»   » പട്ടോടി-ശര്‍മ്മിള മുതല്‍ അനുഷ്‌ക-കോലിവരെ; രഹസ്യവും പരസ്യവുമായിരുന്ന ക്രിക്കറ്റ്-സിനിമാ പ്രണയങ്ങള്‍!

പട്ടോടി-ശര്‍മ്മിള മുതല്‍ അനുഷ്‌ക-കോലിവരെ; രഹസ്യവും പരസ്യവുമായിരുന്ന ക്രിക്കറ്റ്-സിനിമാ പ്രണയങ്ങള്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ക്രിക്കറ്റ് താരം വിരാട് കോലിയും ബോളിവുഡ് നടി അനുഷ്‌ക്കശര്‍മ്മയും പ്രണയത്തിലാണെന്ന് ഏത് ചെറിയ കുട്ടിക്കുപോലുമറിയാവുന്ന കാര്യമാണ്. അതു പോലെ നടി സംഗീത ബിജ്്‌ലാനി- ക്രിക്കറ്റ് താരം അസ്ഹറുദ്ദീന്‍, ശര്‍മ്മിള ടാഗോര്‍- മന്‍സൂര്‍ അലി ഖാന്‍ പട്ടോടി ഇങ്ങനെ നീളുന്നു ക്രിക്കറ്റ് -സിനിമാ പ്രണയത്തിന്റെ പട്ടികകള്‍.

ക്രിക്കറ്റ് താരങ്ങള്‍ക്ക് സിനിമാ താരങ്ങളോട് പ്രണയം തോന്നുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിനു ക്രിക്കറ്റിനോളം പഴക്കമുണ്ട്. ചില ബന്ധങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ ചിലരുടെ പ്രണയങ്ങളെ മാധ്യമങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുകയാണ് ചെയ്തത്. അത്തരത്തില്‍ ഒളിഞ്ഞും തെളിഞ്ഞും ബോളിവുഡിലും ക്രിക്കറ്റ് ലോകത്തും ചര്‍ച്ചയായ പ്രണയങ്ങളില്‍ ചിലതിവയാണ്

സൗരവ് ഗാംഗുലി-നഗ്മ

അന്നും ഇന്നും തെളിയാതെ കിടക്കുന്ന പ്രണയബന്ധങ്ങളിലൊന്നായിരുന്നു ഗാംഗുലിയും തെന്നിന്ത്യന്‍ നടി നഗ്മയും തമ്മിലുള്ള പ്രണയം. ഇരുവരും തമ്മില്‍ 2001 മുതല്‍ പ്രണയത്തലായിരുന്നുവെന്നാണ് പറയുന്നത്്. ഇരുവരെയും ലണ്ടനില്‍ വച്ചു ഒരു ക്ഷേത്രത്തില്‍ വെച്ചും ഒരുമിച്ചു കണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബാല്യകാല സഖി ഡോണയുമായി ഗാംഗുലിയുടെ വിവാഹം കഴിഞ്ഞതിനു ശേഷമായിരുന്നു ഈ സംഭവങ്ങള്‍

കപില്‍ദേവ്-സരിക

കമല്‍ഹാസനുമായുളള വിവാഹ ബന്ധം വേര്‍പിരിഞ്ഞതിനു ശേഷം നടി സരികയ്ക്ക് ക്രിക്കറ്റ് താരം കപില്‍ദേവുമായി ബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദേവിന്റെ കുടുംബത്തിനും ഈ ബന്ധത്തിന് എതിര്‍പ്പില്ലായിരുന്നു. പക്ഷേ സമാന്തരമായി കപില്‍ദേവിന് റോമിഎന്ന മറ്റൊരു പ്രണയിനിയുമുണ്ടായിരുന്നു. ഒടുവില്‍ കപില്‍ദേവ് സരികയുമായുള്ള ബന്ധം ഒഴിയേണ്ടി വന്നു.

സുഷ്മത സെന്‍ വസീം -അക്രം

പാക് ക്രിക്കറ്റ് താരം വസീം അക്രവും സുഷ്മിതാ സെന്നും തമ്മിലുണ്ടായിരുന്നത് പ്രണയമായിരുന്നോ സൗഹൃദം മാത്രമായിരുന്നോ എന്നവര്‍ക്കു മാത്രമേ അറിയുകയുള്ളൂ. ഒരു ചാനല്‍ റിയലിറ്റി ഷോയില്‍ ജഡ്ജുമാരായി എത്തിയതിനു ശേഷമാണ് ഇരുവരെയും തമ്മില്‍ ബന്ധപ്പെടുത്തിയുളള വാര്‍ത്തകള്‍ വന്നു തുടങ്ങിയത്. ഇരുവരും ഒട്ടേറെ പൊതുപരിപാടികളില്‍ ഒന്നിച്ചു പങ്കെടുക്കുകയും ചെയ്തിരുന്നു .എന്നാല്‍ എല്ലാം വെട്ടി തുറന്നു പറയാറുളള സുഷ്മിത വസ്രീ അക്രം തന്റെ നല്ല സുഹൃത്തുമാത്രമാണെന്നു ട്വീറ്റു ചെയ്തതോടെ ഇരുവരെയും ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകള്‍ നിലക്കാന്‍ തുടങ്ങി

