നസ്രിയയുടെ ചിത്രം പകർത്തി ദുൽഖറിന്റെ ഭാര്യ അമാൽ, ക്യൂട്ട് ലുക്കിൽ ഭാവന, ചർച്ചയാകുന്നു ചിത്രങ്ങൾ

ലോക്ക് ഡൗണോട് കൂടി താരങ്ങൾ സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകുകയായിരുന്നു. കഴിഞ്ഞ കുറച്ചു നാൾ മുമ്പ് വരെ താരങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ നിന്ന് അധികവും പുറത്തു വന്നത് സിനിമ വിശേഷങ്ങൾ മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ കുടുംബ വിശേങ്ങളും പങ്കുവെയ്ക്കാറുണ്ട്.

ഇൻസ്റ്റഗ്രമിലാണ് താരങ്ങൾ കൂടുതൽ സജീവം. ഇവർ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടയിൽ വൈറലാകാറുണ്ട്. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് താരങ്ങൾക്ക് ലഭിക്കുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലായ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം...

 നസ്രിയ ഫഹദ്

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നസ്രിയ. സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തതിന് പിന്നാലെയാണ് നടി സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നത്. തന്റേയും ഭർത്താവും നടനുമായ ഫഹദ് ഫാസിന്റേയും കുടുംബത്തിന്റേയും വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. നസ്രിയയുടെ എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.കഴിഞ്ഞ ദിവസം നടി പങ്കുവെച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ദുൽഖർ സൽമാന്റെ ഭാര്യ അമാൽ ആണ് ചിത്രം എടുത്തിരിക്കുന്നത്. നസ്രിയയുടെ ക്യൂട്ട് ലുക്കായിരുന്നു അമാൽ പകർത്തിയത്. മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചത്. പോയ വാരം സോഷ്യൽ മീഡിയയിൽ ചർച്ചയായ ഒരു ചിത്രമായിരുന്നു ഇത്.

കവിത നായർ

ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കവിത നായർ. പോയ വാരം കവിതയുടെ ഒരു ചിത്രവും പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. സാരിയിൽ ഗംഭീര ലുക്കിലാണ് നടി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ശൈത്യകാലത്തെ വരവേറ്റുകൊണ്ടുള്ള നടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

അപർണ്ണ ബാലമുരളി

ഈ അടുത്ത കാലത്ത് പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു നടിയായിരുന്നു അപർണ്ണ ബാലമുരളി. സൂര്യ ചിത്രമായ 'സൂരരൈ പോട്ര്' എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യൻ സിനിമ ലോകത്തെ മിന്നും താരമായി അപർണ്ണ മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ അപർണ്ണയുടെ ഒരു ചിത്രവും ട്രെന്റിങ്ങായിരുന്നു. നീല നിറത്തിലുള്ള ഔട്ട്ഫിറ്റ് ധരിച്ച് പുസ്തകം വായിച്ചിരിക്കുന്ന ചിത്രമായിരുന്നു സമൂഹമാധ്യമങ്ങളിൽ വൈറലായത്. മികച്ച കമന്റുകളായിരുന്നു ചിത്രത്തിന് ലഭിച്ചത്.

Recommended Video

ആരാധകര്‍ കാത്തിരുന്ന മറുപടിയുമായി തൃഷ | Filmibeat Malayalam
  ഭാവന

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഭാവന. മലയാളത്തിലൂടെ വെള്ളിത്തിരയിൽ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിയായി ഭാവന മാറുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് ഭാവന. നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാകാറുണ്ട്. ദിവസങ്ങൾക്ക് മുൻപ് നടി ഒരു മനോഹരമായ ചിത്രം പങ്കുവെച്ചിരുന്നു. ക്യൂട്ട് ലുക്കിലുള്ള ഭാവനയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായിരുന്നു.

More from Filmibeat

Read more about: nazriya bhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X