twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുപ്രിയ മേനോനും ഇത് പഠിക്കുന്നുണ്ട്; പ്രസവശേഷം ഞാൻ തൊണ്ണൂറും ഭർത്താവ് അലൻ സെഞ്ചുറിയും എത്തിയെന്ന് മോണിക്ക

    |

    നടന്‍ ലാലിന്റെയും നാന്‍സിയുടെയും മകളാണ് മോണിക്ക. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് താരപുത്രിയുടെ വിവാഹം വലിയ ആഘോഷമായി നടത്തിയത്. ഇപ്പോള്‍ ഭര്‍ത്താവ് അലനും മകന്‍ ഈപ്പനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ്. ഇതിനിടെ ശരീരഭാരം നിയന്ത്രിക്കുന്നതിന് വേണ്ടി കിക് ബോക്‌സിങ് പരിശീലിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കാനും മോണിക്ക തുടങ്ങിയിരുന്നു. വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ രസകരമായ കാര്യങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണിപ്പോള്‍.

      ശരീരഭാരം കുറച്ചതിനെ കുറിച്ച് മോണിക്ക

    വണ്ണം ഞങ്ങളുടെ വീട്ടില്‍ ഒരു പ്രശ്‌നമല്ല. ചേട്ടന്‍ ജീന്‍ ഇപ്പോള്‍ വണ്ണം കുറച്ചതാണ്. ഭര്‍ത്താവ് അലന്‍ സെഞ്ചുറിയില്‍ എത്തിയിരുന്നു. നൂറ് കിലോയില്‍ നിന്നാണ് ഇപ്പോഴുള്ള ലുക്കില്‍ എത്തിയത്. അലന്‍ പൈലറ്റാണ്. സിനിമ നിര്‍മാണ രംഗത്തും സജീവമാണ്. എനിക്ക് സിനിമയിലേക്ക് വരണമെന്ന് ആഗ്രഹമില്ല. ഹാപ്പിയായി ജീവിക്കണമെന്നേയുള്ളു. വലിയ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഇല്ല. മറ്റെന്തിലും വലുത് എന്റെ കുടുംബമാണ്. ഭര്‍ത്താവ്, മകന്‍, ഞങ്ങളുടെ രണ്ടാളുടെയും കുടുംബം. ഫ്രണ്ടസിനൊപ്പം പുറത്ത് പോണോ വീട്ടില്‍ ഫാമിലിയ്ക്ക് ഒപ്പം ഇരിക്കണോ എന്ന് ചോദിച്ചാല്‍ വീട് മതി എന്നേ ഞാന്‍ പറയൂ. അത്രയ്ക്കും ഫ്രണ്ട്‌ലി മൂഡാണ് വീട്ടില്‍ എപ്പോഴും.

     ശരീരഭാരം കുറച്ചതിനെ കുറിച്ച് മോണിക്ക

    ഭക്ഷണം കുറച്ചിട്ടുള്ള ഒരു പരിപാടിയ്ക്കും ഇല്ല. ജിമ്മില്‍ പോയി പല തവണ പരീക്ഷിച്ചിട്ടും ഇത് നമുക്ക് പറ്റിയ പണി അല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് കിക് ബോക്‌സിങ് എന്ന മാര്‍ഷ്വല്‍ ആര്‍ട്‌സ് പഠിക്കാന്‍ ഇറങ്ങിയത്. നമ്മളൊരു വിദ്യ പഠിച്ച സ്ഥിതിയ്ക്ക് അത് കൂടുതല്‍ പേരിലേക്ക് എത്തിക്കണമല്ലോ. അതിനായി കിക് ബോക്‌സിങ് പരിശീലന സെന്ററും തുടങ്ങി. ഞാന്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്ന സമയത്താണ് പുതിയ സെന്റര്‍ തുടങ്ങുന്ന ആലോചന വരുന്നത്.

