Just In
- 32 min ago
ആറാട്ടിൽ മോഹൻലാലിന്റെ അച്ഛനാകുന്നത് എവർഗ്രീൻ നായകൻ, 39 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു
- 41 min ago
'ലവ് യൂ മെെ ബ്യൂട്ടിഫുള്‍ ലേഡി', പ്രിയക്കൊപ്പമുളള മനോഹര ചിത്രവുമായി കുഞ്ചാക്കോ ബോബന്
- 2 hrs ago
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- 3 hrs ago
അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍
Don't Miss!
- News
കെസിയെ വിളിച്ചിട്ടുണ്ട്; വിവാദത്തിന് മറുപടിയുമായി മന്ത്രി സുധാകരന്
- Sports
സ്മിത്ത് പോലും പതറി, സ്ലോ ബാറ്റിങിന്റെ യഥാര്‍ഥ കാരണം പുജാര വെളിപ്പെടുത്തി
- Lifestyle
മിഥുനം രാശി: സാമ്പത്തികം ശ്രദ്ധിക്കേണ്ട വര്‍ഷം മുന്നില്‍
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Automobiles
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫഹദും ബിജു മേനോനും വിസ്മയിപ്പിച്ച വര്‍ഷം, 2020ല്‍ അഭിനയത്തില്‍ മികച്ചുനിന്ന താരങ്ങളെ കാണാം
മലയാള സിനിമയെ സംബന്ധിച്ച് ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ചില സിനിമകളായിരുന്നു വലിയ നേട്ടമുണ്ടാക്കിയത്. സൂപ്പര്‍താര ചിത്രങ്ങള്‍ ഇക്കൊല്ലവും ബോക്സോഫീസ് കളക്ഷന്റെ കാര്യത്തില്‍ മുന്നിലെത്തി. ഇതില്‍ ചില താരങ്ങളുടെ അപ്രതീക്ഷിത പ്രകടനമാണ് പ്രേക്ഷകര്‍ 2020ല്‍ കണ്ടത്. മാസ് ചിത്രങ്ങള്‍ മുതല്‍ സീരിയസ് സിനിമകള്‍ വരെ ഈ വര്‍ഷം പുറത്തിറങ്ങി. അഞ്ചാം പാതിരയാണ് ഇക്കൊല്ലം എറ്റവും വലിയ വിജയം നേടിയ സിനിമ.
ഒപ്പം ഷൈലോക്ക്, അയ്യപ്പനും കോശിയും പോലുളള ചിത്രങ്ങളും തിയ്യേറ്ററുകളില്‍ തരംഗമായി മാറി. റിലീസ് ചെയ്ത സിനിമകളിലെല്ലാം ശ്രദ്ധേയ പ്രകടനമാണ് താരങ്ങളെല്ലാം കാഴ്ചവെച്ചത്. അതേസമയം തന്നെ ചില താരങ്ങള്‍ തങ്ങളുടെ പ്രകടനത്തിലൂടെ നിരാശപ്പെടുത്തുകയും ചെയ്ചതു. ഈ വര്‍ഷം അഭിനയത്തില്‍ മികച്ചുനിന്ന മലയാളി താരങ്ങളെ കാണാം...

ട്രാന്‍സ് എന്ന ചിത്രത്തിലൂടെ ഈ വര്‍ഷം അഭിനയത്തില്‍ മുന്നില്‍ നില്ക്കുന്ന താരമാണ് ഫഹദ് ഫാസില്‍. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തില്‍ വിജുപ്രസാദ്/പാസ്റ്റര്‍ ജോഷ്വാ എന്നീ വേഷങ്ങളില്‍ ഗംഭീര പ്രകടനമാണ് ഫഹദ് കാഴ്ചവെച്ചത്. നടന്റെ കരിയറിലെ തന്നെ എറ്റവും വലിയ സിനിമയായിട്ടാണ് ട്രാന്‍സ് പുറത്തിറങ്ങിയത്. 10/10 മാര്‍ക്ക് തന്നെ നല്കാവുന്ന പ്രകടനമാണ് ഈ വര്‍ഷം ഫഹദില്‍ നിന്നുണ്ടായത്.

