Just In
- 4 hrs ago
ആ കാര്യം അവിടെ പറയാൻ ആഗ്രഹിച്ചിരുന്നില്ല, ഭാഗ്യലക്ഷ്മി നിർബന്ധിച്ചു, മോശം നിമിഷത്ത കുറിച്ച് ലക്ഷ്മി
- 4 hrs ago
അമ്മയുടെ പ്രായമുള്ളവർ ഇങ്ങനെ ചെയ്യുന്നത് ശരിയല്ല, ഭാഗ്യലക്ഷ്മിയ്ക്കെതിരെ പരാതിയുമായി മജിസിയ
- 5 hrs ago
രമ്യയുടെ തലമണ്ട അടിച്ച് പൊളിക്കുമെന്ന് ഫിറോസ് ഖാൻ, ഇരുവരെയും വിളിപ്പിച്ച് ബിഗ് ബോസ്
- 7 hrs ago
മകന്റെ ചിത്രത്തിനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്, രസകരമായ കമന്റുകളുമായി ആരാധകര്‍
Don't Miss!
- News
മണ്ഡലം മാറാൻ ഷാജിയും മുനീറും, ബേപ്പൂരും ചടയമംഗലവും വേണ്ടെന്ന് മുസ്ലീം ലീഗ്, ഇബ്രാഹിംകുഞ്ഞിന് പകരം മകൻ
- Automobiles
ചെറുതും താങ്ങാനാവുന്നതുമായ എസ്യുവിയുമായി ഹ്യുണ്ടായി; ബയോണിനെ പരിചയപ്പെടാം
- Finance
കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണത്തില്‍ വർധനവ്
- Lifestyle
ഈ അവസ്ഥ വളരെ ഭീകരം; ശ്രദ്ധിക്കണം ചെറിയ ദഹന പ്രശ്നം പോലും
- Sports
ഇന്ത്യ vs ഇംഗ്ലണ്ട് നാലാം ടെസ്റ്റ്: എട്ട് വിക്കറ്റ് അകലെ അശ്വിനെ കാത്ത് ചരിത്ര നേട്ടം
- Travel
മാര്‍ച്ച് മാസത്തില്‍ 'ചില്' ആകാം.. അടിപൊളി യാത്രകള്‍ക്കായി ഈ ഇടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബുള്‍സ് ഐ കണ്ടാല്‍ നോക്കി ഇരിക്കാന്‍ പറ്റില്ല! ഫുഡ് കഴിക്കുന്ന സീനിനെ പറ്റി വെളിപ്പെടുത്തി മമ്മൂട്ടി
മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന സിനിമയാണ് ഗാനഗന്ധര്വ്വന്. മമ്മൂട്ടി ഗാനമേളകളില്‍ പാട്ട് പാടുന്ന കലാകാരനായിട്ടാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഗാനഗന്ധര്വ്വന് റിലീസിനൊരുങ്ങുകയാണ്. സെപ്റ്റംബര്‍ ഇരുപത്തിയേഴിന് തിയറ്ററുകളിലേക്ക് എത്തുന്ന സിനിമയ്ക്ക് വേണ്ടിയുള്ള പ്രമോഷന് പരിപാടികള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടെ പിഷാരടിയും മമ്മൂട്ടിയും തമ്മിലുള്ള ഒരു അഭിമുഖം വൈറാലവുകയാണ്.
മനോരമ ഒരുക്കിയ ചാറ്റ് ഷോ യിലാണ് താരങ്ങള്‍ പങ്കെടുക്കാനെത്തിയത്. ലൊക്കേഷനില്‍ നിന്നുള്ള രസകരമായ പല കാര്യങ്ങളാണ് താരങ്ങള്‍ സംസാരിച്ചത്. പാട്ടുകാരനോ ഗാനമേള ട്രൂപ്പിന്റെ ആളായിട്ടോ ഞാനിത് വരെ അഭിനയിച്ചിട്ടില്ല. അതിനാല്‍ ഇതുവരെ ചെയ്യാത്ത റോള്‍ എന്ന് വേണമെങ്കില്‍ സത്യസന്ധമായി പറയാം.
ഭക്ഷണം കഴിക്കുന്ന സീനാണ് ഷൂട്ട് ചെയ്യുന്നതെങ്കില്‍ മിനിമം രണ്ടോ മൂന്നോ സെറ്റ് എങ്കിലും എനിക്ക് വേണമെന്നാണ് മമ്മൂട്ടി പറയുന്നത്. ഈ ബുള്‍സ് ഐ ഒക്കെ എത്ര നേരം ഇങ്ങനെ നോക്കി കണ്ടോണ്ട് ഇരിക്കുമെന്നും താരം ചോദിക്കുന്നു. താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ലക്ഷം രൂപ കൊടുത്ത് വാങ്ങിയിട്ട സ്ഥലത്തിന് ഇപ്പോള്‍ നാല്പത് കോടിയോളം രൂപ കൊടുക്കേണ്ടി വരുമെന്നുമടക്കം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു മമ്മൂട്ടി വെളിപ്പെടുത്തിയത്്.
റിലീസിനെത്തുന്നതിന് മുന്‍പ് തന്നെ ഗാനഗന്ധര്വ്വന് മാതൃകയായിരുന്നു. സിനിമയുടെ ഔദ്യോഗികമായി ഫ്ളക്സ് ഹോര്‍ഡിങ്ങുകള്‍ ഒഴിവാക്കി കൊണ്ടാണ് മമ്മൂട്ടിയും പിഷാരടിയും പ്രേക്ഷകരെ ആദ്യമേ അത്ഭുതപ്പെടുത്തിയത്. കലാസധന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മുകേഷ്, ഇന്നസെന്റ്, സിദ്ദിഖ്, സലിം കുമാര്‍, ധര്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, മനോജ് കെ ജയന്, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, കുഞ്ചന്‍, അശോകന്, സുനില്‍ സുഗദ, അതുല്യ, ശാന്തിപ്രിയ എന്നിങ്ങനെ വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.