»   » പറവയിലെ പിള്ളേര്‍ മുതല്‍ മായാനദിയിലെ റൊമാന്‍സ് വരെ, 2017 ചില നല്ല നിമിഷങ്ങള്‍

പറവയിലെ പിള്ളേര്‍ മുതല്‍ മായാനദിയിലെ റൊമാന്‍സ് വരെ, 2017 ചില നല്ല നിമിഷങ്ങള്‍

Written By:
Subscribe to Filmibeat Malayalam

2017 എന്ന വര്‍ഷം മലയാള സിനിമയുടെ നേട്ടം തന്നെയാണ്. ഒത്തിരി കഴിവുള്ള പുതുമുഖ സംവിധായകരും എഴുത്തുക്കാരും അഭിനേതാക്കളും മലയാള സിനിമയിലേക്കെത്തിയ വര്‍ഷം. 'പൊളിച്ച്, തകര്‍ത്ത്, കിടു' എന്നൊക്കെ പറയാന്‍ മലയാളികള്‍ക്ക് അവസരമൊരുക്കിയ പല സന്ദര്‍ഭങ്ങളും ഈ വര്‍ഷം മലയാള സിനിമയിലുണ്ടായി.

സമ്മര്‍ദ്ദം കൂടി, എനര്‍ജ്ജി നഷ്ടപ്പെട്ടു; സീരിയല്‍ ഉപേക്ഷിക്കാനുണ്ടായ കാരണത്തെ കുറിച്ച് പ്രവീണ

മോശമായ കാര്യങ്ങളെ മാറ്റി നിര്‍ത്തി, മലയാള സിനിമയില്‍ 2017 ല്‍ സംഭവിച്ച 12 നല്ലതിനെ കുറിച്ച്.. മികച്ചതിനെ കുറിച്ച് പറയാം. പറവ എന്ന ചിത്രത്തിലൂടെ അഭിമാനമായ പിള്ളേര് മുതല്‍ ഏറ്റവുമൊടുവില്‍ ഈ വര്‍ഷം റിലീസ് ചെയ്ത മായാനദിയിലെ റൊമാന്‍സ് വരെ ഒന്ന് നോക്കാം

കടപ്പാട്;ന്യൂസ് മിനുട്ട്

തൊണ്ടി മുതലിലെ ഫഹദ്

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ ഫഹദ് പല സന്ദര്‍ഭത്തിലും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. ഏറ്റവും കണ്ണിങായത് ഇന്റര്‍വെലിന് മുന്‍പ് ശ്രീജയെ (നിമിഷ) നോക്കി ഫഹദ് ചിരിക്കുന്ന ഒരു ചിരിയാണ്. ആ ചരിയില്‍ പ്രേക്ഷകരോടും കൂടെ ചിരിച്ചു പോവും.

അങ്കമാലി ഡയറീസ്

86 പുതുമുഖങ്ങളുമായി എത്തിയ അങ്കമാലി ഡയറീസ് എന്ന ചിത്രവും ഈ വര്‍ഷത്തെ അത്ഭുതങ്ങളിലൊന്നാണ്. ഒരു ക്ലാസിക് ടച്ചോടുകൂടെയാണ് ലിജോ ജോസ് പെല്ലിശ്ശേരി അങ്കമാലി ഡയറീസ് ഒരുക്കിയത്. ചിത്രത്തില്‍ ഒരു നടന്റെ അഭിനയവും കണ്ടാല്‍ പുതുമുഖമാണെന്ന് തോന്നില്ല. ചിത്രത്തിന്റെ ക്യാമറമാന്‍ ഗിരീഷ് ഗംഗാധരനെ കുറിച്ചും സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ളയെ കുറിച്ചും പറയാതെ വയ്യ.

ടേക്ക് ഓഫില്‍ പാര്‍വ്വതി

ലോക സിനിമാ പ്രേക്ഷകരെ കോരിത്തരിപ്പിച്ച അഭിനയമാണ് ടേക്ക് ഓഫ് എന്ന ചിത്രത്തില്‍ പാര്‍വ്വതി കാഴ്ചവച്ചത്. ചിത്രത്തിലെ അഭിനയത്തിന് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ഇതിനോടകം പാര്‍വ്വതി നേടിക്കഴിഞ്ഞു.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

പക്ക ഒരു ഫാമിലി ഡ്രാമയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. ജീവന് ഭീഷണിയായ രോഗങ്ങളെ കുറിച്ച് പറയുന്ന ചിത്രം സമൂഹത്തിന് നല്‍കുന്ന സംഭാവന തന്നെയാണ്.

പറവയിലെ പിള്ളേര്‍

പറവ എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് രണ്ട് മികച്ച അഭിനേതാക്കളെ കൂടെ ലഭിച്ചു. ഇപ്പാച്ചിയും (അമല്‍ ഷാ) ഹസീബും (ഗോവിന്ദ് വി പയ്). ആദ്യമായി ക്യാമറയെ നോക്കുന്ന ഒരു ഭീതിയും അമലിനും ഗോവിന്ദിനും ഉണ്ടായിരുന്നില്ല. ചിത്രത്തിലെ ഷെയിന്‍ നിഗത്തിന്റെ അഭിനയവും പ്രേക്ഷക ശ്രദ്ധ നേടി.

