Just In
- 5 min ago
അലംകൃതയ്ക്കൊപ്പം അവധിയാഘോഷിച്ച് പൃഥ്വിരാജ്, ഡാഡയുടേയും മകളുടേയും ചിത്രം പകര്‍ത്തി സുപ്രിയ മേനോന്
- 57 min ago
രാത്രിയില്‍ വടിവാളും കത്തിയും ഒക്കെയായി കുറെപേര് ഞങ്ങള്‍ക്ക് നേരെ വന്നു, അനുഭവം പങ്കുവെച്ച് ആര്യ ദയാല്‍
- 2 hrs ago
ചെമ്പരത്തിയിലെ അരവിന്ദ് ഇനി സ്വാതിക്ക് സ്വന്തം, പ്രബിന് വിവാഹിതനായി, ചിത്രങ്ങള്‍ വൈറല്‍
- 3 hrs ago
ചില സിനിമകള്‍ ഒഴിവാക്കാന്‍ ഞാന്‍ കൂടുതല്‍ ചോദിച്ചിട്ടുണ്ട്, തുറന്നുപറഞ്ഞ് ലാല്‍
Don't Miss!
- Finance
തെറ്റായ പരസ്യങ്ങൾക്കും അവകാശവാദങ്ങൾക്കും രണ്ട് വർഷം വരെ തടവ്
- Sports
ഫാന്‍സിന് ഹാപ്പി ന്യൂസ്- സ്റ്റേഡിയം തുറക്കുന്നു! ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്കു അനുവദിച്ചേക്കും
- Automobiles
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- News
മര്‍മം അറിഞ്ഞ് കളിയിറക്കി രാഹുല്‍ ഗാന്ധി; തമിഴ്നാട്ടില്‍ പ്രചാരണത്തിന് തുടക്കം, ബിജെപിയെ അനുവദിക്കില്ല
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മമ്മൂട്ടിയും മോഹൻലാലും മാത്രമല്ല, ഈ യൂത്തന്മാരും താരങ്ങളോടൊപ്പമുണ്ട്, പ്രേക്ഷകർ കയ്യടിച്ച മേക്കോവർ
മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച വർഷമായിരുന്നു 2019. ഇറങ്ങിയ എല്ലാ സിനിമകളും തിയേറ്ററുകളിൽ വൻ വിജയമായിരുന്നു നേടിയത്. 2019 അവസാനിച്ചപ്പോൾ ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമലോകം 2020 നെ സ്വീകരിച്ചത്. എന്നാൽ പ്രതീക്ഷയ്ക്ക് വിപരീതമായ സംഭവങ്ങളായിരുന്നു പിന്നീട് നടന്നത്. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമായിരുന്നു ആ വർഷം തിയേറ്ററുകളിൽ എത്തിയത്. റിലീസ് ചെയ്ത ചിത്രങ്ങൾക്ക് വേണ്ടവിധം ഓടാനും കഴിഞ്ഞിരുന്നില്ല.
പുതിയ സിനിമകൾ തിയേറ്ററുകളിൽ എത്തിയിരുന്നെല്ലെങ്കിലും താരങ്ങൾ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ച വിഷയമായിരുന്നു. ലോക്ക് ഡൗൺ കാലത്ത് താരങ്ങളുടെ മേക്കോവർ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ച വിഷയമായിരുന്നു. സിനിമയില്ലെങ്കിലും ഫിറ്റ്നസ്സിന്റെ കാര്യത്തിൽ ഇവർ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. 2020 ൽ പുത്തൻ മേക്കോവറിലൂടെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ നടന്മാർ ഇവരാണ്. ചിത്രങ്ങൾ കാണാം.

മേക്കോവറിലൂടെ പ്രേക്ഷകരെ മാത്രമല്ല സഹതാരങ്ങളേയും ഞെട്ടിക്കുകയായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടി. സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു താരം. 4 ചിത്രങ്ങളായിരുന്നു അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. വീട്ടിൽ നിന്നുള്ള മെഗാസ്റ്റാറിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങാവുകയായിരുന്നു. ലുക്കിന്റെ കാര്യത്തിൽ യുവ താരങ്ങൾ വരെ മെഗാസ്റ്റാറിന് പിന്നിലേയ്ക്ക് മാറി നിൽക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായിരുന്നു മമ്മൂട്ടിയുടെ ചിത്രങ്ങൾ.