ഫഹദിന് പിന്നാലെ ബിജു മേനോനാണ് പ്രകടനത്തില്‍ മുന്നില്‍ നില്ക്കുന്ന രണ്ടാമത്തെ താരം. അയ്യപ്പനും കോശിയും എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തില്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രകടനമാണ് നടന് കാഴ്ചവെച്ചത്. അയ്യപ്പന് നായര്‍, മുണ്ടൂര്‍ മാടന് എന്നീ റോളുകളില്‍ താരം ഗംഭീര പ്രകടനം കാഴ്ചവെച്ചു. 10ല്‍ 9 മാര്‍ക്ക് കൊടുക്കാവുന്ന പ്രകടനമാണ് ഈ വര്‍ഷം ബിജു മേനോനില്‍ നിന്നുണ്ടായത്.

കുഞ്ചാക്കോ ബോബന് കരിയറിലെ എറ്റവും വലിയ വിജയചിത്രം ലഭിച്ച വര്‍ഷമായിരുന്നു 2020. അഞ്ചാം പാതിര എന്ന ബ്ലോക്ക്ബസ്റ്റര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നടന് ശ്രദ്ധേയ പ്രകടനമാണ് ത്രില്ലര്‍ ചിത്രത്തില്‍ കാഴ്ചവെച്ചത്. ചാക്കോച്ചനൊപ്പം അയ്യപ്പനും കോശിയില്‍ പൃഥ്വിയും ഗംഭീര പ്രകടനം നടത്തി. ബിജു മേനോനൊപ്പം മല്‍സരിച്ചുളള അഭിനയമാണ് നടന് കാഴ്ചവെച്ചത്. 10ല്‍ 8 മാര്‍ക്ക് നല്കാവുന്ന പ്രകടനമാണ് ഈ വര്‍ഷം ചാക്കോച്ചനില്‍ നിന്നും പൃഥ്വിയില്‍ നിന്നുമുണ്ടായത്.

ഇവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും ഇതേ മാര്‍ക്ക് നല്കാവുന്ന പ്രകടനം കാഴ്ചവെച്ചു. രണ്ട് ചിത്രങ്ങളാണ് നടന്റെതായി ഈ വര്‍ഷം പുറത്തിറങ്ങിയത്. മലയാളത്തില്‍ വരനെ ആവശ്യമുണ്ട്, തമിഴില്‍ കണ്ണും കണ്ണും കൊളളയടിത്താല്‍ തുടങ്ങിയ ചിത്രങ്ങളാണ് റിലീസ് ചെയ്തത്. രണ്ടിലും ഭേദപ്പെട്ട പ്രകടനം ദുല്‍ഖര്‍ കാഴ്ചവെച്ചു.

അതേസമയം ഇവര്‍ക്ക് പിന്നാലെ മമ്മൂട്ടി, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങളാണ് എത്തിയിരിക്കുന്നത്. മമ്മൂക്കയുടെതായി ഷൈലോക്കും ടൊവിനോ തോമസിന്റെ ഫോറന്‍സിക്ക് എന്ന ത്രില്ലര്‍ ചിത്രവും ഈ വര്‍ഷം മലയാളത്തില്‍ പുറത്തിറങ്ങി. രണ്ടും മികച്ച വിജയമാണ് തിയ്യേറ്ററുകളില്‍ നിന്നും നേടിയത്. 10ല്‍ ഏഴ് മാര്‍ക്ക് നല്കാവുന്ന പ്രകടനമാണ് മമ്മൂക്കയും ടൊവിനോ തോമസും ഈ വര്‍ഷം കാഴ്ചവെച്ചത്.

അതേസമയം ബിഗ് ബ്രദര്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ നിരാശപ്പെടുത്തിയ വര്‍ഷമായിരുന്നു 2020. വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന സിനിമ തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്. സിദ്ധിഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ ലാലേട്ടനില്‍ നിന്നും പ്രതീക്ഷിച്ചതുപോലൊരു പ്രകടനം ഉണ്ടായില്ല. 10ല്‍ അഞ്ച് മാര്‍ക്ക് നല്കാവുന്ന പ്രകടനമാണ് ഈ വര്‍ഷം സൂപ്പര്‍താരത്തില്‍ നിന്നുമുണ്ടായത്.
പൃഥ്വിരാജിന്റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