നൊസ്റ്റാള്‍ജിയയുമായി ബൈജു

ഒരുപാട് ഓര്‍മകളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയ ചിത്രമാണ് രക്ഷാധികാരി ബൈജു ഒപ്പ്. ജോര്‍ജും (ദിലീഷ് പോത്തന്‍) ബിജുവും (ബിജു മേനോന്‍) മരത്തിന്റെ ചുവട്ടിലിരുന്ന് ഓര്‍മകള്‍ അയവിറക്കുമ്പോള്‍ കാഴ്ചക്കാരും അവര്‍ക്കൊപ്പം സഞ്ചരിയ്ക്കുന്നു.

സണ്‍ഡേ ഹോളിഡേ ഫീല്‍ ഗുഡ്

ഒരു ഫീല്‍ ഡുഡ് മൂവിയാണ് സണ്‍ഡേ ഹോളിഡേ എന്ന് പറയാന്‍ ഒരുപാട് കാരണങ്ങളുണ്ട്. അമലും (ആസിഫ് അലി) ബെന്നിയും (സുധീര്‍ കരമന) വഴക്കിട്ടു പിരിഞ്ഞ രാത്രിയ്ക്ക് ശേഷം, രാവിലെ ബെന്നിയുടെ അമ്മ (കെപിഎസി ലളിത) വീട്ടില്‍ വന്ന് പലഹാരങ്ങള്‍ കൊടുത്തിട്ട്, ഇനിയിങ്ങനെ അടി വേണ്ട എന്ന് പറയുന്നു. ഓഫീസിലേക്കുള്ള യാത്രയില്‍ ബെന്നിയെ കാണുന്ന അമല്‍ ക്ഷമ പറയുന്നു. ബെന്നി അമലിന്റെ തോളില്‍ തട്ടി ചിരിച്ചു കൊണ്ട് നടന്നു പോവുന്നു. ഒരു സിനിമയ്ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും പോസിറ്റീവാ ചെറിയൊരു സന്ദേശമാണ് ഈ ഒരു രംഗത്തില്‍ നിന്ന് മാത്രം പ്രേക്ഷകര്‍ക്ക് ലഭിയ്ക്കുന്നത്.

രാമന്റെ ഏദന്‍ തോട്ടം ക്ലൈമാക്‌സ്

രാമന്റെ ഏദന്‍ തോട്ടം രഞ്ജിത്ത് ശങ്കറിന്റെ മികച്ച ചിത്രം തന്നെയാണ്. എന്നാല്‍ ഏറ്റവും ആകര്‍ഷിക്കുന്നത് ചിത്രത്തിന്റെ ക്ലൈമാക്‌സാണ്. മാലിനി (അനു സിത്താര) എന്ന കഥാപാത്രത്തിലൂടെ വലിയൊരു സന്ദേശമാണ് സംവിധായകന്‍ കൈമാറുന്നത്.

സുരാജിന്റെ മാറ്റം

സുരാജ് വെഞ്ഞാറമൂട് പൂര്‍ണമായും ഹാസ്യം ഉപേക്ഷിച്ച വര്‍ഷം കൂടെയാണ് 2017. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ പക്വതയുള്ള വേഷവും വര്‍ണ്യത്തില്‍ ആശങ്ക എന്ന ചിത്രത്തിലെ അവസരവാദിയുടെ വേഷവും അതിനുദാഹരണം

പ്രത്യേകിച്ച് ഒരു അര്‍ത്ഥവുമില്ലാതെ തന്നെ അന്താരാഷ്ട്ര തലത്തില്‍ ഹിറ്റായ പാട്ടാണ് വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ എന്ന ചിത്രം. ഈ പാട്ട് വൈറലായതിന്റെ പേരില്‍ ചര്‍ച്ച നടന്നതൊക്കെ അതിന്റെ ഭാഗമാണ്.

ആട് 2 വിന്റെ വരവ്

ഇന്ത്യന്‍ സിനിമയുടെ ചരിത്രമായി മാറിക്കഴിഞ്ഞ ചിത്രമാണ് ആട് 2. ഇതാദ്യമായിട്ടായിരിയ്ക്കും പരാജയപ്പെട്ട ഒരു ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നത്. ചിത്രം പ്രേക്ഷകര്‍ വന്‍ ആവേശത്തോടെ ഏറ്റെടുത്ത് വിജയിപ്പിയ്ക്കുകയും ചെയ്തു.

മായാനദി റൊമാന്‍സ്

മായാനദി എന്ന ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് മാത്തന്റെയും (ടൊവിനോ തോമസ്) ആപര്‍ണയുടെയും (ഐശ്വര്യ ലക്ഷ്മി) പ്രണയമാണെങ്കിലും മായാനദി പൂര്‍ണമായും സംവിധായകന്റെ സിനിമയാണ്. ഓരോ ഫ്രെയിമിലും അത് വ്യക്തമാണ്. ഡയലോഗുകളെക്കാള്‍ തീവ്രതയുള്ള ടൊവിനോയുടെയും ഐശ്വര്യയുടെയും അഭിനയത്തെ കുറച്ച് കാണാന്‍ സാധിക്കില്ല.

English summary
From 'Paravaa' boys to 'Mayaanadhi' romance: The best of Malayalam cinema in 2017

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X