ലോക്ക് ഡൗൺ കാലത്ത് പ്രേക്ഷകരുടെ ഇടയിൽ മോഹൻലാൽ വലിയ ചർച്ചയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ലോക്ക് ഡൗണിന് നിയന്ത്രണങ്ങൾ വരുത്തിയപ്പോൾ തന്നെ തന്റെ ജോലിയിൽ സജീവമായിരുന്നു. സമൂഹമാധ്യമങ്ങളിൽ മോഹൻലാലിന്റെ ദൃശ്യം ഗെറ്റപ്പ് വലിയ ചർച്ച വിഷയമായിരുന്നു. ലോക്ക് ഡൗൺ കാലത്ത് നീണ്ട താടിയിലായിരുന്നു താരരാജാവ് പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ സിനിമ ചിത്രീകരണം ആരംഭിച്ചപ്പോൾ ഇന്ന് കണ്ട ലാലേട്ടനായിരുന്നില്ല. താടി വെട്ടി മെലിഞ്ഞ് കൂടുതൽ സുന്ദരനായിട്ടായിരുന്നു ദൃശ്യം 2ന്റെ ലൊക്കേഷനിൽ പ്രത്യക്ഷപ്പെട്ടത്.

മേക്കോവറിൽ പ്രേക്ഷകരെ ഞെട്ടിപ്പിച്ച താരമായിരുന്നു നടൻ പൃഥ്വിരാജ്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന് വേണ്ടിയുള്ള നടന്റെ വേഷ പകർച്ച മലയാള സിനിമ ലോകം നേരിട്ട് കണ്ടതാണ്. 2020 ന്റെ തുടക്കത്തിൽ മെലിഞ്ഞ് ക്ഷീണിതനായ പൃഥ്വിരാജിനെയാണ് കണ്ടതെങ്കിൽ പിന്നീട് വർഷാവസാനത്തോടെ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന വേഷപകർച്ചയിൽ താരം വീണ്ടും എത്തുകയായിരുന്നു. ജനഗണമന, കോൾഡ് കേസ് തുടങ്ങിയവയാണ് നടന്റെ പുതിയ ചിത്രങ്ങൾ. ജനഗണമനയുടെ ചിത്രീകരണം അവസാനിച്ചിട്ടുണ്ട്. ഇപ്പോൾ കോൾഡ് കേസിന്റെ ലൊക്കേഷനിലാണ് നടൻ.

യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന യുവതാരമാണ് ഫഹദ് ഫാസിൽ. സിനിമ പ്രവർത്തകരുടെ ഇടയിൽ തന്നെ ഇദ്ദേഹത്തിന് നിരവധി ആരാധകരുണ്ട്. ഈ വർഷം സോഷ്യൽ മീഡിയയിൽ ചർച്ചയായ ഒരു മേക്കോവറായിരുന്നു ഫഹദിന്റേത്. ദിവസങ്ങൾക്ക് മുൻപ് ശരീരം ഭാരം കുറഞ്ഞ് മെലിഞ്ഞ ലുക്കിലുള്ള നടന്റെ ചിത്രം പുറത്തു വന്നിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങുമായിരുന്നു. സീ യു സൂൺ ആണ് ലോക്ക് ഡൗൺ കാലത്ത് പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രം. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്.

മേക്കോവറിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച മറ്റൊരു താരമാണ് ടൊവിനോ തോമസ്. 2020ന്റെ തുടക്കത്തിൽ ടൊവിനോ ചിത്രമായ ഫോറൻസിക് എത്തിയെങ്കിലും ലോക്ക് ഡൗൺ ചിത്രത്തെ കാര്യമായി തന്നെ ബാധിക്കുകയായിരുന്നു. തിയേറ്ററുകൾ വേണ്ടവിധം ഉപയോഗപ്പെടുത്താൻ ഈ ചിത്രത്തിന് കഴിഞ്ഞില്ല. എന്നാൽ നടൻ പ്രേക്ഷകരുടെ ഹൃദയത്തിൽ തന്നെയുണ്ടായിരുന്നു.ലോക്ക് ഡൗൺ കാലത്ത് വർക്കൗട്ടിനായിരുന്നു നടൻ അധികസമയം ചെലവഴിച്ചത്. ചിത്രങ്ങളെല്ലാം ആരാധകർക്കായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

പ്രായം കൂടുന്തോറും കൂടുതൽ ചെറുപ്പമാകുന്ന താരമാണ് കുഞ്ചോക്കോ ബോബൻ.അന്നും ഇന്നും പ്രേക്ഷകരുടെ ചോക്ലേറ്റ് ഹീറോയാണ് താരം. 2020 ൽ പുറത്തു വന്ന നടന്റെ ചിത്രം പോലെ ഗെറ്റപ്പും പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. ചാക്കോച്ചന്റേയും മേക്കോവർ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.