർ. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയത്തിന് ഒന്നാം റാങ്ക് കരസ്തമാക്കി കൊണ്ടാണ് പ്രേം കുമാർ സിനിമയിൽ എത്തിയത്. എന്നാൽ നാടകമായിരുന്നു ആ മനസ് നിറയെ. ലംബോ ടെലിഫിലിമായിരുന്നു താരത്തിന്റെ കരിയർ മാറ്റി മറിച്ചത്. ഈ ടെലിഫിലിമിൽ ഒരു കോമഡി കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും പുരസ്കാരം ലഭിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സിനിമ അവസരങ്ങൾ ലഭിക്കുകയായിരുന്നു. കോമഡിയെ കൂടെക്കൂട്ടിയ പ്രേം കുമാറിനെ തേടി നിരവധി മികച്ച കഥാപാത്രങ്ങൾ എത്തുകയായിരുന്നു. നടൻ, സഹനടൻ എന്നിങ്ങനെ 150 പരം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

    പ്രേം കുമാറിന്റെ അഭിനയജീവിതം തുടങ്ങിയിട്ട് 25 കൊല്ലം പൂർത്തിയാവുകയാണ്. ഒരു കാലത്ത് സിനിമയിൽ നിറ സന്നിധ്യമായിരുന്ന പ്രേംകുമാർ ഇടക്ക് സിനിമയിൽ നിന്ന് വിട്ടു നിന്നിരുന്നു. സിനിമയിൽ കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ പഠിച്ച പാഠങ്ങളെ കുറിച്ച് പറയുകയാണ് നടൻ. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

     സിനിമയിൽ നിന്ന്   പഠിച്ച പാഠം

    ഒരാൾ പോലും സിനിമയിൽ ആവശ്യ ഘടകമല്ല ആരില്ലെങ്കിലും സിനിമ മുന്നോട്ട് പോകും. ആവശ്യം നമുക്ക് ആണെന്ന് തിരിച്ചറിയണം. ആത്മാർത്ഥതയും സത്യസന്ധയും അർപ്പണമനോഭാവവും പുലർത്തി കഠിനാദ്ധ്വാനം ചെയ്യണം. ഒപ്പം ഭാഗ്യവും ദൈവാനുഗ്രഹവും വേണം. സിനിമയിൽ സജീവ സാന്നിധ്യമായിരിക്കാൻ ഇത് ആവശ്യമാണ്. സൗഹൃദം നിലനിർത്തുകയും വേണം. ഇതിൽ പലകാര്യത്തിലും ഞാൻ പിന്നോക്കമാണ്. ഒരു സിനമയിൽ വിളിച്ചാൽ അഭിനയിച്ച് മടങ്ങുകയാണ് ചെയ്യുന്നത്. അ​ല്ലാ​തെ,​ ​ആ​ ​ടീ​മു​മാ​യി​ ​നി​ര​ന്ത​ര​ ​ബ​ന്ധം​ ​ഉ​ണ്ടാ​ക്കു​ന്നി​ല്ല

       സിനിമ  തേടി വന്നത്‌

    സിനിമയി അവസരങ്ങൾക്ക് വേണ്ടി തേടിപ്പോയിട്ടില്ല. അവസരങ്ങൾ എന്നെ തേടി വരുകയായിരുന്നു. കഷ്ടപ്പെട്ട് സിനിമയിൽ എത്തുന്നവർ അതിനെ നിധി പോലെ സൂക്ഷിക്കണം. നിസാരമായി സിനിമ തേടി വന്നതിനാൽ ഗൗരവമായി കണ്ടില്ല. പിൻതിരഞ്ഞ് നോക്കുമ്പോൾ അത് വലിയൊരു പാളിച്ചായണ്. വെള്ളി​ത്തി​രയി​ൽ വ​ന്ന​തും​ ​സി​നി​മ​ക​ൾ​ ​ഇ​ല്ലാ​താ​യ​തും​ ​ഇ​പ്പോ​ൾ​ ​വീ​ണ്ടും​ ​സ​ജീ​വ​മാ​യ​തും​ ​എ​ല്ലാം​ ​ദൈ​വ​നി​ശ്ച​യം പ്രേംകുമാർ പറയുന്നു.