സീനത്ത് അമന്‍-ഇമ്രാന്‍ ഖാന്‍

പട്ടോടിയും ശര്‍മ്മിള ടാഗോറും പോലെ പഴയ ക്രിക്കറ്റ്-സിനിമാ താര പ്രണയ ജോടികളായിരുന്നു സീനത്ത് അമനും പാക് താരം ഇമ്രാന്‍ ഖാനും .ഇരുവരുടെയും പ്രണയം ഒരു കാലത്ത് ചൂടേറിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ സീനത്തിന് നടന്‍ സഞ്ജയ് ഖാനുമായും അടുപ്പമുണ്ടായിരുന്നു. ഒരു പൊതുപരിപാടിയില്‍ വച്ച് സീനത്തിനെ സഞ്ജയ് ഖാന്റെ ഭാര്യ മുഖത്തടിച്ചത് വലിയ വാര്‍ത്തയായിരുന്നു. മറ്റൊരു പ്രണയം ഇമ്രാന്‍ ഖാനും ഉണ്ടായിരുന്നു. ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞ വാര്‍ത്തയാണ് പിന്നീട് കേട്ടത്

യുവരാജ് സിങ്-ഹാസെല്‍ കീച്ച്

യുവരാജ് സിങിന്റെയും ബോളിവുഡ് നടിയും ടിവി അവതാരികയും മോഡലുമായ ഹാസെല്‍ കീച്ചിന്റെയും പ്രണയം പുറംലോകമറിഞ്ഞുകൊണ്ടു തന്നെയായിരുന്നു. യുവരാജ് അസുഖ മോചിതനായി ക്രിക്കറ്റിലേക്കു തിരിച്ചെത്തിയപ്പോളും ഹാസെല്‍ കൂട്ടിനുണ്ടായിരുന്നു. അന്നും ഇന്നും ...

രവിശാസ്ത്രി-അമൃതാ സിങ്

രവിശാസ്ത്രി ഗ്രൌണ്ടിലിറങ്ങുമ്പോള്‍ ഗാലറിയിലെ സ്ഥിരസാന്നിദ്യമായിരുന്നു അമൃതാസിങ്.ഇരുവരുടെ പ്രണയവും വാര്‍ത്തയായിരുന്നെങ്കിലും വൈകാതെ വേര്‍പിരിയുകയും രവിശാസ്ത്രി റീത്തു സിങിനെയും അമൃത സിങ് സെയ്ഫ് അലിഖാനെയും വിവാഹം കഴിക്കുകയും ചെയ്തു.

യുവരാജ് സിങ് -കിം ശര്‍മ്മ

ഒന്നിലധികം പ്രണയങ്ങളുടെ തോഴനായിരുന്നു യുവരാജ് സിങ്. ഹാസെല്‍ കീച്ചുമായി പ്രണയത്തിലാവുന്നതിനു മുന്‍പ് യുവരാജ് സിങ് ബോളിവുഡ് നടി കിംശര്‍മ്മയുമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാവാന്‍ പോവുകയണെന്നുളള വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും യുവരാജ് സിങിന്റെ രക്ഷിതാക്കള്‍ക്ക് ഈ ബന്ധം ഇഷ്ടമല്ലായിരുന്നു. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. കാരണമെന്തെന്ന് ഇതുവരെ ഇരുവരും വ്യക്തമാക്കിയിട്ടില്ല.

ഗീത ബസ്‌റ-ഹര്‍ഭജന്‍ സിങ്

വളരെക്കാലം പ്രണയം രഹസ്യമാക്കിവെച്ച് വിവാഹത്തോടെമാത്രം മാധ്യമങ്ങള്‍ക്ക് പിടികൊടുത്തവരാണ് നടി ഗീത ബസ്‌റയും ഹര്‍ഭജന്‍ സിങും .കഴിഞ്ഞ വര്‍ഷമായിരുന്നു ഇവരുടെ വിവാഹം. ഇപ്പോള്‍ ഇവര്‍ക്കൊരു പെണ്‍കുഞ്ഞുണ്ട്.

വിരാട് കോലി- അനുഷ്‌ക്ക

വിരാട് കോലിയും അനുഷ്‌കയും ലോകം മുഴുവന്‍ ചുറ്റി നടന്ന് പ്രണയിക്കുകയാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോലിയുടെ കളിയുളള സ്ഥലങ്ങളിലെല്ലാം അനുഷ്‌ക്ക പറന്നെത്തും. എന്തായാലും ഇതുവരെ ഓഫ് സ്‌ക്രീനിലെ/ഗ്രൗണ്ടിലെ ഇവരുടെ പ്രണയത്തിനു മങ്ങലേറ്റിട്ടില്ല.

അനുഷ്‌കയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
from zeenat aman to anushka :top 10 cricket -actress romances in bollywood

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam