For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിക്കാന്‍ പോകുന്നവനാണെന്ന് കരുതിക്കോ; പൃഥ്വിരാജിനെ അടിക്കാന്‍ മടിച്ച് മിയ- മാര്‍ത്താണ്ഡന്‍

  |

  പൃഥ്വിരാജിന്റെ ഭാര്യയുടെ റോളില്‍ മിയ ജോര്‍ജ് തകര്‍ത്തഭിനയിച്ച സിനിമയാണ് പാവാട. പാമ്പ് ജോയി എന്ന കള്ളുകുടിയന്റെ കഥ പറഞ്ഞ ചിത്രം മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. സിനിമയിലെ ഓരോ സീനുകളും ഇപ്പോഴും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. എന്നാല്‍ ആ സിനിമയുടെ പിന്നണിയില്‍ നടന്ന ചില രസകരമായ കഥകളാണ് സംവിധായകന്‍ മാര്‍ത്താണ്ഡന്‍ പങ്കുവെക്കുന്നത്.

  കള്ളുകുടിയനായ ഭര്‍ത്താവിന്റെ തലയില്‍ മിയയുടെ കഥാപാത്രം കറിച്ചട്ടി എടുത്ത് അടിക്കുന്നുണ്ട്. ശരിക്കും മീന്‍ കറി തന്നെയായിരുന്നു അത്. പൃഥ്വിരാജിന്റെ നിര്‍ദ്ദേശം കൂടി കണക്കിലെടുത്താണ് ഒര്‍ജിനല്‍ മീന്‍ കൊണ്ട് വന്നതെന്ന് ഇന്ത്യ ഗിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ മിയ പറയുന്നു.

  Also Read: സെറ്റില്‍ അപകടം പറ്റിയ പയ്യനെ ആശുപത്രിയില്‍ എത്തിച്ചില്ല; ഉണ്ണി മുകുന്ദന്‍ ചതിച്ചത് പാവങ്ങളെയെന്ന് ബാല

  'പാവാട സിനിമയില്‍ മിയ പൃഥ്വിരാജിന്റെ തലയില്‍ ചട്ടി എടുത്ത് അടിക്കുന്നൊരു സീനുണ്ട്. ആ ചട്ടിയില്‍ ഒര്‍ജിനല്‍ മീനായിരുന്നെന്നാണ് സംവിധായകന്‍ പറയുന്നത്. അതില്‍ ഡമ്മി ഉപയോഗിക്കാമെന്ന് പൃഥ്വിരാജിനോട് ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ ഒര്‍ജിനല്‍ മീന്‍ തന്നെ വേണമെന്നത് പൃഥ്വിയുടെ നിര്‍ബന്ധമായിരുന്നു.

  Also Read: നിറവയറില്‍ സ്‌നേഹ ശ്രീകുമാര്‍; മണ്ഡോദരി അങ്ങനെ അമ്മയാവുന്നു, ഈ കോലത്തില്‍ കണ്ടല്ലോ, സന്തോഷം പറഞ്ഞ് ആരാധകര്‍

  മാത്രമല്ല മിയയ്ക്ക് ചട്ടിയെടുത്ത് രാജുവിന്റെ തലയ്ക്ക് അടിക്കാന്‍ ഭയങ്കര മടി തോന്നി. ഞാന്‍ പറഞ്ഞു നീ അടിച്ചോ, രാജു പറഞ്ഞിട്ടല്ലേയെന്ന്. എന്നാലും പൃഥ്വിരാജിന്റെ തലക്കടിക്കുകയെന്ന് പറഞ്ഞാല്‍ എനിക്ക് പറ്റില്ലെന്നായി മിയ. അത് പൃഥ്വിരാജാണെന്ന് നോക്കേണ്ട, പകരം ഭാവിയില്‍ കല്യാണം കഴിക്കാന്‍ പോകുന്ന ആളാണെന്ന് കരുതി തലയ്ക്ക് അടിച്ചോളാന്‍ പറഞ്ഞു. അങ്ങനെയൊക്കെ അല്ലേ ചെയ്യാന്‍ പറ്റുകയുള്ളുവെന്ന് മിയയോട് പറഞ്ഞു.

  നമുക്ക് ഷോട്ട് കറക്ടായാല്‍ മതി. രാജു എന്തിനും തയ്യാറായിട്ടാണ് വന്നിരിക്കുന്നത്. ആ മത്തി അവിടെ കൊണ്ട് വെക്കുമ്പോള്‍ തന്നെ തന്നെ മണമടിക്കുന്നുണ്ട്. ആ രംഗം കഴിഞ്ഞതിന് ശേഷം രാജു കാരവനില്‍ പോയി കുളിച്ചു. എന്നിട്ട് വന്നപ്പോഴും അവിടെ മൊത്തം മീനിന്റെ നാറ്റമായിരുന്നു. ഓരോ ദിവസം കഴിയുമ്പോഴും ഇറങ്ങി വരുമ്പോള്‍ തന്നെ മണക്കുന്നുണ്ടോ എന്നായിരിക്കും പൃഥിരാജ് ചോദിക്കുന്നതെന്ന്', സംവിധായകന്‍ പറയുന്നു.

  ശരിക്കും പാവാടയിലെ പാമ്പ് ജോയി എന്ന കഥാപാത്രത്തെ തനിക്ക് അറിയാവുന്നതാണെന്നാണ് മാര്‍ത്താണ്ഡന്‍ പറയുന്നത്. ജീവിച്ചിരിക്കുന്ന കഥാപാത്രമാണത്. സിനിമയിലെ രാജുവിന്റെ കഥാപാത്രത്തിന് ആദ്യം മുണ്ടിന് പകരം ജീന്‍സ് കെടുക്കാമെന്നാണ് പ്ലാന്‍ ചെയ്തത്. അങ്ങനെ കൊടുത്താല്‍ അത് കുറച്ച് ഡീസന്റായി പോവും. കാരണം മെമ്മറീസ് അടക്കമുള്ള സിനിമകളില്‍ പൃഥ്വിരാജ് അതുപോലെ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ ചിന്തിച്ചപ്പോഴാണ് കൈലി ഉടുത്ത് ലോക്കലാക്കാമെന്ന് തിരക്കഥാകൃത്ത് ബിപിനോട് ഞാന്‍ പറയുന്നത്.

  രാജുവിന് സൗന്ദര്യമുള്ളത് കൊണ്ട് എത്ര ലോക്കലാക്കിയാലും അതിനൊരു പരിധിയുണ്ടെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ മുണ്ടിന്റെ ഇറക്കം കുറച്ചു. കാല് കൊണ്ടൊക്കെ ചൊറിയുന്ന രീതിയൊക്കെ ബിപിനാണ് കാണിച്ച് കൊടുക്കുന്നത്. ലൊക്കേഷനിലേക്ക് രാജു ആദ്യം വന്ന സമയത്ത് എന്തോ കുറവ് തോന്നിയിരുന്നു. 'ചേട്ടാ ഞാനങ്ങ് അഴിഞ്ഞാടും എന്നെ ഒന്ന് കണ്‍ട്രോള്‍ ചെയ്‌തേക്കണേ', എന്നാണ് രാജുഅന്നേരം എന്നോട് പറഞ്ഞത്. അഴിഞ്ഞാടിക്കോ, അതാവും എല്ലാവര്‍ക്കും ഇഷ്ടമാവുകയെന്ന് ഞാനും പറഞ്ഞതായി മാര്‍ത്താണ്ഡന്‍ കൂട്ടിച്ചേര്‍ത്തു.

  English summary
  G Marthandan Opens Up About Prithviraj And Mia George's Scene In Paavada Movie Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X