For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വ്യാജ വീഡിയോ ആദ്യം അയച്ചത് ഭർത്താവിന്; ആരൊക്കെ കൂടെ നിൽക്കുമെന്ന് അന്ന് തിരിച്ചറിഞ്ഞു; ​ഗായത്രി അരുൺ

  |

  പരസ്പരം എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിത ആയ നടിയാണ് ​ഗായത്രി അരുൺ. സീരിയലിൽ നിന്നും സിനിമകളിലേക്ക് അവസരം കിട്ടിയ ചുരുക്കം നടിമാരിൽ ഒരാളാണ് ​ഗായത്രി അരുൺ. സിനിമയിലേക്ക് കടന്ന് വന്ന ശേഷം നടി പിന്നീട് സീരിയലിൽ മുഖം കൊടുത്തിട്ടില്ല. ഇപ്പോഴിതാ സീരിയലിനെതിരെ വരുന്ന വിമർശനങ്ങളെക്കുറിച്ചും തന്നെക്കുറിച്ച് വന്ന അപവാദ പ്രചരണങ്ങളെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ​ഗായത്രി അരുൺ.

  Also Read: 'ശാലിനിക്ക് അദ്ദേഹം വാങ്ങികൊടുക്കുന്ന പൂക്കൾ ആരും കാണാതെ എത്തിച്ചത് ഞാനാണ്, ഫ്രീഡം കൊടുക്കും'; ശ്യാമിലി

  'ഞങ്ങളുടെ സീരിയലിൽ (പരസ്പരം) തന്നെ ആദ്യത്തെ എപ്പിസോഡൊക്കെ ഒരു സിനിമാ ക്രൂ ആയിരുന്നു ഷൂട്ട് ചെയ്തത്. വളരെ ക്ലാസി ആയ സീനുകളും ഡയലോ​ഗുകളും ആയിരുന്നു. നീറ്റ് ആയ എപ്പിസോഡുകൾ ആയിരുന്നു. അതിന് റേറ്റിം​ഗ് കുറവായിരുന്നു'

  'പിന്നീട് ചാനൽ ഡിമാന്റ് ചെയ്തിട്ടാണ് ആ രീതിയിലേക്ക് പാറ്റേൺ മാറ്റിയത്. ചിലപ്പോൾ സീരിയൽ പ്രേക്ഷകർക്ക് അങ്ങനത്തെ പാറ്റേൺ ആയിരിക്കും ഇഷ്ടം. അത്യന്തികമായി എല്ലാവർക്കും ബിസിനസ് ആണ്. റേറ്റിം​ഗ് നോക്കി ആണ് മുന്നോട്ടുള്ള പോക്ക്'

  'ഞങ്ങളുടെ കൂടെ പോയ വേറെ ഒരു സീരിയൽ ഉണ്ട്. ആ സീരിയലിൽ സാരിയും ആഭരണങ്ങളും കാണാൻ ഇഷ്ടമുള്ളവർ ഉണ്ടായിരുന്നു. ഞാനൊരു പ്രാവശ്യം ഷോപ്പിൽ ചെന്നപ്പോൾ ഷോപ്പിലെ സെയിൽസ് ​ഗേൾസ് എല്ലാം ഫോട്ടോ എടുക്കാൻ വന്നു. അവര് പറഞ്ഞത് ചേച്ചിയുടെ സീരിയൽ കാണാറുണ്ട്, കുറച്ച് കൂടി ഇഷ്ടം മറ്റേ സീരിയൽ കാണാനാണ് അവരിടുന്ന ആഭരണവും സാരികളും കാണാനാണ് ഞങ്ങൾക്ക് കൂടുതൽ ഇഷ്ടം എന്ന്'