     ശരീരഭാരം കുറച്ചതിനെ കുറിച്ച് മോണിക്ക

    അങ്ങനെ അതിനൊപ്പം ചേര്‍ന്ന് ഞാനും ഒരു സംരംഭകയായി. അതിലൂടെയാണ് കിക് ബോക്‌സിങ് ട്രെയിനര്‍ ആയി മാറുന്നത്. എറണാകുളം പാടിവട്ടത്താണ് ഞങ്ങളുടെ സെന്റര്‍. ഇപ്പോള്‍ രണ്ട് വര്‍ഷമായി സെന്റര്‍ തുടങ്ങിയിട്ട്. പ്രസവം കഴിഞ്ഞതോടെ ഞാന്‍ വീണ്ടും 90 കിലോ എത്തി. അവിടെ നിന്നും വര്‍ക്കൗട്ടിലൂടെ ഇപ്പോള്‍ 67 ല്‍ എത്തി നില്‍ക്കുന്നു. അഞ്ച് വര്‍ഷമായി കിക് ബോക്‌സിങ് തുടങ്ങിയിട്ട്. കിക് ബോക്‌സിങ് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം എല്ലാവര്‍ക്കും മടിയാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്

     ശരീരഭാരം കുറച്ചതിനെ കുറിച്ച് മോണിക്ക

    ഇത് ശരിയാകുമോ എന്നൊരു ആശങ്കയാവും. എനിക്ക് പറയാനുള്ളത് ഒരു പ്രാവിശ്യമെങ്കിലും ശ്രമിച്ച് നോക്കിയാല്‍ നിര്‍ത്താന്‍ തോന്നില്ല എന്നാണ്. ആസിഫ് അലി, അപര്‍ണ ബാലമുരളി, അരുണ്‍ കുര്യന്‍, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ എന്നിവരൊക്കെ ഞങ്ങള്‍ക്കൊപ്പം ജോയിന്‍ ചെയ്തവരാണ്. സുപ്രിയ മേനോന് എന്റെ ഹെഡ് കോച്ച് ജോഫില്‍ ചേട്ടന്‍ വീട്ടില്‍ പോയി ട്രെയിനിങ് കൊടുക്കുന്നുണ്ടായിരുന്നു.

     ശരീരഭാരം കുറച്ചതിനെ കുറിച്ച് മോണിക്ക

    അപ്പയ്ക്ക് വണ്ണമൊന്നും പ്രശ്‌നമല്ല. വര്‍ക്കൗട്ട് ചെയ്യാന്‍ മടിയുണ്ട്. എന്റെ എല്ലാ ഇഷ്ടങ്ങള്‍ക്കും അപ്പയാണ് കട്ട സപ്പോര്‍ട്ട്. ഒന്നിനും നോ പറയാറില്ല. ഞാന്‍ എല്‍കെജി മുതല്‍ 10 വര്‍ഷം ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചിട്ടുണ്ട്. ഡാന്‍സ് വീട്ടില്‍ എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടമാണ്. ദൈവം സഹായിച്ച് നൃത്തത്തിലുള്ള അപ്പയുടെ ഗ്രെയിസും കഴിവും ഇത്തിരി എനിക്കും കിട്ടിയിട്ടുണ്ട്.

    Recommended Video

    Mohanlal against dowry system
     ശരീരഭാരം കുറച്ചതിനെ കുറിച്ച് മോണിക്ക

    അപ്പ ഡാന്‍സൊന്നും പഠിച്ചിട്ടില്ല. പക്ഷേ താളം ശരീരത്തില്‍ സ്വാഭാവികമായിട്ടുണ്ട്. ചെറിയ സ്റ്റെപ്പിട്ട് ഡാന്‍സ് ചെയ്താലും കാണാന്‍ നല്ല ഭംഗിയല്ലേ. ഇപ്പോള്‍ ഞാന്‍ വെസ്‌റ്റേണ്‍ ഡാന്‍സ് പഠിക്കുന്നുണ്ട്. ഡാന്‍സ് കളിക്കുമ്പോള് വണ്ണമുണ്ടെങ്കിലും ഇല്ലെങ്കിലും അതെ കുറിച്ചൊന്നും ചിന്തിക്കാറില്ല. മറ്റൊരു ലോകത്താണ് താനപ്പോള്‍ എന്നും മോണിക്ക പറയുന്നു.

    Read more about: lal ലാല്‍
    English summary
    From 90 kgs To 65 kgs: Actor Lal's Daughter Monica Lal Opens Up Her Weight Loss Journey
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X