twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മരണശേഷമുള്ള കര്‍മ്മങ്ങള്‍ ആഘോഷിക്കരുതെന്ന് അച്ഛന്‍; അവസാന വാക്ക് പാലിച്ചതിനെ കുറിച്ച് ഗായത്രി അരുണ്‍

    |

    ടെലിവിഷന്‍ സീരിയലുകളിലെ ഐപിഎസുകാരിയാണ് ഗായത്രി അരുണ്‍. പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ ജനപ്രീതി നേടി എടുത്ത ഗായത്രി സിനിമകളിലും സജീവമായി തുടരുകയാണിപ്പോള്‍. താന്‍ ഒറ്റയ്ക്ക് നടത്തിയ ഋഷികേശ് യാത്രയെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ചാണ് നടിയിപ്പോള്‍ എത്തിയിരിക്കുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് അച്ഛന്റെ വേര്‍പാടിനെ കുറിച്ചും അവസാന ആഗ്രഹം സഫലമാക്കിയതിനെ പറ്റിയുമൊക്കെ ഗായത്രി പറഞ്ഞത്.

    'ഞാന്‍ മരിച്ചാല്‍ മരണാനന്തര കര്‍മ്മങ്ങള്‍ എന്ന പേരില്‍ നടത്തപ്പെടുന്ന ആഘോഷ പരിപാടികള്‍ ഒന്നും നടത്തരുത്. ഏതെങ്കിലും പുണ്യനദിയില്‍ പോയി കര്‍മം ചെയ്താല്‍ മതി എന്നാണ് അച്ഛന്‍ ഗായത്രിയോട് പറഞ്ഞിരുന്നത്. ആ വാക്കുകള്‍ക്ക് ജീവന്‍ നല്‍കി കൊണ്ടാണ് ഗായത്രി ഋഷികേശിലേക്ക് ഒറ്റയ്ക്ക് യാത്ര നടത്തിയത്. പല പ്രാവിശ്യം പോവണമെന്ന് കരുതി പദ്ധതികള്‍ ഇട്ടിരുന്നെങ്കിലും പിന്നീട് അതൊന്നും നടന്നില്ല.

    അച്ഛന്റെ പൂര്‍ത്തീകരണം പോലെ എല്ലാം വേഗത്തില്‍ സംഭവിച്ചു

    അച്ഛന്റെ മരണത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ ആഗ്രഹ പൂര്‍ത്തീകരണം പോലെ എല്ലാം വേഗത്തില്‍ സംഭവിച്ചത് എന്നെയും അത്ഭുതപ്പെടുത്തി. അന്നത്തെ യാത്രകളൊക്കെ മുടങ്ങിയത് അച്ഛന്റെ ആഗ്രഹം പോലെ ഗംഗയില്‍ കര്‍മ്മങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണോ എന്ന് തോന്നി പോയ നിമിഷമായിരുന്നു അത്. ആ യാത്രയൊരു നിയോഗമായി കാണുകയാണ്. ഗംഗയെ ഞാന്‍ തൊട്ടു. ആ ജലം കുടിച്ചു. തലയില്‍ കുളിരായി അണിഞ്ഞു. അച്ഛന്റെ ശ്രാദ്ധക്രിയ ശ്രദ്ധയോടെ അനുഷ്ഠിച്ചു. ഒരു അണു പോലെ ആ മഹാപ്രവാഹ സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഉള്ള് പിടയുന്നുണ്ടായിരുന്നെങ്കിലും ഉള്ളില്‍ എവിടെയോ പറഞ്ഞറിയിക്കാത്ത തണുപ്പ് പടരുന്നുണ്ടായിരുന്നു എന്നും ഗായത്രി പറയുന്നു.

    ജോലിയുടെ ഭാഗമായിട്ടല്ലാതെ ഒറ്റയ്ക്ക് ഞാന്‍ എവിടെയും പോയിട്ടില്ല

    ഒറ്റയ്ക്കുള്ള യാത്രയെ കുറിച്ചും നടി സൂചിപ്പിച്ചിരുന്നു. ജോലിയുടെ ഭാഗമായിട്ടല്ലാതെ ഒറ്റയ്ക്ക് ഞാന്‍ എവിടെയും പോയിട്ടില്ല. ഋഷികേശ് പോവണമെന്ന് കുറേ കാലമായിട്ടുള്ള ആഗ്രഹമായിരുന്നു. അതും ഒറ്റയ്ക്ക്. പക്ഷേ അത് നീണ്ട് നീണ്ട് പോയി. ഒറ്റയ്ക്ക് യാത്ര ചെയ്യുക എന്നത് ഒരു വേറിട്ട അനുഭവമാണ്. അതുകൊണ്ട് ഇനിയും അത്തരം യാത്രകള്‍ക്ക് വേണ്ടിയുള്ള പ്ലാനിങ്ങിലാണ് താന്‍. തന്നെ പോലെ തന്നെ ഭര്‍ത്താവും യാത്ര പ്രേമിയാണ്. ഇന്ത്യ മുഴുവന്‍ ബൈക്കില്‍ സഞ്ചരിച്ച് അദ്ദേഹം തിരിച്ച് വന്ന കഥയും ഗായത്രി സൂചിപ്പിച്ചു. അടുത്തതായി നേപ്പാള്‍ പോകാനാണ് അദ്ദേഹം പ്ലാന്‍ ചെയ്യുന്നത്' എന്നുമാണ് ഗായത്രി പറഞ്ഞത്.

    വിവാഹം വീട്ടില്‍ ആലോചിക്കുന്നുണ്ട്; ആദ്യം വന്ന വിവാഹാലോചനയെ കുറിച്ച് സ്വാസിക വിജയിയുടെ വെളിപ്പെടുത്തല്‍വിവാഹം വീട്ടില്‍ ആലോചിക്കുന്നുണ്ട്; ആദ്യം വന്ന വിവാഹാലോചനയെ കുറിച്ച് സ്വാസിക വിജയിയുടെ വെളിപ്പെടുത്തല്‍

    ഐപിഎസുകാരിയുടെ വേഷം ഗായത്രിയുടെ കരിയറില്‍ ഒരു വഴിത്തിരിവായത്

    ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായിരുന്നു പരസ്പരം. ഇതിലെ ഐപിഎസുകാരിയുടെ വേഷം ഗായത്രിയുടെ കരിയറില്‍ ഒരു വഴിത്തിരിവായി മാറി. 2017 ല്‍ സര്‍വോപരി പാലക്കാരന്‍ എന്ന സിനിമയിലൂടെ എസിപി വേഷത്തിലും ഗായത്രി അഭിനയിച്ചു. പിന്നീടിങ്ങോട്ട് നിരവധി സിനിമകളിലും സീരിയലുകളിലുമൊക്കെ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ നടിയെ തേടി എത്തിയിരുന്നു. അഭിനയത്തിന് പുറമേ അവതാരകയായിട്ടും എഴുത്തുകാരിയായും ഗായത്രി തിളങ്ങി.

    അമ്മയാവാന്‍ പോവുന്നത് കൊണ്ട് ഇത് സ്‌പെഷ്യലാണ്; പട്ട് സാരിയും മുല്ലപ്പൂവമൊക്കെ ചൂടി നിറവയറില്‍ ആതിര മാധവ്അമ്മയാവാന്‍ പോവുന്നത് കൊണ്ട് ഇത് സ്‌പെഷ്യലാണ്; പട്ട് സാരിയും മുല്ലപ്പൂവമൊക്കെ ചൂടി നിറവയറില്‍ ആതിര മാധവ്

    Recommended Video

    ബോക്‌സോഫീസില്‍ ലാലേട്ടനെ പിന്നിലാക്കി മമ്മൂക്കയുടെ ഭീഷ്മ | FilmiBeat Malayalam
     അച്ഛപ്പം കഥകള്‍ എന്ന പുസ്തകം

    അച്ഛപ്പം കഥകള്‍ എന്ന പേരിലൊരു പുസ്തകവും നടി പുറത്തിറക്കിയിരുന്നു. ചെറുപ്പം മുതല്‍ അച്ഛന്‍ പറഞ്ഞ് തന്ന കഥകളും അനുഭവങ്ങളുമെല്ലാം ചേര്‍ത്തെഴുതിയ 'അച്ഛപ്പം കഥകള്‍' എന്ന പുസ്തകമാണ് ഗായത്രി ആദ്യമായി എഴുതി പുറത്തിറക്കുന്നത്. നടന്‍ മോഹന്‍ലാണ് പുസ്തകം പ്രകാശനം നടത്തിയത്.

    English summary
    Gayathri Arun On Completing Her Father's Final Wish And Shares Travel Experiance
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X