  ‌Gayathri Arun

  'സീരിയൽ സെറ്റിൽ ചെന്നാൽ മനസ്സിലാവും അത്രയും എഫേർട്ട് ഇട്ടാണ് ആ ഒരു ക്വാളിറ്റിയിൽ അവർ തരുന്നത്. പ്രധാന പ്രശ്നം സമയം ഇല്ലാത്തതാണ്. കഴിഞ്ഞ ദിവസം ഞാൻ വീട്ടിലെ ബാ​ഗെടുത്ത് ബ്ലൗസുകൾ കുടഞ്ഞു. കുറെയുണ്ട്. എന്റെ അമ്മ ആണ് ആ സമയത്ത് സ്റ്റിച്ച് ചെയ്തിരുന്നത്'

  'അമ്മയ്ക്ക് ഫോട്ടോ അയച്ചപ്പോൾ പറയുന്നത് ഇതിനൊക്കെ പൈസ വാങ്ങിയിരുന്നെങ്കിൽ കോടീശ്വരി ആയേനെ എന്നാണ്. മിക്ക എപ്പിസോഡിനും ഞാൻ പുതിയ സാരി വാങ്ങുമായിരുന്നു. പിന്നെ കഥാപാത്രം ഐപിഎസ് ആയപ്പോൾ സമാധാനം ഉണ്ടായിരുന്നു. ആ സാരികൾ കുറെ എന്റെ രണ്ട് അമ്മമാർക്ക് കൊടുത്തു. ചിറ്റമാർക്ക് കൊടുത്തു'

  Also Read: 'അക്കാര്യം പറഞ്ഞപ്പോൾ അച്ഛന്‍ കൊന്നില്ലന്നേയുള്ളൂ, മനസ്സിലിത്ര വിഷം വന്നതെങ്ങനെയെന്ന് ചോദിച്ചു': ശ്രീവിദ്യ!

  'സന്തോഷം തോന്നിയ കാര്യം എന്തെന്നാൽ പരസ്പരം കമ്മൽ, പരസ്പരം മാല, സാരി എന്നൊക്കെ പറഞ്ഞ് നമുക്ക് തന്നെ പർച്ചേർസിം​ഗ് വന്നിട്ടുണ്ട്. പരസ്പരത്തിന്റെ സമയത്ത് ഫേക്ക് ആയ പ്രചരണങ്ങൾ വന്നു. വീഡിയോയും മറ്റും. ഞാൻ ആദ്യം എന്റെ ഭർത്താവിനാണ് അത് അയച്ച് കൊടുത്തത്'

  ‌Gayathri Arun

  'ഞാനത് ലീ​ഗലി മൂവ് ചെയ്തു. അപ്പോൾ മനസ്സിലാക്കിയത് അത് എളുപ്പം അല്ലെന്നാണ്. കേസുമായി മുന്നോട്ട് പോവാൻ ഭയങ്കര പാടാണ്. പ്രത്യേകിച്ചും അറിയപ്പെടുന്ന ആളാവുമ്പോൾ കോടതിയിലെ സീനൊക്കെ വളരെ ബുദ്ധിമുട്ടാണ്. പക്ഷെ ഞാൻ കേസ് പിൻവലിക്കാൻ തയ്യാറായില്ല. പ്രതിയെ അറസ്റ്റ് ചെയ്തു'

  'ആ ഒരു പോയന്റ് കഴിഞ്ഞപ്പോഴേക്കും എനിക്ക് തന്നെ തിരിച്ചറിവ് വന്നു. ഇങ്ങനെ ഒരു പ്രശ്നം വന്നാൽ ആരൊക്കെ നമ്മളുടെ കൂടെ ഉണ്ടാവും എന്ന്. ഒരു ലേണിം​ഗ് പ്രോസസ് ആയിരുന്നു. അത് നന്നായി എന്ന് എനിക്ക് തോന്നുന്നു. ഞാൻ കുറച്ച് കൂടി ബോൾഡായി പക്ഷെ അത് എളുപ്പം അല്ല,' ​ഗായത്രി അരുൺ പറഞ്ഞു.

  Read more about: gayatri
  English summary
  Gayathri Arun Open Up About The Gossips About Her; Reveals Her Toughest Time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X