     പുറം  ലോകം കാണാത്ത സിനിമ

    പിഎ ബക്കർ സംവിധാനം ചെയ്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായ പി കൃഷ്ണ പിളളയുടെ ജീവിതം പറഞ്ഞ ചിത്രമായിരുന്നു തന്റെ ആദ്യ സിനമ. ഞാനാണ്ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. തൊ​ണ്ണൂ​റു​ ​ശ​ത​മാ​നം​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​വു​ക​യും​ ​ചെ​യ്തി​രു​ന്നു, എന്നാൽ പിന്നീട് സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ബാക്കി ഭാഗം ചിത്രീകരിക്കാൻ കഴിഞ്ഞല്ല. ആ​ദ്യ​ ​സി​നി​മ​ ​റി​ലീ​സാ​വാ​തെ​ ​ചി​ത്രാ​ഞ്ജ​ലി​ ​സ്റ്റു​ഡി​യോ​യി​ലെ​ ​ഏ​തോ​ ​മൂ​ല​യി​ൽ​ ​പെ​ട്ടി​യി​ൽ​ ​ഇ​രി​പ്പു​ണ്ട്. ആ ചിത്രം ശ്രദ്ധിക്കപ്പെട്ടുവെങ്കിൽ കാമ്പും കരുത്തുമുള്ള കഥാപാത്രങ്ങൾ ലഭിക്കുമായിരുന്നു. ലംബോ തമാശക്കാരനായതിനാൽ പന്നീട് വന്നതെല്ലാം കോമഡി കഥാപാത്രങ്ങളാണ്. വീണ്ടും സിനിമയിൽ സജീവമാകാൻ കഴിഞ്ഞതിനുള്ള കാരണവും ഈ കോമഡി കഥാപാത്രങ്ങളാണ്. ഇപ്പോൾ ഗൗരവമുള്ള കഥാപാത്രങ്ങൾ ലഭിക്കുന്നുണ്ട്.

    Recommended Video

    Mammootty's Kalabhairavan Video trolled Virally | FIlmiBeat Malayalam
     കുടുംബത്തോടൊപ്പം

    നടൻ എന്നതിൽ ഉപരി മികച്ച എഴുത്തുകാരൻ കൂടിയാണ്. അ​ടൂ​ർ​ ​ഭാ​സി​ ​ക​ൾ​ച്ച​റ​ൽ​ ​ഫോ​റം​ ​ച​ല​ച്ചി​ത്ര​ ​ര​ത്ന​ ​പു​ര​സ്കാ​രം,​​​ ​സു​കു​മാ​ര​ൻ​ ​ച​ല​ച്ചി​ത്ര​ ​പു​ര​സ്കാ​രം,​​​ ​കെപി ഉമ്മർ ചലച്ചിത്രം പുരസ്കാരം ഇങ്ങനെ നിരവധി അവാർഡുകൾ പ്രേംകുമാറിന് ലഭിച്ചിട്ടുണ്ട്. കഥാപാത്രത്തിന്റെ പേരിൽ തന്നെ തെറ്റിധരിക്കപ്പെട്ട വ്യക്തിത്വമാണെന്നും താരം പറയുന്നു.കോ​മ​ഡി​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​ൽ​ ​ആ​ളു​ക​ൾ​ ​എ​ന്നെ​ ​ത​മാ​ശ​ക്കാ​ര​ൻ​ ​എ​ന്ന​ ​നി​ല​യി​ലാ​ണ് ​കാ​ണു​ന്ന​ത്. ഞാൻ മാത്രമല്ല മിക്ക നടന്മാരും ഇത് നേരിടുന്നുണ്ട്. വിവാഹം കഴിഞ്ഞ് എട്ട് വർഷത്തിന് ശേഷമാണ് കുഞ്ഞ് ജനിക്കുന്നത്. മകൾ അഞ്ചാം ക്ലാസിൽ പഠിക്കുന്നു. അ​മ്മ​ ​ജ​യ​കു​മാ​രി, ഭാര്യ ഷീജ.

    Read more about: prem kumar
    English summary
    Friendship is Necessary For Survival in Movie, Actor Prem kumar About His career Failure
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X